ജര്‍മന്‍ ബാങ്കിന്റെ ഇന്ത്യന്‍ തലവന്‍
ആര്‍. ഗിരീഷ് കുമാര്‍
Posted on: 26 Nov 2010
എഴുപത്തിരണ്ട് രാജ്യങ്ങളില്‍ പ്രവര്‍ത്തനം. എണ്‍പതിനായിരത്തിലേറെ ജീവനക്കാര്‍. ഡ്യൂഷെ ബാങ്ക് ലോകത്തെ ഒന്നാംനിര സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ്. ന്യുയോര്‍ക്കിലും ലണ്ടനിലും ഫ്രാങ്ക്ഫര്‍ട്ടിലും പാരീസിലും മോസ്‌കോയിലും ആംസ്റ്റര്‍ഡാമിലും ടൊറന്റോയിലും സാവോ പോളോയിലും സിംഗപ്പുരും ഹോങ്കോങ്ങിലും ടോക്യോയിലുമൊക്കെ സജീവ സാന്നിധ്യമായ ഡ്യൂഷെ ബാങ്കിന്റെ തലപ്പത്ത് ഇപ്പോള്‍ ഒരു ഇന്ത്യക്കാരനാണുള്ളത്.
ഡ്യൂഷെ ബാങ്കിന്റെ കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തിന്റെ തലപ്പത്തുള്ള അന്‍ഷുമാന്‍ ജയിന്‍ ജയ്പ്പുര്‍ സ്വദേശിയാണ്. 2010 ജൂലൈയിലാണ് അന്‍ഷുമാന്‍ ഈ പദവിയിലെത്തിയത്. അന്‍ഷുമാന് ജര്‍മന്‍ ഭാഷയില്‍ നൈപുണ്യമില്ലെന്നതായിരുന്നു അദ്ദേഹത്തെ ഇന്‍വെസ്റ്റ് ബാങ്കിന്റെ തലപ്പത്തേയ്ക്ക് തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്ന പ്രധാന പരാതി. എന്നാല്‍, ബാങ്കിന്റ് വികസനോന്മുഖമായ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പില്‍ വരുത്തുന്നതിലും അന്‍ഷുമാന്‍ കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹത്തെ ബാങ്കിന്റെ പരമപ്രധാനമായ ചുമതലയിലേക്ക് നയിക്കുകയാണിപ്പോള്‍. ഡ്യൂഷെ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോസ്റ്റിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് നിലവില്‍ അന്‍ഷുമാന്‍ . ജോസഫ് ആക്കര്‍മാനാണ് ബാങ്കിന്റെ ഇപ്പോഴത്തെ സി.ഇ.ഒ.
ഡല്‍ഹിയിലെ ശ്രീരാം കോളേജില്‍നിന്ന് 1983-ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ അന്‍ഷുമാന്‍, 1985-ല്‍ മസാച്ചുസറ്റ്‌സ് ആംഹേഴ്സ്റ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. കിഡ്ഡര്‍ പീബോഡി ആന്‍ഡ് കമ്പനിയില്‍ അനലിസ്റ്റായി ജോലിക്കുചേര്‍ന്ന അന്‍ഷുമാന്‍, 1988വരെ അവിടെ തുടര്‍ന്നു. മെറില്‍ ലിഞ്ചിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സേവനം.
1995-ല്‍ ഡ്യൂഷെ ബാങ്കില്‍ ചേര്‍ന്ന അന്‍ഷുമാന്‍ ബാങ്കിന്റെ ഹ്രസ്വകാല ഫണ്ടുകളുടെ വിഭാഗത്തിലാണ് തുടക്കത്തില്‍ ജോലി ചെയ്തത്. 2002മുതല്‍ ബാങ്കിന്റെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് കമ്മറ്റിയിലംഗമായി. ഗ്ലോബല്‍ മാര്‍ക്കറ്റ് വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചശേഷം 2004 മുതല്‍ക്ക് കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തിന്റെ മേലധികാരികളിലൊരാളായി.
ഡ്യൂഷെയുടെ തലപ്പത്തു പ്രവര്‍ത്തിക്കുന്നതിനൊപ്പംതന്നെ, ദക്ഷിണാഫ്രിക്കയിലെ പ്രമുഖ എണ്ണ -പ്രകൃതി വാതക കമ്പനിയായ സാസോളിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ആഭ്യന്തര നിക്ഷേപത്തെ സംബന്ധിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തക സമിതിയിലും അദ്ദേഹം അംഗമായിരുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ധനകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍ ഡ്യൂഷെ ബാങ്കിന്റെ പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
rgirishkumar@gmail.com

(33.33%) (3 Votes)
Explore Mathrubhumi
Other News in this Section