ഇന്നവേറ്റര്‍ രാജ്
ആര്‍.ഗിരീഷ്‌കുമാര്‍
Posted on: 14 Oct 2011
സ്‌ക്വാഡ്രണ്‍ ലീഡര്‍ സമര്‍ കൃഷ്ണദത്ത് രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്‌സിലെ സാഹസികനായ വൈമാനികനായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ വ്യോമസേനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സമര്‍ ദത്തിനെ 1974-ല്‍ പാകിസ്താനുമീതെ വിമാനം പറപ്പിക്കുന്നതിനിടെ കാണാതായി. സാഹസികനായ ആ വൈമാനികന്റെ പാത പിന്തുടരാനായില്ലെങ്കിലും, യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആക്കം പകരുന്ന കണ്ടെത്തലുകളിലൂടെ ശ്രദ്ധേയനാവുകയാണ് അദ്ദേഹത്തിന്റെ മകന്‍ ഡോ.ബീരേന്ദ്ര ദത്ത് എന്ന രാജ് ദത്ത്. കൂടുതല്‍ പ്രവര്‍ത്തന ക്ഷമമായ കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കണ്ടെത്തലില്‍ മുഴുകിയിട്ടുളള രാജ് ദത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലില്‍ ആകൃഷ്ടരായിട്ടുള്ളത് മറ്റാരുമല്ല. അമേരിക്കന്‍ പ്രതിരോധ സ്ഥാപനമായ പെന്റഗണ്‍, തങ്ങളുടെ എഫ്-5 ജോയന്റ് സ്‌ട്രൈക്ക് ഫൈറ്റര്‍ വിമാനങ്ങള്‍ക്കുവേണ്ടി രാജ് ദത്തിന്റെ കണ്ടെത്തലുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ്.
കമ്പ്യൂട്ടര്‍ പ്രോസസറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്ന ചിപ്പുകളാണ് രാജ് ദത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. 90 ശതമാനത്തോളം ഊര്‍ജം കുറച്ച് ഉപയോഗിക്കുകയും എന്നാല്‍, 60 ശതമാനത്തോളം വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രോസസറുകളാണ് രാജ് ദത്തിന്റെ ചിപ്പുകള്‍ ഉപയോഗിക്കുന്നതോടെ ലഭ്യമാവുക. അപ്പിക് കോര്‍പ് ആന്‍ഡ് ഫോട്ടോണിക് കോര്‍പ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ് കൊല്‍ക്കത്തക്കാരനായ രാജ് ദത്ത്.
ഇലനേക്ട്രാണ്‍സിനുപകരം ഫോട്ടോണ്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളാണ് രാജ് ദത്ത് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് രാജ് ദത്ത് തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദത്തിന്റെ ചിപ്പുകള്‍ എഫ്-5 യുദ്ധവിമാനങ്ങളില്‍ പരീക്ഷിക്കുകയാണ് പെന്റഗണ്‍ ഇപ്പോള്‍.
ഖരഗ്പുര്‍ ഐ.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ രാജ് ദത്ത്, തന്റെ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ സഹായം കിട്ടുന്നതിനുവേണ്ടിയാണ് അമേരിക്കയിലേക്ക് കൂടുമാറിയത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് നോണ്‍ലീനിയര്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ദത്ത് പിന്നീട് സതേണ്‍ കാലിഫോര്‍ണിയ മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
റഡാര്‍ ഗവേഷണത്തിലും ഇലനേക്ട്രാ ഒപ്റ്റിക്‌സിലും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിച്ച ലോസ് ആഞ്ജലീസിലെ ആര്‍.ഡി.എല്‍ ലബോറട്ടറിയിലൂടെയാണ് ദത്ത് ഏറെ പ്രശസ്തനാകുന്നത്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായവും പിന്തുണയും ലഭിച്ച ഈ പരീക്ഷണശാലയില്‍നിന്ന് കിട്ടിയ ഊര്‍ജവും പ്രചോദനവുമാണ് 1999-ല്‍ അപ്പിക് കോര്‍പറേഷന് തുടക്കമിടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മൈക്രോ ഇലനേക്ട്രാണിക്‌സിലും ഫോട്ടോണിക്‌സിലും അപ്പിക് കോര്‍പറേഷന്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രതിരോധ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ രാജ് ദത്തിനെ പ്രഥമഗണനീയനാക്കി. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരമാണ് ഇപ്പോഴത്തെ, നെക്‌സ്റ്റ് ജനറേഷന്‍ കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കണ്ടത്തല്‍.
rgirishkumar@gmail.com

(46.67%) (3 Votes)
Explore Mathrubhumi
Other News in this Section