ജറുസലേമിലെ കോണി
മുരളി തുമ്മാരുകുടി
Posted on: 26 Nov 2012
'ഞാന്‍ കൃസ്ത്യാനി ആയിരുന്നെങ്കില്‍ ബാവാ കക്ഷിയില്‍ ആയേനെ'
'അതെന്താ ചേട്ടാ അങ്ങനെ, ഈ മെത്രാന്‍ കക്ഷിക്കാരോടു ചേട്ടനെന്താ ഇത്ര വിരോധം?'
'എനിക്ക് ഒരു വിരോധവും ഇല്ല. സത്യം പറഞ്ഞാല്‍ ഈ ബാവാ കക്ഷിക്കാരും മെത്രാന്‍ കക്ഷിക്കാരും തമ്മില്‍ എന്താണ് പ്രശ്‌നമെന്നോ വ്യത്യാസമെന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളും എന്നെ പഠിപ്പിച്ച അധ്യാപകരും ഞങ്ങളുടെ സ്‌കൂളിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഇടവക പള്ളിയും ഒക്കെ ബാവാ കക്ഷി ആയിരുന്നു. അപ്പോള്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചതിനാല്‍ ഞാന്‍ ഹിന്ദു ആയ പോലെ, കമ്മ്യുണിസ്റ്റുകാരനായിരുന്ന ഒരു അമ്മാവന്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കമ്മ്യുണിസ്റ്റ് അനുഭാവി ആയി വളര്‍ന്നപോലെ ബഹുമാനിക്കുന്നവരും ചുറ്റുമുള്ളവരും ബാവാ കക്ഷിക്കാരായതിനാല്‍ ഞാന്‍ ബാവാ കക്ഷി ആയേനെ എന്നു മാത്രം. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചിരുന്നുവെങ്കില്‍ ഞാന്‍ മുസ്ലിമും മുസ്ലിംലീഗ് പ്രവര്‍ത്തകരായിരുന്ന കാരണവന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ ലീഗ് അനുഭാവിയും ആകുമായിരുന്ന പോലെ. അത്രേയുള്ളൂ.
അതുകൊണ്ടാണ് ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടില്‍ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ സമരം ചെയ്തതും പരീക്ഷ ബഹിഷ്‌കരിച്ചതും.
വെങ്ങോലയിലെ മാര്‍ ബഹനാം സഹദായുടെ പേരിലുള്ള പള്ളിയോടനുബന്ധിച്ചു നടത്തിയിരുന്ന ശാലേം ഹൈസ്‌കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. ദൈവവിശ്വാസം ഇല്ലായിരുന്നെങ്കിലും പരീക്ഷയുടെ മുന്‍പ് പള്ളിയുടെ ഭണ്ഡാരത്തില്‍ പത്തു പൈസ നേര്‍ച്ചയിടുന്ന പതിവ് ഉണ്ടായിരുന്നു (പരീക്ഷയില്ലാത്ത സമയത്ത് ഭണ്ഡാരത്തില്‍ മണലു വാരിയിടുന്ന തല്ലുകൊള്ളിപ്പരിപാടിയും ഉണ്ടായിരുന്നു).
സ്‌കൂളുകളില്‍ വരെ രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്ന 1970കളില്‍ ആയിരുന്നു എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ശാലേം സ്‌കൂളില്‍ ആണെങ്കില്‍ എല്ലാ രാഷ്ട്രീയവും സമാസമം ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യൂബയിലെ പ്രശ്‌നം തൊട്ട് രാജന്റെ പ്രശ്‌നം വരെ മുന്‍നിര്‍ത്തി ഞങ്ങള്‍ ക്ലാസ് മുടക്കാറുണ്ട്. പക്ഷെ തൃക്കുന്നത്തു പള്ളിയിലെ പ്രശ്‌നം വന്നപ്പോള്‍ ആദ്യം അല്പം ആശയക്കുഴപ്പം ഉണ്ടായി.
ഒന്നാമതായി സാധാരണ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ അനിഷേധ്യനായ ലീഡര്‍ ബെന്നി ജോണ്‍ അന്നേ നല്ല രാഷ്ട്രീയബോധം ഉള്ള ആളാണ്. പള്ളിക്കാര്യം പറഞ്ഞ് പരീക്ഷ മുടക്കാന്‍ ബെന്നിയെ കിട്ടില്ല.
