LATEST NEWS

Loading...

Custom Search
+ -

എന്‍ജിനീയറിങ് ഗുരു

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 22 Jul 2011

 

അക്കാദമിക് ലോകത്ത് വെന്നിക്കൊടി പാറിച്ച ഒട്ടേറെ ഇന്ത്യക്കാര്‍ പാശ്ചാത്യ ലോകത്തുണ്ട്. അതില്‍ പ്രഥമ സ്ഥാനത്ത് പരിഗണിക്കപ്പെടേണ്ട അക്കാദമിക് വിദഗ്ധരിലൊരാളാണ് സത്യ അട്ടല്ലൂരി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍നിന്ന് പഠിച്ചിറങ്ങി അമേരിക്കയിലെത്തിയ സത്യ, വൈമാനിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ലോകമെങ്ങും ആരാധിക്കപ്പെടുന്ന അധ്യാപകനാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇര്‍വിന്‍ കാമ്പസില്‍ പ്രൊഫസ്സറായ സത്യ അട്ടല്ലൂരി നാലുപതിറ്റാണ്ടിലേറെയായി ശാസ്ത്ര പഠന രംഗത്ത് മുന്‍നിരയിലുണ്ട്.

ബാംഗ്ലൂര്‍ ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബിരുദം നേടിയശേഷം അമേരിക്കയിലെത്തിയ സത്യ, 1969-ല്‍ മസാച്ചുസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഡോക്ടറേറ്റ് നേടി. അക്കാദമിക് രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി 1988-ല്‍ അയര്‍ലന്‍ഡ് ദേശീയ സര്‍വകലാശാലയും 2005-ല്‍ സ്ലോവാക്യന്‍ സയന്‍സ് അക്കാദമിയും 2007-ല്‍ ഗ്രീസിലെ പാട്രാസ് സര്‍വകലാശാലയും 2009-ല്‍ സ്ലോവേനിയയില്‍ നോവ ഗോറിക്ക സര്‍വകലാശാലയും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

ഇര്‍വിനിലെത്തുന്നതിന് മുമ്പ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലോസ് ആഞ്ജലിസ് കാമ്പസിലും ജോര്‍ജിയ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും എം.ഐ.ടിയിലും വാഷിങ്ടണ്‍ സര്‍വകലാശാലയിലും സത്യ അധ്യാപകനായിരുന്നു. ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസ്സറായും സത്യ പ്രവര്‍ത്തിക്കുന്നുണ്ട്, തായ്‌വാനിലെ നാഷണല്‍ സിങ് ഹുവ സര്‍വകലാശാലയുടെ ഓണററി ചെയര്‍ പ്രൊഫസ്സറാണ് സത്യ. ഗ്രീസിലെ പാട്രാസ് സര്‍വകലാശാലയിലും അദ്ദേഹം ഓണററി പ്രൊഫസ്സറാണ്. ദക്ഷിണ കൊറിയയിലെ പുസാന്‍ സര്‍വകലാശാല., ബെയ്ജിങ്ങിലെ സിങ്ഹുവ സര്‍വകലാശാല, കൊറിയയിലെ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ഹോങ്‌കോങ്ങിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല എന്നീ സ്ഥാപനങ്ങളും അദ്ദേഹത്തിന് ഓണററി പ്രൊഫസര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് മെക്കാനിക്‌സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്‌റോനോട്ടിക്‌സ് ആന്‍ഡ് ആസ്ട്രനോട്ടിക്‌സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്, എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ചൈനീസ് സൊസൈറ്റി ഓഫ് തിയററ്റിക്കല്‍ ആന്‍ഡ് അപ്ലൈഡ് മെക്കാനിക്‌സ് എന്നീ സ്ഥാപനങ്ങളില്‍ ഫെല്ലോഷിപ്പ് നല്‍കിയും സത്യയെ ആദരിച്ചിട്ടുണ്ട്.

അക്കാദമിക് രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങില്‍ അദ്ദേഹത്തിന് 1996-ല്‍ അംഗത്വം നല്‍കി. പിറ്റേവര്‍ഷം ഇന്ത്യന്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങിലും 2003-ല്‍ അക്കാദമി ഓഫ് സയന്‍സസ് ഫോര്‍ ദ ഡവലപ്പിങ് വേള്‍ഡ്, യൂറോപ്യന്‍ അക്കാദമി ഓഫ് സയന്‍സസ്, 2008-ല്‍ യുക്രൈന്‍ സയന്‍സ് അക്കാദമി എന്നിവയിലും സത്യയ്ക്ക് അംഗത്വം കിട്ടി. 1992 മുതല്‍ 98 വരെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. 1994-98 കാലയളവില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലും 1998-2000 കാലയളവില്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങിന്റെ ഉപമേധാവിയായും പിന്നീടുള്ള രണ്ടുവര്‍ഷങ്ങളില്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

എയ്‌റോസ്‌പേസ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ലോകത്തെ അഗ്രഗണ്യനായ അധ്യാപകനും ഗവേഷകനുമായാണ് സത്യ അട്ടല്ലൂരി വിലയിരുത്തപ്പെടുന്നത്. 1998-ല്‍ എക്‌സലന്‍സ് ഇന്‍ ഏവിയേഷന്‍, പെന്‍ഡ്രേ എയ്‌റോസ്‌പേസ് ലിറ്ററേച്ചര്‍ മെഡല്‍, 2003-ല്‍ ഹില്‍ബര്‍ട്ട് മെഡല്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

rgirishkumar@gmail.com



(20%) (2 Votes)

 

 

Other News in this Section