ഊര്‍ജം പകര്‍ന്ന്...
ആര്‍. ഗിരീഷ് കുമാര്‍
Posted on: 28 Sep 2012
അമേരിക്കയില്‍ ജീവിതവിജയം കൈവരിച്ച ഇന്ത്യക്കാര്‍ ഏറേയാണ്. ഇക്കാല്ലം ഫോബ്‌സ് മാസിക അമേരിക്കയിലെ ഏറ്റവും ധനാഢ്യരായ നാനൂറുപേരെ തിരഞ്ഞെടുത്തത്തില്‍ അഞ്ച് ഇന്ത്യന്‍ വംശജരുണ്ട്. 150 കോടി ഡോളര്‍ ആസ്തിയോടെ 311-ാം സ്ഥാനത്തെത്തിയ മനോജ് ഭാര്‍ഗവ അക്കൂട്ടത്തിലുണ്ട്. അഞ്ചുമണിക്കൂര്‍ നേരം ഊര്‍ജദായനിയായി പ്രവര്‍ത്തിക്കുന്ന ഫൈവ് അവര്‍ എനര്‍ജി എന്ന ഡ്രിങ്കാണ് മനോജിന്റെ ജീവിതത്തെ വിജയത്തിലേക്ക് നയിച്ചത്.
ഒന്നടിച്ചാല്‍ തരിപ്പേകുന്ന ഈ കഫിന്‍-വൈറ്റമിന്‍ ഡ്രിങ്ക് 2004-ലാണ് മനോജ് അവതരിപ്പിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ വളരെപ്പെട്ടെന്ന് ജനപ്രിയമായ ബ്രാന്‍ഡ് 2011 ആയപ്പോഴേക്കും നൂറുകോടി ഡോളര്‍ വിറ്റുവരവുള്ള പാനീയമായി മാറി. ഇത്തരം എനര്‍ജി ഡ്രിങ്കുകളുടെ വിപണിയില്‍ 90 ശതമാനവും കൈയാളുന്നത് 5- അവര്‍ എനര്‍ജിയാണെന്ന് ഫോബ്‌സ് മാസിക വിലയിരുത്തുന്നു. ക്ഷീണത്തെ അതിവേഗം മറികടക്കാന്‍ സഹായിക്കുന്ന ഡ്രിങ്ക് പ്രശസ്തമായതോടെ മനോജിന്റെയും കാലം തെളിഞ്ഞു. ദാഹിക്കാത്തവര്‍ക്കുപോലും തത്കാല ക്ഷീണം അകറ്റുന്ന ഡ്രിങ്ക് അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിപണി പിടിച്ചെടുത്തത്. വെറും രണ്ട് ഔണ്‍സ് മാത്രം അളവിലാണ് ഫൈവ് അവര്‍ എനര്‍ജി മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നത്.
ലഖ്‌നൗവില്‍ ജനിച്ച മനോജ് 1967-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 14-ാം വയസ്സില്‍ അമേരിക്കയിലെത്തിയ അദ്ദേഹം പെന്‍സില്‍വാനിയയിലെ ഹില്‍ സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉന്നത പഠനത്തിനായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം തികയുംമുന്നെ കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കുറേക്കാലം ആത്മീയ പാതയില്‍ സഞ്ചരിച്ച മനോജ് തൊഴിലന്വേഷിച്ച് തെരുവിലിറങ്ങി.
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴിലാളിയായും കടയില്‍ കണക്കെഴുത്തുകാരനായും ടാക്‌സി ഡ്രൈവറായും പ്രിന്റിങ് പ്രസ്സില്‍ തൊഴിലാളിയായുമൊക്കെ ജോലി ചെയ്ത മനോജ്, 1990-ല്‍ ചെറുകിട പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായ പ്രൈമിന് തുടക്കമിട്ടു. ഇതാണ് വ്യവസായ രംഗത്ത് അദ്ദേഹത്തിന്റെ കാല്‍വെപ്പ്.
ലാഭത്തിലേക്ക് കുതിച്ചുയര്‍ന്ന പ്രൈമിനെ രണ്ടുകോടി ഡോളറിന് വിറ്റ മനോജ് പിന്നീട് ഗാര്‍ഹികോപകരണ നിര്‍മാണ സ്ഥാപനമായ ലിവിങ് എസന്‍ഷ്യല്‍സിന് 2004-ല്‍ തുടക്കമിട്ടു. ഈ കമ്പനിക്കുകീഴിലാണ് ഫൈവ് അവര്‍ എനര്‍ജി മനോജ് വികസിപ്പിച്ചെടുക്കുന്നത്. ലിവിങ് എസന്‍ഷ്യല്‍സില്‍ 300 കോടി രൂപയ്ക്കുമേല്‍ മൂല്യമുള്ള ഓഹരികള്‍ മനോജിനുണ്ട്.
വ്യവസായ രംഗത്ത് മനോജ് കൈവരിച്ച നേട്ടങ്ങള്‍ക്ക് എണ്ണമറ്റ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രശസ്തമായ ഡെട്രോയിറ്റ ബിസിനസ് 2011-ലെ ന്യൂസ്‌മേക്കര്‍ ബഹുമതി നല്‍കിയത് മനോജിനാണ്. മികച്ച വ്യവസായ സംരഭകനുള്ള ഏണസ്റ്റ് ആന്‍ഡ് യങ് പുരസ്‌കാരവും കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ തേടിയെത്തി. എ.ബി.സി.ന്യൂസ് അടക്കമുള്ള ചാനലുകള്‍ അദ്ദേഹത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മനോജ് വ്യാപൃതനാണ്. നോളെജ് മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, റൂറല്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുമായി അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നു. തന്റെ വരുമാനത്തില്‍നിന്ന് നൂറു കോടി രൂപവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്.
rgirishkumar@gmail.com

(20%) (2 Votes)
Explore Mathrubhumi
Other News in this Section