LATEST NEWS

Loading...

Custom Search
+ -

നഞ്ചന്‍ഗുഡ് രസബലയുടെ ഉത്പാദനം നിലയ്ക്കുന്നു

Posted on: 06 Apr 2012

 

മൈസൂര്‍: മധുരത്തിന് പ്രസിദ്ധികേട്ട നഞ്ചന്‍ഗുഡ് രസബലയെന്ന പഴവര്‍ഗത്തിന്റെ ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക്. നഞ്ചന്‍ഗുഡ് മേഖലയില്‍ വാഴകര്‍ഷകര്‍ രസബലയുടെ കൃഷി അവസാനിപ്പിച്ചതിനെ ത്തുടര്‍ന്നാണിത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഈ പഴവര്‍ഗത്തിന് നല്‍കിയ 'ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍(ജി. ഐ) ടാഗ്' നഷ്ടപ്പെടാനും സാധ്യതയേറി.
ഒരുകാലത്ത് നഞ്ചന്‍ഗുഡ് രസബല കേരളത്തിലടക്കമുള്ളയിടങ്ങളില്‍ ഏറെ പ്രശസ്തമായിരുന്നു. നഞ്ചന്‍ഗുഡിലെ ഗ്രാമങ്ങളിലെ ഒരുകാലത്തെ പ്രധാന കൃഷിയും ഇതായിരുന്നു. . രോഗപ്രതിരോധശേഷി നല്‍കാന്‍ കഴിവുള്ള പഴം കൂടിയാണിത്. എന്നാല്‍ 2007 കാലഘട്ടം മുതല്‍ ഈ വാഴകളെ ബാധിച്ച പൂപ്പല്‍രോഗമാണ് ഉത്പാദനം കുറച്ചത്. പൂപ്പലിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വിത്തിനങ്ങള്‍ ബാംഗ്ലൂരിലെ ഹോര്‍ട്ടികള്‍ച്ചറല്‍ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. നഞ്ചന്‍ഗുഡ് രസബലയെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ഈ യിനത്തില്‍ ചെലവഴിച്ചത് . എന്നാല്‍ വീണ്ടും വീണ്ടും തിരിച്ചടികളുണ്ടായതോടെ കര്‍ഷകര്‍ കൃഷി നിര്‍ത്തുകയായിരുന്നു.
മൈസൂരിലെ പ്രമുഖ മാര്‍ക്കറ്റുകളിലെ പ്രമുഖസ്ഥാനം നഞ്ചന്‍ഗുഡ് രസബലയ്ക്കായിരുന്നു. എന്നാല്‍ ഇന്ന് എവിടെയും ഈ പഴവര്‍ഗത്തെ കണ്ടെത്താനാകില്ല. പ്രത്യേക മേഖലയില്‍മാത്രം കണ്ടുവരുന്ന ഫലവര്‍ഗമെന്ന നിലയില്‍ 2005 ലാണ് രസബലയ്ക്ക് ജി.ഐ ടാഗ് നല്‍കിയത്. ഇപ്പോള്‍ കേരളഅതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലകളിലും ഗുണ്ടല്‍പേട്ടിലെ ചില ഗ്രാമങ്ങളിലും കൃഷിയുണ്ടെങ്കിലും പഴത്തിന് രുചിവ്യത്യാസം പ്രകടമാണ്. ഉത്ഭവസ്ഥാനമായ നഞ്ചന്‍കോട് പ്രദേശം രസബലയെ കൈവിട്ടതാണ് 'ജി.ഐ ടാഗി'ന് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ ഈ പ്രശസ്തി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(0%) (0 Votes)

 

 

Other News in this Section