ഇത് ഉയിര്‍ത്തെഴുന്നേല്‌പ്‌

Posted on: 15 Sep 2015അജയ് എസ്. കുമാര്‍
തിരുവനന്തപുരം
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും സഹായമില്ലാതെ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മൂന്നാറിലെ സ്ത്രീകള്‍ അഭിനന്ദനമര്‍ഹിക്കുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു മുഖംതിരിച്ചുനില്‍ക്കുന്ന കുത്തകക്കമ്പനികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുള്ള പാഠംകൂടിയാണിത്.
കുത്തകക്കമ്പനികള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി അവരെക്കൊണ്ടു പണിയെടുപ്പിച്ച് ലാഭംകൊയ്യുമ്പോള്‍, തൊഴിലാളികളുടെ അടിസ്ഥാനാവശ്യങ്ങള്‍പോലും നിറവേറ്റാതെ പണിയെടുപ്പിക്കുമ്പോള്‍ ഒരുനാള്‍ തൊഴിലാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പക്ഷേ, അവര്‍ മറന്നു. സമാധാനപരമായി സ്വന്തം ആവശ്യം നേടിയെടുക്കാന്‍ മൂന്നാറിലെ സ്ത്രീകള്‍ നടത്തിയ സമരമാതൃക, ഒന്നായി പൊട്ടിപ്പോകുന്ന സമരങ്ങള്‍ക്കു പകരം കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും ആവശ്യമെങ്കില്‍ ഏറ്റെടുക്കാം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/