ക്രിസ്ത്യാനികളില്‍ നേതൃത്വഗുണമുള്ളവര്‍ പിന്നെയും പലരുണ്ട്. ബെന്നിമാര്‍ തന്നെ രണ്ടു പേര്‍ വേറെയുണ്ട് (തുരുത്തിയും കരുമാംകോടനും), പൗലോസ് രണ്ട് (പി.പി.യും പി.എമ്മും), ബഹന്നാന്‍ വേറെ. പക്ഷെ, ഇവരെല്ലാം പഠിപ്പിസ്റ്റുകളാണ്. കൂടാതെ പരീക്ഷ മുടക്കി വീട്ടില്‍ ചെന്നാല്‍ അടി കിട്ടും എന്ന് അവര്‍ക്കറിയാം.
സമരം നടക്കണമെന്ന് പക്ഷെ സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഗ്രഹമുണ്ട്. ഏതു വിദ്യാര്‍ത്ഥിക്കാണ് പരീക്ഷക്കാലത്ത് സമരം വരുന്നത് ഇഷ്ടമല്ലാത്തത് ? ഏറ്റവും വലിയ പഠിപ്പിസ്റ്റായിരുന്ന എന്റെ ക്ലാസിലെ ജോളിയുടെ കാര്യത്തിലേ എനിക്കല്പം സംശയമുള്ളൂ. ഹാരിപോട്ടറിലെ ഹെര്‍മയോണിയെപ്പോലെ പഠിക്കണമെന്നും മാര്‍ക്ക് വാങ്ങണം എന്നും അല്ലാതെ ഒരു വിചാരവും ജോളിക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല.
സാധാരണ സ്‌കൂളില്‍ സമരമുണ്ടാകുമ്പോള്‍ ഹെഡ്മാസ്റ്ററായ കോയിക്കര അച്ചന്റെ നേതൃത്വത്തില്‍ അതിനെ അടിച്ചൊതുക്കാന്‍ ഒരു ശ്രമമൊക്കെ നടക്കാറുണ്ട്. പക്ഷെ ഈ സമരം നടന്ന് സ്‌കൂള്‍ അടക്കണമെന്ന് അധ്യാപകര്‍ക്കും ആഗ്രഹമുണ്ട്. ബാവാ പള്ളി മാനേജ്‌മെന്റ് സ്‌കൂളായിട്ടും പ്രധാന അദ്ധ്യാപകന്‍ അച്ചനായിട്ടും പരീക്ഷ നടന്നാല്‍ ദൈവം പൊറുക്കുമോ, ദൈവം പൊറുത്താലും ബാവ പൊറുക്കുമോ?
അങ്ങനെയാണ് സമരത്തിന്റെ നേതൃത്വം വാസുദേവന്റെ കയ്യില്‍ എത്തിയത്. പോഞ്ഞാശ്ശേരിയില്‍ പ്രശസ്തമായ ചായക്കട നടത്തിക്കൊണ്ടിരുന്ന വേലുപ്പിള്ളയുടെ മകനാണ് വാസുദേവന്‍ (വേലുപ്പിള്ള മരിച്ചിട്ടും ചായക്കട പൂട്ടിയിട്ടും നായരുപീടിക എന്ന സ്‌റ്റോപ്പ് ഇപ്പോഴും ഉണ്ട്). ബാവ വന്നാലും മെത്രാന്‍ വന്നാലും വാസുദേവന് ഒന്നുമില്ല. പക്ഷെ പരീക്ഷ മാറ്റിവച്ചാല്‍ അങ്ങനെയല്ല, ആ വര്‍ഷം ഓള്‍ പ്രൊമോഷന്‍ കിട്ടാനും മതി. അധ്യാപകരുടെ പരോക്ഷമായ അനുമതികൂടി ആയപ്പോള്‍ വാസുദേവന്‍ ഉഷാറായി.
പരീക്ഷ ഹാളില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യാന്‍ വന്ന അധ്യാപികയില്‍ നിന്നും അത് മേടിച്ച് ഡസ്‌കിനു മുകളില്‍ കയറി നിന്ന് 'ഞങ്ങളുടെ ബാവയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന വാസുദേവന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ട ബെല്ലടിച്ച് സ്‌കൂള്‍ വിട്ടു. പരീക്ഷ ഗോപി.
