യുവപ്രതിഭ
ആര്‍. ഗിരീഷ് കുമാര്‍
Posted on: 03 Dec 2010
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവപ്രതിഭകളെ ആദരിക്കുന്നതിനായി, 1996-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഏര്‍പ്പെടുത്തിയതാണ് പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ് ഫോര്‍ സയന്റിസ്റ്റ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് അഥവാ പെക്കേയ്‌സ് പുരസ്‌കാരം. ശാസ്ത്രസാങ്കേതിക രംഗത്തു അമേരിക്കയുടെ പുരോഗതിക്ക് ഉപയുക്തമാകുന്ന കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും നടത്തുന്നവര്‍ക്കുള്ളതാണു ബഹുമതി. പുതുതായി രംഗത്തെത്തുന്ന ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്കോ, അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്കോ നല്‍കുന്നതാണ് ഈ പുരസ്‌കാരം. ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെടുന്ന യുവശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരത്തിനര്‍ഹത. തുടക്കത്തില്‍ 60 പേര്‍ക്കായി നിജപ്പെടുത്തിയിരുന്ന പുരസ്‌കാരം യു.എസ്.പ്രതിരോധവകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് നൂറോളം പേര്‍ക്കായി ഉയര്‍ത്തി. 2010-ലെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍, മലയാളിയായ രാഹുല്‍ രാമചന്ദ്രനും പെക്കേയ്‌സ് പുരസ്‌കാരത്തിനര്‍ഹമനായി.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 85 ശാസ്ത്രജ്ഞരെയാണ് ഇക്കൊല്ലം പ്രസിഡന്റ് ബരാക് ഒബാമ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നാസയിലെ ശാസ്ത്രജ്ഞനായിരുന്ന കാലയളവില്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് രാഹുലിന് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. യഥാര്‍ഥത്തില്‍, പെക്കേയ്‌സ് അവാര്‍ഡിനുള്ള നാസയുടെ നിര്‍ദേശമാണ് രാഹുലിന് അമേരിക്കയില്‍ ഏറെ വിലമതിക്കപ്പെടുന്ന പുരസ്‌കാരം നേടിക്കൊടുത്തത്.
നാസയുടെ ഭൗമശാസ്ത്ര വിഭാഗത്തില്‍ ശാസ്ത്രജ്ഞനായിരുന്ന രാഹുല്‍, എയര്‍ത്ത് സയന്‍സ് ഇന്‍ഫോമാറ്റിക്‌സ് മാസികയുടെ ഡപ്യൂട്ടി എഡിറ്റര്‍ കൂടിയാണ്.
പദ്മഭൂഷണ്‍ ഹുമതി നേടിയ ചിത്രകാരന്‍ പ്രശസ്ത ചിത്രകാരനായ എ. രാമചന്ദ്രന്റെയും ചിത്രകാരി ടാന്‍ യുവാന്‍ ചമേലിയുടെയും മകനാണ് രാഹുല്‍. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലാണ് രാഹുലിന്റെ സ്വദേശം. ന്യൂഡല്‍ഹി ജാമിയാ മിലിയ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും അമേരിക്കയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സിലും അറ്റ്‌മോസ്ഫിയറിക് സയന്‍സിലും ബിരുദാനന്തര ബിരുദവും അലബാമയില്‍ നിന്നു പിഎച്ച്ഡിയും നേടിയ ശേഷമാണു രാഹുല്‍ നാസയ്ക്കു വേണ്ടി ഗവേഷണം നടത്തിയത്. പ്രശസ്തമായ ഓ്ക്‌റിഡ്ജ് നാഷണല്‍ ലബോറട്ടറിയില്‍ കമ്പ്യൂട്ടേഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിവിഷനില്‍ ശാസ്ത്രജ്ഞനാണ് രാഹുല്‍ ഇപ്പോള്‍. ഭാര്യ കരീന്‍. മകള്‍ സാചി.
rgirishkumar@gmail.com

(20%) (2 Votes)
Explore Mathrubhumi
Other News in this Section