പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുമ്പോന്നതില്‍ ഭരതന് വ്യത്യസ്തമായ ചില ശീലങ്ങളുണ്ടായിരുന്നു. ഭരതന്റെ സിനിമകളില്‍ പന്ത്രണ്ടെണ്ണം സാഹിത്യകൃതികളെ അവലംബിച്ച് എടുത്തതാണ്. പക്ഷെ മൂലകൃതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് സിനിമയിലൂടെ ഭരതന്‍ സമ്മാനിച്ചത്. സാഹിത്യകൃതിയില്‍ നിന്ന് കഥാബീജം കണ്ടെടുക്ക മാത്രമാണ് ഭരതന്‍ ചെയ്തത്. സിനിമയും സാഹിത്യവും തമ്മിലുള്ള അകലം തിരിച്ചറിഞ്ഞ് കൃത്യമായ മാധ്യമബോധത്തോടെയാണ് ഭരതന്‍ ചിത്രങ്ങളൊരുക്കിയത്.