കാലം ഏറെ കഴിഞ്ഞു. വാസുദേവന്‍ ഇപ്പോള്‍ എവിടെയാണോ എന്തോ. പക്ഷെ ബാവയും മെത്രാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും പത്രത്തിലും പള്ളിയിലും കോടതിയിലും തുടരുന്നു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കുകൂടലും തമ്മില്‍ തല്ലലും ഒന്നും തൃക്കുന്നത്ത് കണ്ടുപിടിച്ചതല്ല കേട്ടോ. ക്രിസ്തുദേവന്റെ കുരിശാരോഹണം നടന്നുവെന്നു പറയപ്പെടുന്ന കാല്‍വരിക്കുന്നിലെ അതിപ്രശസ്തമായ ദേവാലയത്തില്‍ (തിരുക്കല്ലറയുടെ പള്ളി എന്നാണിതിന്റെ പേര്) അവകാശികള്‍ രണ്ടല്ല. പലതാണ്. കിഴക്കന്‍ ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ അപോസ്‌ടോലിക്, റോമന്‍ കാത്തോലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, കോപ്ടിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് പിന്നെ സിറിയന്‍ ഓര്‍ത്തഡോക്‌സ്. ഇത് കൂടാതെ പള്ളി രാവിലെ തുറക്കാനുള്ള അവകാശം ഒരു കുടുംബത്തിനും പൂട്ടാനുള്ളത് മറ്റൊരു കുടുംബത്തിനും ആണ്.
ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ചില സ്ഥാനങ്ങളും അവകാശങ്ങളും വിഭജിച്ചു നല്കിയിട്ടുണ്ട്. അതില്‍നിന്ന് ഒരല്പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അടി ഉറപ്പ്.
ഇതു ഞാന്‍ ചുമ്മാ കളി പറയുന്നതല്ല. ഒരു ദിവസം പള്ളിയില്‍ കസേരയിട്ട് കാറ്റ് കൊള്ളാനിരുന്ന ഒരു കോപ്ടിക് (ഈജിപ്ഷ്യന്‍) അച്ചന്‍ വെയിലു കാരണം കസേര അല്പം ഒന്നു മാറ്റിയിട്ടു. ഇത് എത്യോപ്പന്‍ അച്ചന്മാര്‍ക്ക് പിടിച്ചില്ല. വഴക്കായി അടിപിടിയായി. ഒടുവില്‍ ഇസ്രായേല്‍ സൈനികര്‍ വന്ന് സ്ഥിതി ശാന്തമാക്കിയപ്പോഴേക്കും ഒരു ഡസന്‍ പേര്‍ ആശുപത്രിയിലായി.
എല്ലാ വിഭാഗങ്ങളുടേയും സമ്മതമില്ലാതെ പള്ളിയില്‍ ഒരു പണി പോലും ചെയ്യരുതെന്ന് നൂറ്റിയന്‍പത് വര്‍ഷം മുന്‍പ് ഒരു കരാറുണ്ടാക്കി. രണ്ടു വിഭാഗം തമ്മില്‍ എഗ്രിമെന്റ് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നമുക്കറിയാമല്ലോ. അപ്പോള്‍ എല്ലാ വിഭാഗക്കാരും സമ്മതിച്ച് എന്തെങ്കിലും നടക്കുമോ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. പരിണിതഫലമായി, ലക്ഷക്കണക്കിന് ആളുകള്‍ വരുന്നതാണെങ്കിലും അത്യാവശ്യത്തിനുള്ള റിപ്പയര്‍ പോലും ചെയ്യാതിരിക്കയാണ് ഈ പള്ളി.

