LATEST NEWS

Loading...

Custom Search
+ -

ജെം ഓഫ് എജ്യുക്കേഷന്‍

ആര്‍. ഗിരീഷ് കുമാര്‍

Posted on: 13 Jan 2011

 

പത്തു രാജ്യങ്ങളിലായി നൂറിലേറെ ദേശങ്ങളില്‍നിന്നുള്ള ഒരുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. പതിനായിരത്തോളം ജീവനക്കാര്‍. ഫ്രനമ്മുടെ സ്വന്തം ഇംഗ്ലീഷ് ഹൈസ്‌കൂള്‍യ്ത്ത എന്ന ആശയത്തില്‍ ആരംഭിച്ച ജെംസ് വിദ്യാഭ്യാസ ശൃംഖലയെ ഇങ്ങനെ ചുരുക്കിയെഴുതാം. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ലോകത്തെതന്നെ ഏറ്റവും വലിയ സ്വകാര്യവിദ്യാഭ്യാസ സ്ഥാപന ശൃംഖലയാണ് ജെംസ്. ജെംസെന്നാല്‍, ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ്. വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലും അതുവഴി ആഗോള പൗരത്വമെന്ന വിശാലമായ സങ്കല്‍പ്പവുമാണ് ജെംസ് മുന്നോട്ടുവെയ്ക്കുന്നത്.

സണ്ണി വര്‍ക്കിയെന്ന മലയാളിയാണ് ജെംസിന്റെ വിജയത്തിന് പിന്നില്‍. ഇന്ന് ലോകത്ത് പ്രഥമ പരിഗണനയിലേക്കുയര്‍ന്ന വിദ്യാഭ്യാസ ശൃംഖലയുടെ അമരക്കാരനെ 2009-ല്‍ ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ചു.

1959-ല്‍ ദുബായിലെത്തിയതാണ് അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍. അധ്യാപകരായിരുന്ന അവര്‍, അന്നാട്ടിലെ കുട്ടികള്‍ക്ക് ചെറിയ ഫീസ് ഈടാക്കി ആരംഭിച്ച ട്യൂഷന്‍ സെന്ററാണ് ജെംസിന് ബീജമായത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന സ്ഥാപമായി ട്യൂഷന്‍ സെന്റര്‍ വളരുമ്പോള്‍, ഇന്ത്യയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുകയായിരുന്നു സണ്ണി വര്‍ക്കി. ബ്രിട്ടനില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി ദുബായിലെത്തിയ സണ്ണി കുറച്ചുകാലം ഒരു ബാങ്കില്‍ ജോലി ചെയ്തു.

എണ്‍പതുകളുടെ തുടക്കത്തില്‍ സണ്ണിയുടെ മാതാപിതാക്കളുടെ സ്ഥാപനം പ്രതിസന്ധിയെ നേരിട്ട ഘട്ടത്തിലാണ് മകന്‍ അതിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. സണ്ണിയുടെ ദീര്‍ഘവീക്ഷണവും ആഗോള കാഴ്ചപ്പാടും സമന്വയിച്ചപ്പോള്‍ ജെംസ് പിറവിയെടുത്തു. നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയുമാണ് ഒരു വ്യക്തിയുടെ ഭാവിയെ നിര്‍ണയിക്കുന്നതെന്ന വീക്ഷണമാണ് സണ്ണിയുടേത്. വെല്‍ക്കെയര്‍ വേള്‍ഡ് ഹെല്‍ത്ത്‌കെയര്‍ സിസ്റ്റംസ് എന്ന പേരില്‍, ആതുരശുശ്രൂഷാ രംഗത്തേയ്ക്കും വര്‍ക്കി ഗ്രൂപ്പ് കടക്കുന്നത് അങ്ങനെയാണ്.
വിദ്യാഭ്യാസം എല്ലാവര്‍ക്കും കിട്ടണമെന്ന ലക്ഷ്യവും ജെംസ് ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നു.

ദരിദ്രരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനുവേണ്ടി ജെംസ് ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ചില്‍ഡ്രണ്‍ ഫോര്‍ ചില്‍ഡ്രണ്‍. പ്രതിവര്‍ഷം മുവ്വായിരത്തോളം കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും ജെംസ് നടപ്പാക്കുന്നു. വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും നല്‍കിയ സംഭാവനകള്‍ സണ്ണി വര്‍ക്കിയ്ക്ക് എണ്ണമറ്റ പുരസ്‌കാരങ്ങളും നേടിക്കൊടുത്തു. 2007-ല്‍ സി.ഇ.ഒ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്, ഗ്ലോബല്‍ ബിസിനസ് ഇന്ത്യന്‍ അവാര്‍ഡ്, ഏഷ്യന്‍ ബിസിനസ്മാന്‍ അവാര്‍ഡ്, വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള രാജീവ് ഗാന്ധി അവാര്‍ഡ്, ശൈഖ ഫാത്തിമ ബിന്ദ് മുബാരക് വെല്‍ഫയര്‍ പ്രൈസ് തുടങ്ങിയവ അംഗീകാരങ്ങളില്‍പ്പെടുന്നു.

rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section