കേരള സര്‍വകലാശാല: സപ്തംബര്‍ 16, 2015
Posted on: 15 Sep 2015
ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷന്
കേരള സര്‍കവലാശാല 2016-18 അധ്യയനവര്‍ഷത്തിലേക്ക് ബി.എ, ബി.കോം വാര്‍ഷിക കോഴ്സുകള്‍ക്ക് സപ്തംബര്‍ 16 മുതല്‍ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പിഴകൂടാതെ ഒക്ടോബര്‍ ഒന്ന് (100 രൂപ പിഴയോടെ ഒക്ടോബര്‍ 15, 500 രൂപ പിഴയോടെ ഒക്ടോബര്‍ 26, 1000 രൂപ പിഴയോടെ ഒക്ടോബര്‍ 30) വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല അന്വേഷണ വിഭാഗം, ജില്ലാ യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് സെക്ഷന്‍ (ഫോണ്‍. 0471-2386314) എന്നിവിടങ്ങളില്‍ നിന്നും വെബ്സൈറ്റില്‍ (www.keralauniversity.ac.in) What"s New എന്ന ലിങ്കില്‍ നിന്നും ലഭിക്കും.
ഡിഗ്രി സ്പോട്ട് അഡ്മിഷന്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. കോളേജുകളിലെ ഡിഗ്രി കോഴ്സുകളിലേക്ക് സപ്തംബര്‍ എട്ടിന് നടത്തിയ സ്പോട്ട് അഡ്മിഷനുശേഷവും ഒഴിവുവന്ന ഏതാനും സീറ്റുകളിലേക്ക് സര്‍വകലാശാല പ്രവേശനം നടത്തും. അമ്പലപ്പുഴ ഗവ. കോളേജ് (ഇക്കണോമിക്സ് - മൂന്ന് ഒഴിവ്, മാത്തമാറ്റിക്സ് - ഏഴ് ഒഴിവ്), നെടുമങ്ങാട് ഗവ. കോളേജ് (ഫിസിക്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ - ഒരു ഒഴിവ്, മലയാളം അഞ്ച് ഒഴിവ്, ഇക്കണോമിക്സ് - രണ്ട് ഒഴിവ്) മലയിന്‍കീഴ് മാധവകവി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഗവ. കോളേജ് (ഇംഗ്ലീഷ് - രണ്ട് ഒഴിവ്) എന്നീ കോളേജുകളിലെ ഒഴിവുകളിലേക്ക് ഈ കോളേജുകളില്‍ ഓപ്ഷന് നല്കിയിട്ടുള്ളവര് അതത് കോളേജുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പ്രിന്റ് ഔട്ടുമായി സപ്തംബര്‍ 16 രാവിലെ 11 മണിക്കകം ഹാജരാകണം. 11 മണിക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതത് കോളേജുകളുടെ നോട്ടീസ് ബോര്‍ഡില്‍ വൈകുന്നേരം നാല് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റ് പരിശോധിച്ച് സപ്തംബര്‍ 17 ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതത് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാകാത്തവരെയും അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജാരാക്കാത്തവരെയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. ബാക്കിയുള്ള സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് ഒഴിവ് വരുന്നപക്ഷം അതിലേക്കായി പിന്നീട് സര്‍വകലാശാല അഡ്മിഷന് നടത്തും.
പി.ജി സ്പോട്സ് ക്വാട്ട അഡ്മിഷന്
കേരള സര്‍വകലാശാലയുടെ കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പി.ജി കോഴ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 17 വൈകുന്നേരം അഞ്ച് മണിക്കകം അതത് കോളേജുകളില്‍ പ്രവേശനം നേടണം.
ബി.ബി.എ ഫലം
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ബി.എ (2003 & 2007 സ്കീം - സപ്ലിമെന്ററി & മേഴ്സി ചാന്‍സ്) പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സപ്തംബര്‍ 30 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
കേരള സര്‍വകലാശാല കാര്യവട്ടം തമിഴ് പഠനവകുപ്പില്‍ എം.ഫില്‍ തമിഴ് കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര് സപ്തംബര്‍ 17-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വകുപ്പ് മേധാവിയുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2308919, 9387931454.
ബി.ടെക് ഫലം
കേരള സര്‍വകലാശാല 2014 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് - റഗുലര്‍ & സപ്ലിമെന്ററി - 2008 സ്കീം - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇല്ക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍) പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.
എം.ബി.എ (എസ്.ഡി.ഇ) പരീക്ഷാകേന്ദ്രം
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സപ്തംബര്‍ 17-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (2012-14 ബാച്ച്) പരീക്ഷയ്ക്ക് തിരുവനന്തപുരം പാളയം എസ്.ഡി.ഇ, കൊല്ലം മുളങ്കാടകം യു.ഐ.ടി, ആലപ്പുഴ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, കോട്ടയം ഏറ്റുമാനൂര്‍ എം.സി വര്‍ഗ്ഗീസ് കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്, തൃശ്ശൂര്‍ ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, കണ്ണൂര്‍ മട്ടന്നൂര്‍ കോണ്‍കോര്‍ഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പ്രോജക്ട് ഫെലോ ഒഴിവ്
കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്: ദ കേരള എക്സ്പീരിയന്‍സ് എന്ന വിഷയത്തില്‍ പ്രോജക്ട് ഫെലോയുടെ രണ്ട് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55% മാര്‍ക്കോടെ ഇംഗ്ലീഷില്‍ പി.ജി / എം.ഫില്‍. (എസ്.സി / എസ്.ടി / പി.എച്ച് വിഭാഗക്കാര്‍ക്ക് 50%). പ്രായപരിധി അപേക്ഷിക്കുന്ന സമയത്ത് 40 വയസ്സ് കവിയരുത്. പ്രതിമാസ വേതനം: 14,000/- (രണ്ട് വര്‍ഷം). മൂന്നാം വര്‍ഷം മുതല്‍ സര്‍വകലാശാല വ്യവസ്ഥകള്‍ പ്രകാരം പ്രതിമാസം 16,000/- + എച്ച്.ആര്.എ. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, യു.ജി.സി സാപ് ഡി.ആര്.എസ് II, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സര്‍വകലാശാല, തിരുവനന്തപുരം 695 034 എന്ന വിലാസത്തില്‍ സപ്തംബര്‍ 30-കം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) Job Notifications എന്ന ലിങ്കില്‍ ലഭിക്കും.
എം.ടെക്: എസ്.സി/എസ്.ടി സ്പോട്ട് അഡ്മിഷന്
കേരള സര്‍വകലാശാല കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്നോളജി മാനേജ്മെന്റ് - 2015-17) കോഴ്സ് പ്രവേശനത്തിന് ഒഴിവുള്ള എസ്.സി / എസ്.ടി സീറ്റിലേക്ക് സപ്തംബര്‍ 22 രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന് കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) What"s New എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍. 0471-2305321.
എല്‍.എല്‍.ബി ഫലം
കേരള സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സരം), ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം) - 2011-12-ന് മുമ്പുള്ള അഡ്മിഷന് എല്‍.എല്‍.ബി. പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
ബി.എഫ്.എ ഫലം: ഒന്നാം റാങ്ക് സുരേഷിന്
കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എഫ്.എ (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സുരേഷ് കെ.ഡി (രജി.നം. 513) ഒന്നാം റാങ്ക് നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.