ഈ ആറു മതവിഭാഗങ്ങളും തമ്മിലുള്ള വാശിയുടേയും കരാറിന്റേയും ഏറ്റവും അബ്‌സേഡ് ആയ ഉദാഹരണമാണ് ജറുസലേമിലെ സുപ്രസിദ്ധമായ കോണി. നൂറ്റമ്പതു വര്‍ഷം മുന്‍പ് എഗ്രിമെന്റുണ്ടാക്കുന്നതിനു മുന്‍പ് ആരോ ആവിടെ കൊണ്ടുവന്ന് വച്ചതാണിത്. പക്ഷെ എഗ്രിമെന്റുണ്ടാക്കി കഴിഞ്ഞപ്പോള്‍ ആ കോണി അവിടെ നിന്നും എടുത്തു മാറ്റുന്നത് 'തല്‍സ്ഥിതി തുടരണം' എന്ന കരാറിനു വിപരീതമാണെന്ന് ചിലര്‍ വാദിച്ചു. അതായത് ഈ കോണി അവിടെ നിന്ന് എടുത്തു മാറ്റണമെങ്കില്‍ എല്ലാ പക്ഷക്കാരും സമ്മതിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം കോണി അവിടെ നിന്ന് എടുത്തു മാറ്റിയെങ്കിലും മറ്റുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് തിരിച്ചു സ്ഥാപിച്ചു. ഇപ്പോള്‍ പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് ഒരു കൗതുക വസ്തുവായും അവിശ്വാസികള്‍ക്ക് മൗഢ്യത്തിന്റെ പ്രതീകമായും അതവിടെ ഇരിക്കുന്നു. കേരളത്തില്‍ നിന്നും വര്‍ഷാവര്‍ഷം ദിവ്യനാട് സന്ദര്‍ശനത്തിനു പോകുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ബാവാമെത്രാന്‍ പ്രശ്‌നം എത്ര നിസ്സാരമാണെന്ന് അപ്പോള്‍ മനസ്സിലാകും.
ഒരേ മതത്തിലെ പല വിഭാഗക്കാര്‍ തമ്മില്‍ ദൈവികമല്ലാത്ത കാര്യങ്ങളെപ്പറ്റി വാഗ്വാദവും വഴക്കും തമ്മില്‍ തല്ലും കൊലയും ഒക്കെ നടത്തുന്നത് ഒരു ക്രിസ്ത്യന്‍ കുത്തക ഒന്നും അല്ല എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് ഒക്കെ അറിയാം. സംഘടിതമായ എല്ലാ മതങ്ങളിലും ഇതുണ്ട്. എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇത് മതത്തിന്റെ കുഴപ്പം അല്ല, അധികാരത്തിന്റെ ഒരു സ്വഭാവം ആണ്. മൂന്നു മലയാളികള്‍ ഉള്ള രാജ്യത്തു രണ്ടു മലയാളി അസോസിയേഷന്‍ ഉണ്ടാകുന്ന പോലെ, ഇട്ടാ വട്ടത്തിലുള്ള കേരളത്തില്‍ പരിമിതം ആയി മാത്രം സ്വാധീനമുള്ള പാര്‍ട്ടി വളരും തോറും പിളരുന്ന പോലെ എല്ലാ സംഘടിത പ്രസ്ഥാനത്തിലും ഇങ്ങനെ വടംവലികള്‍ ഉണ്ടാകും. അത് മതമായാലും ടെന്നീസ് ടീം ആയാലും ഒന്നുപോലെ ആണ്. അനവധി ചേരിതിരിവുകളായി എത്രയോ നാടുകളില്‍ എത്രയോ കാലമായി ഇത് നടക്കുന്നു, ചിലയിടത്ത് വാക്കില്‍ ചിലയിടത്ത് വാളില്‍ അത്രേയുള്ളൂ.
കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്‍ മതമൂല്യങ്ങളില്‍ നിന്നും മതാനുഷ്ഠിത ജീവിതത്തില്‍ നിന്നും അകലുന്നതു കൊണ്ടാണെന്നൊക്കെ ഇടക്ക് മതപുരോഹിതരും സാമൂഹ്യ നേതാക്കളും രാഷ്ട്രീയക്കാരും ഒക്കെ പ്രസംഗിക്കാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വരുന്നത് ജറുസലേമിലെ കോണിയാണ്. പിന്നെ എന്റെ അമ്മാവന്‍ പറഞ്ഞുതന്ന ഒരു കഥയും.
പണ്ടൊക്കെ കര്‍ക്കിടകത്തിലെ സംക്രാന്തിയുടെ അന്ന് പോര്‍ക്കിന്റെ ഇറച്ചി കഴിക്കുക എന്നത് ഒരു നായര്‍ ആചാരമായിരുന്നു. എന്നാണ് എങ്ങനെയാണ് ഇങ്ങനെ ഒരു ആചാരമുണ്ടായതെന്ന് എനിക്കറിയില്ല. മത്സ്യ മാംസാദികള്‍ കഴിച്ചിരുന്ന നായര്‍ കുടുംബങ്ങളില്‍ തമ്പുരാക്കന്മാരും നമ്പൂതിരിമാരും മറ്റും സംബന്ധത്തിനു വരാറില്ല. അപ്പോള്‍ സൂരി നമ്പൂതിരി പോലെയുള്ള നീചന്‍മാരില്‍ നിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാന്‍ ബുദ്ധിമാന്‍മാര്‍ ആയ നായന്‍മാര്‍ കണ്ടുപിടിച്ച പണിയാകണം ഈ പോര്‍ക്ക് തീറ്റയുടെ ആചാരം എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം.
