അമ്മയെ അറിഞ്ഞുവളരണം
റോഷ്‌നി സ്വപ്‌ന (എഴുത്തുകാരി.) Posted on: 08 May 2015
വിത്തിനുള്ളില്‍ വച്ച് തന്നെ പൂവിനെ അറിയാനുള്ള ആര്‍ജ്ജവം നല്‍കണം. അമ്മക്ക് മകന് മാത്രമായി കൊടുക്കാനുള്ള സ്വത്ത് സ്ത്രീയെ അറിയുക എന്ന് ഇത്തരം വലിയൊരറിവാണ്. സ്ത്രീകളുടെ ജൈവീകതയേയും സത്തയേയും വളര്‍ച്ചയുടെ ഓരോ പടവിലും അമ്മ ആണ്‍കുട്ടിക്ക് പറഞ്ഞുകൊടുക്കണം. അങ്ങനെ വളര്‍ന്ന മകന്‍ ഒരിക്കലും മറ്റൊരു സ്ത്രീക്കു നേരെ പ്രതിലോമപരമായി ചിന്തിക്കുകയില്ല. കൂട്ടുകാരിയേയും കാമുകിയേയും ഭാര്യയേയും സഹോദരിയേയും അമ്മയേയും എല്ലാം ഉള്ളില്‍ തന്നെ അുഭവിക്കാന്‍ ആണ്‍കുട്ടിക്ക് കരുത്ത് കിട്ടേണ്ടത് അമ്മയില്‍ നിന്ന് തന്നെയാണ്. ഏതൊരുപുരുഷന്റെ ഉള്ളിലും ഒരു സ്ത്രീ ഉണ്ടെന്നും സ്‌ത്രൈണതയുടെ അംശമുള്ള പുരുഷന് സ്ത്രീയെ മനസ്സിലാക്കാന്‍ ആകുമെന്നത് കുട്ടിക്ക് പുറത്ത് നിന്ന് കിട്ടേണ്ട പാഠമല്ല. അമ്മയില്‍ നിന്ന ലഭിക്കേണ്ട പാഠമാണ്.