റാന്നി: തിരുവോണനാളില്‍ റാന്നിയില്‍ നടന്ന ജലോത്സവം മലയോരജനതയുടെ ഒത്തുചേരലായി. പുണ്യനദിയായ പന്പയുടെ വിരിമാറിലൂടെ വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പം തുഴഞ്ഞുനീങ്ങുന്ന മനോഹരകാഴ്ച കാണാന്‍ വന്‍ ജനാവലിയാണ് പന്പയുടെ ഇരുകരകളിലായി എത്തിയത്. റാന്നി അവിട്ടം ജലോത്സവ സമിതിയുടെ നേതൃത്വത്തിലാണ് 30-ാമത് ജലമേള നടന്നത്. ഇടക്കുളം, റാന്നി, പുല്ലൂപ്രം, ഇടപ്പാവൂര്‍, ഇടപ്പാവൂര്‍-പേരൂര്‍, കീക്കൊഴൂര്‍, ചെറുകോല്‍ പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുത്തു.
നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ജലോത്സവം ഉദ്ഘാടനം ചെയ്തു. തിന്മയെ അതിജീവിച്ച് നന്മയെ ഉള്‍ക്കൊള്ളാന്‍ ഈ ആഘോഷങ്ങള്‍ നമുക്ക് സഹായകമാവുന്നതായി അദ്ദേഹം പറഞ്ഞു. മദ്യലഹരിയില്ലാത്ത ആഘോഷമാണ് റാന്നിയില്‍ കാണാന്‍ കഴിഞ്ഞതെന്നും ഇത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
സമിതി ജനറല്‍ സെക്രട്ടറി ടി.കെ.രാജപ്പന് അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ. ജലഘോഷയാത്ര ഫ്ലഗ് ഓഫ് ചെയ്തു. കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ടി.എം.അബ്ദുള്‍ ലത്തീഫ് മൗലവി ഓണസന്ദേശവും നല്കി. ഓണാഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസും വഞ്ചിപ്പാട്ട് മത്സരം ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാനും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.ഹരിദാസ് പള്ളിയോടങ്ങള്‍ക്ക് വെറ്റില-പുകയില നല്കി സ്വീകരിച്ചു. പള്ളിയോടങ്ങള്‍ക്കുള്ള സമ്മാനവും ഗ്രാന്റും തോമസ് ഫിലിപ്പ് ഡെല്‍റ്റ വിതരണം ചെയ്തു. എന്‍.എസ്.എസ്. യൂണിയന് േട്രാഫി ഭദ്രന് കല്ലയ്ക്കല്‍ നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് അലക്സ്, അങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പാണ്ടിയത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.ആര്.പ്രമോദ്, ബിന്ദു വളയനാട്ട് എന്നിവര്‍ േട്രാഫികള്‍ വിതരണം ചെയ്തു. അനി വലിയകാലാ, ബി.സുരേഷ്, ജെസി അലക്സ്, പി.എന്‍.നീലകണ്ഠന് നന്പൂതിരി, ജേക്കബ് മാത്യു, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവില്‍, ഫാ.ബെന്‍സി മാത്യു, പ്രസാദ് എന്‍.ഭാസ്കരന്, പി.വി.അനോജ് കുമാര്‍, സമദ് മേപ്രത്ത്, വി.കെ.രാജഗോപാല്‍, അഡ്വ. ൈഷന്‍ ജി. കുറുപ്പ്, ജേക്കബ് കുരുവിള, ആലിച്ചന്‍ ആറൊന്നില്‍, റിങ്കു ചെറിയാന്, സജി നെല്ലുവേലില്‍, പി.എ.ബാലകൃഷ്ണപിള്ള, പ്രസാദ് കുഴിക്കാല എന്നിവര്‍ പ്രസംഗിച്ചു. ജലോത്സവഭാഗമായി വിവിധ മത്സരങ്ങളും നടന്നു.