ബോണ്‍ നഗരത്തെ ഇനി അശോക് ശ്രീധരന്‍ നയിക്കും

Posted on: 15 Sep 2015
ബോണ്‍(ജര്‍മനി): ഇന്ത്യന്‍വംശജന്‍ അശോക് അലക്‌സാണ്ടര്‍ ശ്രീധരന്‍ ജര്‍മനിയിലെ ബോണ്‍ നഗരത്തിന്റെ ഭരണസാരഥിയായി.

21 വര്‍ഷത്തെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ കുത്തക തകര്‍ത്താണ് ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയായ 49-കാരന്‍ അശോക് ശ്രീധരന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

ജര്‍മനിയിലേക്ക് കുടിയേറിയ മലയാളിയാണ് അശോകിന്റെ പിതാവ്. മാതാവ് ജര്‍മന്‍ സ്വദേശിനിയാണ്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നഗരത്തിലെ 2,45,000 വോട്ടര്‍മാരില്‍ 45ശതമാനം പേരാണ് വോട്ടുചെയ്തത്. ഇതില്‍ 50.06 ശതമാനം വോട്ട് അശോകിന് ലഭിച്ചു. അശോകിന്റെ ഭാര്യ പെട്രയും ബോണ്‍ സ്വദേശിനിയാണ്. മൂന്നുമക്കളുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/