പേസും സാനിയയും ഏവര്‍ക്കും പ്രചോദനം -ദ്രാവിഡ്‌

Posted on: 15 Sep 2015ബെംഗളൂരു: യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ കിരീടം നേടിയ ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ടെന്നീസിലേക്ക് വരുന്നവര്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ ഏത് കായികരംഗത്തുള്ളവരും ഇവരുടെ നേട്ടങ്ങള്‍ കണ്ടുപഠിക്കണമെന്ന് ദ്രാവിഡ് പറഞ്ഞു.
യു.എസ്. ഓപ്പണില്‍ ലിയാന്‍ഡര്‍ പേസ് മിക്‌സഡ് ഡബിള്‍സിലും സാനിയ മിര്‍സ വനിതാ ഡബിള്‍സിലുമാണ് കിരീടം നേടിയത്. രണ്ടിനത്തിലും സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസാണ് ഇന്ത്യന്‍ താരങ്ങളുടെ പങ്കാളി. തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് പേസിനും സാനിയയ്ക്കുമിത്. ഹിംഗിസുമൊത്ത് ഇരുവരും വിംബിള്‍ഡണിലും സമാനമായ നേട്ടം കൈവരിച്ചിരുന്നു. സാനിയയുടെ അഞ്ചാമത്തെയും പേസിന്റെ 17-ാമത്തെയും ഗ്രാന്‍സ്ലാം കിരീടവുമാണിത്. ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണിലും പേസ്-മാര്‍ട്ടിന സഖ്യം കിരീടം നേടിയിരുന്നു.
42-ാം വയസ്സില്‍ സീസണില്‍ മൂന്ന് ഗ്രാന്‍സ്ലാം നേടുകയെന്നത് ചെറിയകാര്യമല്ലെന്നും ലിയാന്‍ഡറിന്റേത് അവിശ്വസനീയമായ നേട്ടമാണെന്നും ദ്രാവിഡ് പറഞ്ഞു. ലിയാന്‍ഡറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ ആനന്ദദായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിയാന്‍ഡറിന്റെയും സാനിയയുടെയും മത്സരങ്ങള്‍ താന്‍ ടി.വി.യില്‍ കണ്ടിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
മിക്‌സഡ് ഡബിള്‍സില്‍ മാര്‍ട്ടിനയ്‌ക്കൊപ്പം കിരീടം നേടിയ സാനിയ മിര്‍സയെ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം ചൊരിഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/