LATEST NEWS

Loading...

Custom Search
+ -
വെറുതെ ഓര്‍ത്തുനോക്കാന്‍ എന്തു രസമാണ്. അമ്മിഞ്ഞമധുരമായി നുണയാം ഓര്‍മ്മകള്‍. പട്ടംപോലെ പറത്താം. ആദ്യചുംബന തീവ്രതയിലെന്നോണം അനുഭവിക്കാം. ഓര്‍ത്തോര്‍ത്ത് എവിടെയൊക്കെ എവിടെയൊക്കെ എത്താം... ഓര്‍മ്മകള്‍ പതിനാലുലകങ്ങളിലേക്കുമുള്ള പാസ്‌പോര്‍ട്ടാണ്. മരുനഗരങ്ങളില്‍ ഉരുകുമ്പോള്‍ ഓര്‍മ്മകളുടെ ഭൂതകാലക്കുളിര്‍ മാത്രം കൂട്ടായുള്ളവര്‍ക്കായുള്ള...
മനസ്സിനെ ഒരുമാത്രകൊണ്ട് ഏഴുകടലുകള്‍ക്ക് മീതേ പറത്താനും ഏതു താഴ്‌വരകളിലൂടെയും...
സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍...
സമോവറായിരുന്നു സര്‍വ്വതിനും സാക്ഷി.ഫിഡല്‍കാസ്‌ട്രോയെ സി.ഐ.എ വിഷംകൊടുത്തുകൊല്ലാന്‍...
അനുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ വലത്തോട്ട്.ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയും.കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവന്‍ ഒരു കുട്ടിയായിരുന്നു.കാലുകുത്താന്‍ വെപ്രാളത്തോടെ വൃഥാ ശ്രമിക്കുമ്പോള്‍...
രമണന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഒരിക്കലും കാല്പനികതയുടെ കാനനഛായകളിലേക്ക് ആടുമേക്കാന്‍പോയിട്ടില്ല.പകരം ഭയം രണ്ടു പച്ച ഈര്‍ക്കിലികളായി മുന്നില്‍ പത്തിയാട്ടി.ചുവന്ന കണ്ണുകളുള്ള ഒരു കുറിയ രൂപം പാമ്പിനെപ്പോലെ വളഞ്ഞു നിന്നു.അതായിരുന്നു...
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി...
മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല...
പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം....
ശരിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം.മൂക്കാതെ പഴുത്ത പേരയ്ക്കയുടെ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com