സമാധാനത്തിനായി ഒരു ശില്പി
ആര്‍.ഗിരീഷ്‌കുമാര്‍
Posted on: 21 Sep 2012
അമേരിക്കയിലെ വിസ്‌കന്‍സണില്‍ കഴിഞ്ഞ മാസം സിഖ് മത ദേവാലയത്തിനു സമീപമുണ്ടായ വെടിവെപ്പ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരില്‍ ഭീതിയുടെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരുന്നു.
ഓസ്‌ട്രേലിയയിലും ബ്രിട്ടനിലുമൊക്കെ ഇന്ത്യന്‍ വംശജര്‍ക്കുനേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്.
മതവും ദേശവും മറ്റ് ഭിന്ന ചിന്താഗതികളും ഇതര സമൂഹങ്ങള്‍ക്കുനേരെ ആയുധമെടുക്കാനുള്ള ഉപാധികളാവുന്നതിനെതിരെ തന്റെ കലാ സൃഷ്ടിയിലൂടെ പ്രതികരിക്കുകയാണ് ഇന്ത്യന്‍ വംശജനായ അനില്‍ റെവ്‌റി എന്ന ശില്പി. സമാധാനത്തിനുവേണ്ടിയുള്ള തന്റെ കലാരൂപം വാഷിങ്ടണ്‍ ഡി.സി.യിലെ ഡള്ളെസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
സമാധാനത്തിന്റെ ഭിത്തി എന്നാണ് തന്റെ ഇന്‍സ്റ്റലേഷന് റെവ്‌റി നല്‍കിയ പേര്. ഏഴടി ഉയരവും ആറടി നീളവുമുള്ള ബ്ലോക്കാണത്. ലോകമെമ്പാടുമുള്ള പ്രധാന മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നെടുത്ത സന്ദേശങ്ങളാണ് എല്‍.ഇ.ഡി വിളക്കുകളില്‍ ഈ ശില്പത്തില്‍ പതിച്ചിട്ടുള്ളത്. ഹിന്ദു, ബുദ്ധ, ജൈന, ഇസ്‌ലാം, സിഖ്, ക്രിസ്ത്യന്‍ വിശ്വാസങ്ങളെയൊക്കെ അത് പ്രതിനിധാനം ചെയ്യുന്നു. ആഗസ്ത് 23-നാണ് റെവ്‌റിയുടെ ശില്പം ഇവിടെ സ്ഥാപിച്ചത്.
മതപരമായും വംശീയവുമായുള്ള സഹിഷ്ണുത വിളിച്ചോതുന്ന ശില്പം ഡള്ളെസ് വിമാനത്താവള അധികൃതരാണ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. മത, വംശ ചിന്തകളില്‍നിന്ന് വേറിട്ടൊരു പ്രകാശമാണ് ഈ ശില്പം കാണുന്നവരിലേക്ക് പ്രസരിപ്പിക്കപ്പെടുന്നതെന്ന് റെവ്‌റി പറയുന്നു.
അടുത്ത വര്‍ഷം മാര്‍ച്ചുവരെ ശില്പം വിമാനത്താവളത്തിലുണ്ടാകും. അതിനുശേഷം, തന്റെ സൃഷ്ടിയുമായി ലോകപര്യടനത്തിനിറങ്ങുകയാണ് റെവ്‌റിയുടെ ലക്ഷ്യം. തീവ്രവാദത്തിനിരയായിട്ടുള്ള ഇടങ്ങളിലൊക്കെ ഇത് സ്ഥാപിക്കും. മുംബൈയില്‍ പാക് ഭീകരരുടെ ആക്രമണത്തിന് ഇരയായ താജിലോ ഒബ്‌റോയിയിലോ ആകുംസ്ഥാപിക്കുക.
മുംബൈയിലെ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍നിന്ന് ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദം സ്വന്തമാക്കിയശേഷമാണ് അനില്‍ റെവ്‌റി അമേരിക്കയിലെത്തുന്നത്. വാഷിങ്ടണ്‍ ഡി.സി.യിലെ കൊര്‍കൊറന്‍ കോളേജില്‍നിന്ന് ഫൈന്‍ ആര്‍ട്‌സ് ബിരുദവും സ്വന്തമാക്കി. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലുമായി 36-ഓളം സോളോ എക്‌സിബിഷനുകള്‍ റെവ്‌റി നടത്തിയിട്ടുണ്ട്. പ്രശസ്തമായ കൊര്‍കറന്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനാനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായ കലാകാരനാണ് അദ്ദേഹം.
എയര്‍ ഇന്ത്യ, ഐ.ടി.ഡി.സി ഹോട്ടലുകള്‍, വാഷിങ്ടണിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ലൈബ്രറി, ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍ തുടങ്ങി ഒട്ടേറെ പ്രമുഖ കേന്ദ്രങ്ങളില്‍ റെവ്‌റിയുടെ ശില്പങ്ങളുണ്ട്. വാഷിങ്ടണ്‍ കേന്ദ്രമാക്കിയാണ് അദ്ദേഹമിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
rgirishkumar@gmail.com

(40%) (3 Votes)
Explore Mathrubhumi
Other News in this Section