എംജി സര്‍വകലാശാല: സപ്തംബര്‍ 16, 2015

Posted on: 15 Sep 2015ബി.എസ്.സി നഴ്‌സിങ് പരീക്ഷാ കേന്ദ്രം

നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് ഡിഗ്രി പരീക്ഷകള്‍ സപ്തംബര്‍ 18ന് ആരംഭിക്കും. പ്രസ്തുത പരീക്ഷകള്‍ക്ക് താഴെ പറയുന്ന ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു.
  • തേവര യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സിങ്, കോതമംഗലം മാര്‍ ബസേലിസയോസ് കോളേജ് ഓഫ് നഴ്‌സിങ്, എറണാകുളം ലിസി കോളേജ് ഓഫ് നഴ്‌സിങ്, കടവന്ത്ര ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് നഴ്‌സിങ് എന്നീ കേന്ദ്രങ്ങള്‍ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തവര്‍ അങ്കമാലി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സിങില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
  • പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് നഴ്‌സിങ്, കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിങ്, പത്തനംതിട്ട എം.ജി.എം എം.എം.സി കോളേജ് ഓഫ് നഴ്‌സിങ്, തിരുവല്ല ടി.എം.എം കോളേജ് ഓഫ് നഴ്‌സിങ് എന്നീ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തവര്‍ കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
  • കങ്ങഴ തിയോഫിലസ് കോളേജ് ഓഫ് നഴ്‌സിങ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ ഗാന്ധിനഗര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
  • ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ കോളേജ് ഓഫ് നഴ്‌സിങ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ പാലാ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (പുതിയ സ്‌കീം - 2013 അഡ്മിഷന്‍ റഗുലര്‍, 2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സപ്തംബര്‍ 30ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും.


ഓഫ് കാമ്പസ് പരീക്ഷ

2015 ഏപ്രില്‍ / മെയ് മാസങ്ങളില്‍ നടന്ന ബി.സി.എ ഓഫ് കാമ്പസ് (സി.ബി.സി.എസ്.എസ് / നോണ്‍ സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ് (ഫൈനല്‍ ഇയര്‍, കോഴ്‌സ് കംപ്ലീറ്റഡ് കാന്‍ഡിഡേറ്റ്‌സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ / പ്രോജക്ട് ഇവാലുവേഷന്‍ / വൈവാ വോസി പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസിന്റെ ഇടപ്പള്ളി, പത്തനംതിട്ട കേന്ദ്രങ്ങളില്‍ സപ്തംബര്‍ 26 മുതല്‍ നടത്തും. ബി.ബി.എ പരീക്ഷകള്‍ സപ്തംബര്‍ 17 മുതല്‍ സ്റ്റാസ് ഇടപ്പള്ളി, പത്തനംതിട്ട,  സര്‍വ്വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനിലും സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സിലും നടക്കും. ഓരോ പരീക്ഷാ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, പരീക്ഷാ തീയതി എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി യഥാദിവസം അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ രാവിലെ 9 മണിക്ക് ഹാജരാകണം.


പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ (2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി), ഒന്നും രണ്ടും സെമസ്റ്റര്‍ (2013 അഡ്മിഷന്‍ സപ്ലിമെന്ററി - കംബൈന്‍ഡ്) ബി.എസ്.സി സുവോളജി സപ്തംബര്‍ 2015 പരീക്ഷകളുടെ പ്രാക്ടിക്കല്‍ സപ്തംബര്‍ 17ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലും കോട്ടയം സി.എം.എസ് കോളേജിലും വച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.


പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാം

പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ (പുതിയ സ്‌കീം - റഗുലര്‍) ഡിഗ്രി മെയ് 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സപ്തംബര്‍ 17 വരെ അപേക്ഷിക്കാം.


എം.ടെക് കംപ്യൂട്ടര്‍ സയന്‍സ്: സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ നടത്തുന്ന എം.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് ടെക്‌നോളജി കോഴ്‌സില്‍ എസ്.സി. (2), എസ്.ടി (1) സീറ്റൊഴിവ് ഉണ്ട്. യോഗ്യരായവര്‍ യോഗ്യത, ജാതി മുതലായവ തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം സര്‍വ്വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ സപ്തംബര്‍ 18ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2731037, 9446459644.


പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും

എല്‍.എല്‍.എം ഓഫ് കാമ്പസ് ഡിഗ്രി 2015 പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും സര്‍വ്വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ സപ്തംബര്‍ 22ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.


പരീക്ഷാ ഫലം

2014 നവംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് മോഡല്‍ ഒന്നും രണ്ടും മൂന്നും ബി.എ (റഗുലര്‍ / റീഅപ്പിയറന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സപ്തംബര്‍ 29 വരെ അപേക്ഷിക്കാം. വിഷ്വല്‍ കമ്യൂണിക്കേഷന്‍സ്, ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മോഡല്‍ മൂന്ന്), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ന്യായ / സാഹിത്യ / വേദാന്ത / വ്യാകരണ, ഇക്കണോമിക്‌സ് ഓണേഴ്‌സ്, കോര്‍പറേറ്റ് ഇക്കണോമിക്‌സ്, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം എന്നീ പരീക്ഷകളുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.


ത്രിദിന ശില്‍പശാല

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്ബിലിറ്റി സ്റ്റഡീസില്‍ ആരംഭിക്കുന്ന ഓഡിയോളജി യൂണിറ്റിന്റേയും റിസര്‍ച്ച് മെത്തഡോളജി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വിഷയത്തിലുളള ത്രിദിന ശില്‍പശാലയുടെയും ഉദ്ഘാടനം  വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് സെമിനാര്‍ ഹാളില്‍ വച്ച് നിര്‍വഹിക്കും. കുറഞ്ഞ ചെലവില്‍ കേള്‍വി പരിശോധനയ്ക്കും, സ്പീച്ച് തെറാപ്പിക്കുമുളള സൗകരവും ലഭ്യമാണ്. ഫോണ്‍ 0481-2731580, വെബ് സൈറ്റ് www.iucdsmgu.org, ഇമെയില്‍ iucdsmgu@gmail.com

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/