വെറുതെ ഓര്‍ത്തുനോക്കാന്‍ എന്തു രസമാണ്. അമ്മിഞ്ഞമധുരമായി നുണയാം ഓര്‍മ്മകള്‍. പട്ടംപോലെ പറത്താം. ആദ്യചുംബന തീവ്രതയിലെന്നോണം അനുഭവിക്കാം. ഓര്‍ത്തോര്‍ത്ത് എവിടെയൊക്കെ എവിടെയൊക്കെ എത്താം... ഓര്‍മ്മകള്‍ പതിനാലുലകങ്ങളിലേക്കുമുള്ള പാസ്പോര്‍ട്ടാണ്. മരുനഗരങ്ങളില്‍ ഉരുകുമ്പോള്‍ ഓര്‍മ്മകളുടെ ഭൂതകാലക്കുളിര് മാത്രം കൂട്ടായുള്ളവര്ക്കായുള്ള...
മനസ്സിനെ ഒരുമാത്രകൊണ്ട് ഏഴുകടലുകള്‍ക്ക് മീതേ പറത്താനും ഏതു താഴ്വരകളിലൂടെയും...
സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍...
സമോവറായിരുന്നു സര്‍വ്വതിനും സാക്ഷി.ഫിഡല്‍കാസ്ട്രോയെ സി.ഐ.എ വിഷംകൊടുത്തുകൊല്ലാന്‍...
അനുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ വലത്തോട്ട്.ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയും.കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവന് ഒരു കുട്ടിയായിരുന്നു.കാലുകുത്താന്‍ വെപ്രാളത്തോടെ വൃഥാ ശ്രമിക്കുമ്പോള്‍...
രമണന് എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഒരിക്കലും കാല്പനികതയുടെ കാനനഛായകളിലേക്ക് ആടുമേക്കാന്‍പോയിട്ടില്ല.പകരം ഭയം രണ്ടു പച്ച ഈര്‍ക്കിലികളായി മുന്നില്‍ പത്തിയാട്ടി.ചുവന്ന കണ്ണുകളുള്ള ഒരു കുറിയ രൂപം പാമ്പിനെപ്പോലെ വളഞ്ഞു നിന്നു.അതായിരുന്നു...
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി...
മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല...
പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം....
Explore Mathrubhumi






