കണ്ണൂര്‍ സര്‍വകലാശാല: സപ്തംബര്‍ 16, 2015

Posted on: 15 Sep 2015മെഡിക്കല്‍ ക്യാമ്പ് നടത്തി

കണ്ണൂര്‍ സര്‍വ്വകലാശാലയും സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ്, പരിയാരം മെഡിക്കല്‍ കോളേജും ചേര്‍ന്ന് സര്‍വ്വകലാശാല ജീവനക്കാര്‍ക്കായി ജീവിതശൈലിരോഗങ്ങള്‍ തിരിച്ചറിയുന്നതിനായി മെഡിക്കല്‍ ക്യാമ്പ് നടത്തി. സര്‍വ്വകലാശാലയിലെ 260ഓളം ജീവനക്കാര്‍ക്ക് സമഗ്ര ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള സമഗ്ര ആരോഗ്യ സര്‍വ്വെയുടെ ഭാഗമായ ക്യാമ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുള്‍ ാദര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് എന്നിവര്‍ സംസാരിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങളുംനല്‍കുമെന്ന് സിഎം.ആര്‍.എന്‍.സി.ഡി.യുടെ തലവനായ ഡോ. ബാലകൃഷണന്‍ വള്ളിയോട്ട് അറിയിച്ചു. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്റെ നേതൃത്വത്തില്‍ ഡോ.സരിന്‍, ഡോ. സരോഷ്‌കുമാര്‍, ഡോ.ദീജ ബീബി, ഡോ.ടെന്‍സി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/