കൊച്ചി സര്‍വകലാശാല: സപ്തംബര്‍ 16, 2015

Posted on: 15 Sep 2015റിസര്‍ച്ച് അസോസിയേറ്റ് / റിസര്‍ച്ച് അസിസ്റ്റന്റ് / പ്രൊഫഷണല്‍ അസിസ്റ്റന്റ് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസി (സിഎസ്എസ്ഇഐപി) യില്‍ റിസര്‍ച്ച് അസോസിയേറ്റ് / റിസര്‍ച്ച് അസിസ്റ്റന്റ് / പ്രൊഫഷണല്‍ അസിസ്റ്റന്റ് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  എന്നീ തസ്തികയിലുള്ള താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 2015 സപ്തംബര്‍ 25 നു മുന്‍പായി ദി ഡയറക്ടര്‍, സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസി (സിഎസ്എസ്ഇഐപി), അതിഥി ഭവന്‍ ബില്‍ഡിംഗ്, കുസാറ്റ് എന്ന അഡ്രസ്സില്‍  അപേക്ഷിക്കുക. വിശദവിവരങ്ങള്‍ക്ക്. ഫോണ്‍: 0484 2577566.


അന്തര്‍ദേശീയ ഗണിത സമ്മേളനം 17 ന് 

ആള്‍ജിബ്രയുടെയും സെമിഗ്രൂപ്പിന്റെയും പ്രയോഗരീതികളെ സംബന്ധിച്ച അന്തര്‍ദ്ദേശീയ സമ്മേളനം കൊച്ചി സര്‍വകലാശാലയില്‍ 17ാം തീയതി വ്യാഴാഴ്ച തുടങ്ങും. അമേരിക്കന്‍ സൊസൈറ്റി ഫെല്ലോയും ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ആള്‍ജിബ്രയുടെ മാനേജിംഗ് എഡിറ്ററുമായ പ്രൊഫ. ജോണ്‍ സി. മീക്കിന്‍ (നെബ്രാ- ലിങ്കന്‍ സര്‍വകലാശാല) മുഖ്യ പ്രഭാഷണം നടത്തും. കൊച്ചി സര്‍വകലാശാലയിലെ  ഗണിതശാസ്ത്ര വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. ജെ ലത ഉദ്ഘാടനം ചെയ്യും. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നൂറോളം വിദഗ്ധര്‍ സംബന്ധിക്കുന്ന  സമ്മേളനത്തില്‍ 50 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രസിദ്ധ കേരള ഗണിത ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ.എസ്.എസ്. നമ്പൂതിരിപ്പാടിനെ ആദരിക്കുന്നതിന് 18 വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക സമ്മേളനവും സംഘടിപ്പിക്കുമെന്ന് വകുപ്പ്  മേധാവിയും സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായ  ഡോ. പി.ജി. റോമിയോ അറിയിച്ചു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. ഗോഡ്‌ഫ്രെ ലൂയിസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.എന്‍. ബാല്‍ചന്ദ്, ഡോ. കെ.എ. സക്കറിയ, എമറിറ്റസ് പ്രൊഫ. ഡോ. എ.ആര്‍. രാജന്‍, ഡോ. പി.ജി. റോമിയോ, ഡോ. എ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 18 ന് പ്രോവൈസ് ചാന്‍സലര്‍ ഡോ. പൗലോസ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന കെ.എസ്.എസ്. നമ്പൂതിരിപ്പാടിനെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മേധാവി ഡോ. സുരേഷ് ദാസ് ഉദ്ഘാടനം ചെയ്യും.  
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/