എന്‍.ഡി.എയില്‍ തര്‍ക്കങ്ങള്‍ തീര്‍ന്നു; ബി.ജെ.പി 160 സീറ്റില്‍; മഞ്ജിക്ക് 20

Posted on: 15 Sep 2015
ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം എന്‍.ഡി.എ പൂര്‍ത്തിയാക്കി. 243 നിയസഭാമണ്ഡലങ്ങളുള്ളതില്‍ 160 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കും. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് 40 സീറ്റുകളും മുന്‍മുഖ്യമന്ത്രി ജിതന്റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (സെക്യുലര്‍)യ്ക്ക് 20 സീറ്റുകളും നല്‍കി. ഉപേന്ദ്ര കുശാവ നേതൃത്വംനല്‍കുന്ന രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) 23 സീറ്റുകളില്‍ മത്സരിക്കും. പസ്വാന്‍, മഞ്ജി, കുശാവ എന്നീ സഖ്യകക്ഷിനേതാക്കള്‍ക്കൊപ്പം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനത്തിലാണ് സീറ്റുവിഭജനം പൂര്‍ത്തിയാക്കിയ കാര്യം പ്രഖ്യാപിച്ചത്. അതേസമയം, മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് എന്‍.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സീറ്റുധാരണയെച്ചൊല്ലി എന്‍.ഡി.എയില്‍ ഒരുതരത്തിലുള്ള വടംവലിയുമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പരാജയപ്പെടുത്താന്‍ എന്‍.ഡി.എ ഒറ്റക്കെട്ടായി നില്‍ക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എ എം.എല്‍.എമാര്‍ തീരുമാനിക്കും. ഒരേ രസതന്ത്രത്തിലും സമാനപ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തിക്കുന്ന സഖ്യമാണ് ഒരുവശത്തുള്ളത്. മറു വശത്താവട്ടെ ഏച്ചുകെട്ടിയ സഖ്യവും. പ്രധാനമന്ത്രി പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുക്ത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ ബിഹാറിലെ ജനത തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു.

നിതീഷ് നേതൃത്വംനല്‍കുന്ന മഹാസഖ്യത്തെയും ഷാ പരിഹസിച്ചു. 12 ലക്ഷംകോടി രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നാണ് നിതീഷ് കുമാര്‍ അഴിമതിരഹിത ബിഹാര്‍ വാഗ്ദാനംചെയ്യുന്നത്. ലാലുവുമായി ചേര്‍ന്ന് ക്രിമിനല്‍മുക്ത ബിഹാര്‍ കെട്ടിപ്പടുക്കുമെന്നാണ് നിതീഷ് വാഗ്ദാനം ചെയ്യുന്നത്. നാലു പാര്‍ട്ടികള്‍ക്കുവേണ്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തും -അമിത് ഷാ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/