സിറിയയില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം 20 മരണം

Posted on: 15 Sep 2015
ദമാസ്‌കസ്: സിറിയയിലെ വടക്കന്‍പട്ടണമായ ഹസാക്കയില്‍ തിങ്കളാഴ്ചയുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 20 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.

കുര്‍ദ് സേനയെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങളെന്ന് ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെയും രക്ഷാപ്രവര്‍ത്തനത്തിന്റേയും ചിത്രങ്ങള്‍ സ്റ്റേറ്റ് ടി.വി പുറത്തുവിട്ടു.

നഗരത്തിന്റെ ചിലഭാഗങ്ങള്‍ സിറിയന്‍ സര്‍ക്കാറിന്റെയും മറ്റുചില പ്രദേശങ്ങള്‍ കുര്‍ദ് സേനയുടേയും നിയന്ത്രണത്തിലാണ്. ഐ.എസ്. ഭീകരരും നഗരം പിടിക്കാന്‍ ശ്രമിച്ചുവരികയാണ്.

ഐ.എസും നോട്ടമിട്ടതോടെ 50,000-ത്തോളം പേര്‍ നഗരം വിട്ടതായി യു.എന്‍. ജൂണില്‍ വ്യക്തമാക്കിയിരുന്നു. 10,000 പേര്‍ തുര്‍ക്കി അതിര്‍ത്തിയിലും അഭയംതേടിയിരുന്നു. നാലുവര്‍ഷത്തെ ആഭ്യന്തരയുദ്ധത്തില്‍ രണ്ട് ലക്ഷം സിറിയക്കാരാണ് മരിച്ചത്. 11 ലക്ഷംപേര്‍ രാജ്യത്തുനിന്ന് പലായനംചെയ്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/