പിആര്‍ഡി അറിയിപ്പുകള്‍: സപ്തംബര്‍ 16, 2015

Posted on: 15 Sep 2015എല്‍.ബി.എസില്‍ പരിശീലനം

എല്‍.ബി.എസ്. കേന്ദ്ര ഓഫീസില്‍ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയിച്ച കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. താത്പര്യമുള്ളവര്‍ സപ്തംബര്‍ 22 ന് തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസില്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 11 ന് നേരിട്ട് ഹാജരാകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഫോണ്‍: 2560332, 2560333. 


എം.സി.എം.സ്‌കോളര്‍ഷിപ്പ് ഏകദിന പരിശീലനം

എം.സി.എം.സ്‌കോളര്‍ഷിപ്പിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആലപ്പുഴ, എറണാകുളം ജില്ലകളിലെ എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടി സപ്തംബര്‍ 18 രാവിലെ 10 മണിമുതല്‍ കളമശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടത്താനിരുന്ന ഏകദിന പരിശീലനം പോളിടെക്‌നിക്കിന് സമീപമുള്ള എസ്.ഐ.ടി.ടി.ടി.ആര്‍. ല്‍ (സി.ഡി. സെന്റര്‍) നടത്തും. സ്ഥാപനങ്ങളില്‍ നിന്നും എം.സി.എം. സ്‌കോളര്‍ഷിപ്പ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കും സൂപ്പര്‍വൈസറി ഉദ്യോഗസ്ഥനും പങ്കെടുക്കണം. ഫോണ്‍: 0471-2561214, 2561411.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/