ശാസ്ത്ര വിസ്മയം
ആര്‍. ഗിരീഷ് കുമാര്‍
Posted on: 31 Dec 2010
ശാസ്ത്ര സാങ്കേതികരംഗത്ത് മറ്റേത് രാജ്യങ്ങളെക്കാളും പുരോഗതി കൈവരിച്ച രാജ്യമാണ് അമേരിക്ക. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളുടെയെല്ലാം മേല്‍നോട്ടം ദേശീയ ശാസ്ത്ര ഫൗണ്ടേഷന്‍(എന്‍.എസ്.എഫ്) എന്ന സ്ഥാപനമാണ് നടത്തുന്നത്. ലോകത്തെ ഏറ്റവും ബൃഹത്തായ ശാസ്ത്ര സാങ്കേതിക സ്ഥാപനമാണിത്. എന്‍. എസ്.എഫിന്റെ അമരത്ത് ഇപ്പോള്‍ ഒരു ഇന്ത്യക്കാരനാണ്. തമിഴ്‌നാട്ടുകാരനായ സുബ്ര സുരേഷ്. കഴിഞ്ഞ സപ്തംബറിലാണ് അമേരിക്കന്‍ ശാസ്ത്ര ലോകത്തെ ഉന്നത പദവിയിലേക്ക് സുബ്ര സുരേഷിനെ യു.എസ്.പ്രസിഡന്റ് ബരാക്ക് ഒബാമ നാമനിര്‍ദേശം ചെയ്തത്.
വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയാണ് സുബ്ര സുരേഷ് ഏറ്റെടുത്തിരിക്കുന്നത്. വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിലായി അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് 740 കോടി ഡോളറിന്റെ സഹായമാണ് എന്‍.എസ്.എഫ് നല്‍കുന്നത്. ഈ പദ്ധതികളുടെയെല്ലാം ചുമതലക്കാരനാണ് സുബ്ര സുരേഷ്. ഗവേഷണത്തിന് പുറമെ, അമേരിക്കയിലെ രണ്ടായിരത്തിലേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസപദ്ധതികളുടെയും ചുക്കാന്‍ അദ്ദേഹം പിടിക്കുന്നു. ഒബാമയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായ ജോണ്‍ ഹോള്‍ഡ്രനാണ് വൈറ്റ് ഹൗസ് സയന്‍സ് ഫെയറിനോടനുബന്ധിച്ച് സുബ്രയുടെ നിയമനം പ്രഖ്യാപിച്ചത്. ആറുവര്‍ഷത്തേയ്ക്കാണ് സുബ്രയുടെ നിയമനം. അമേരിക്കന്‍ സെനറ്റ് അതിന് അംഗീകാരം നല്‍കുകയും ചെയ്തു.
മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ഇയോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. മസാച്ചുസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എം.ഐ.ടി)യില്‍നിന്ന് ഡോക്ടറേറ്റ് നേടിയശേഷമാണ് സുബ്ര തന്റെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തിയത്. മെറ്റീരിയല്‍ സയന്‍സിലും ബയോളജിയിലും വന്ന താത്പര്യമാണ് അദ്ദേഹത്തെ ലോകമറിയുന്ന സാങ്കേതിക വിദഗ്ധനാക്കിയത്. രക്തകോശങ്ങളുടെ ബയോമെക്കാനിക്‌സില്‍ ഗവേഷണം നടത്തിയ സുബ്ര 1993-ല്‍ എം.ഐ.ടിയില്‍ ചേര്‍ന്നു. മെറ്റീരിയല്‍സ് സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ബയോളജിക്കല്‍ എന്‍ജിനീയറിങ് വകുപ്പുകളില്‍ അധ്യാപകനായിരുന്നു. പിന്നീട് ഇതേ വകുപ്പുകളുടെ തലവനായി. എം.ഐ.ടിയുടെ ഡീന്‍ ആയി പ്രവര്‍ത്തിക്കവെയാണ് എന്.എസ്.എഫിന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെടുന്നത്.
അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങില്‍ അംഗമായ സുബ്രയ്ക്ക് 2007-ല്‍ യൂറോപ്യന്‍ മെറ്റീരിയല്‍സ് മെഡല്‍ ലഭിച്ചു. യൂറോപ്യന്‍ മെറ്റീരിയല്‍സ് സൊസൈറ്റീസ് ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഇത്. യൂറോപ്പിനുപുറത്തുനിന്ന് ഈ ബഹുമതി നേടുന്ന ആദ്യത്തെയാളും സുബ്രയാണ്. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്, ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് അക്കാദമി ഓഫ് സയന്‍സസ് ഓഫ് ദ ഡവലപ്പിങ് വേള്‍ഡ്, ജര്‍മന്‍ അക്കാദമി ഓഫ് സയന്‍സസ് തുടങ്ങിയ സംഘടനകളില്‍ അംഗമായ സുബ്ര, ബാംഗ്ലൂരിലെ ഇന്ത്യന്‍ സയന്‍സ് അക്കാദമിയിലെ ഓണററി ഫെല്ലോയുമാണ്. ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവായ സുബ്ര, അഞ്ചുശാസ്ത്ര ഗ്രന്ഥങ്ങളുടെ പത്രാധിപരുമാണ്. പതിനാല് പേറ്റന്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
rgirishkumar@gmail.com

(77.14%) (7 Votes)
Explore Mathrubhumi
Other News in this Section