കാര്യം എന്തായാലും ഒരു മകര സംക്രാന്തിയുടെ തലേന്നാള്‍ വാരിക്കാടിലെ ഷാപ്പില്‍ പോയി കള്ളുകുടിച്ച് പിറ്റേന്നത്തേക്കുള്ള പോര്‍ക്കിറച്ചിയും വാങ്ങി രാത്രിയില്‍ വീട്ടിലേക്കു വരികയായിരുന്നു ഞങ്ങളുടെ മൂത്ത കാരണവര്‍.
വരുന്ന വഴിക്ക് ഒരു കാവുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോള്‍ കാര്‍ന്നോര്‍ക്ക് തോന്നി, ഒന്നു പ്രാര്‍ത്ഥിച്ചിട്ട് പോയേക്കാം. കൈയ്യില്‍ ഇറച്ചിയും വച്ച് പ്രാര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ എന്ന് അപ്പോള്‍ പോലും ആശാന് തോന്നി. അതുകൊണ്ട് പൊതി താഴെ വച്ച് കണ്ണടച്ച് കൈ കൂപ്പി അദ്ദേഹം പറഞ്ഞു.
'ദേവീ, അടിയനെ കാത്തോളണേ'
കാര്‍ന്നോരുടെ കഷ്ടകാലത്തിന് ഈ തക്കം നോക്കി ഒരു തെണ്ടിപ്പട്ടി ഇറച്ചിപ്പൊതി തട്ടിയെടുത്ത് കടന്നു. ഇറച്ചി ഇല്ലാതെ സംക്രാന്തിയുടെ തലേന്ന് സംബന്ധത്തിനു പോയാല്‍ എന്ത് നടക്കുമെന്ന് കാരണവര്‍ക്കറിയാം. കാര്‍ന്നോരുടെ ഭക്തിയും വിനയവും പമ്പ കടന്നു.
'ഒരു ഞൊടി ഇറച്ചി നോക്കാന്‍ പറ്റാത്ത ആളാണ് ഇനിയുള്ള കാലം എന്നെ കാക്കാന്‍ പോവുന്നത്. '* @#$%ഫ...'
പിന്നെ കാരണവര്‍ എന്ത് പറഞ്ഞു എന്ന് അമ്മാവന്‍ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഇക്കാലത്ത് പബ്ലിക്കായി പറഞ്ഞാല്‍ തല്ലുകൊള്ളും. കള്ള് കുടിച്ചു മത്തനായും ഇറച്ചി പോയി കൊപകുലനായും കാരണവര്‍ എന്തൊക്കെ പ്രാകിക്കാണും എന്ന് ചിന്തിച്ചാല്‍ മതി.
സ്വന്തം മതത്തിലെ നിസ്സാരമായ പ്രശ്‌നങ്ങല്‍ രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത മതങ്ങളാണോ ലോക സമാധാനം ഉണ്ടാക്കാന്‍ പോകുന്നത് എന്ന് അമ്മാവന്‍ എനിക്ക് പറഞ്ഞു തന്നിട്ടില്ലെങ്കിലും എനിക്കറിയാം.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
'അതെന്താ ചേട്ടാ അങ്ങനെ, ഈ മെത്രാന്‍ കക്ഷിക്കാരോടു ചേട്ടനെന്താ ഇത്ര വിരോധം?'
'എനിക്ക് ഒരു വിരോധവും ഇല്ല. സത്യം പറഞ്ഞാല്‍ ഈ ബാവാ കക്ഷിക്കാരും മെത്രാന്‍ കക്ഷിക്കാരും തമ്മില്‍ എന്താണ് പ്രശ്‌നമെന്നോ വ്യത്യാസമെന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളും എന്നെ പഠിപ്പിച്ച അധ്യാപകരും ഞങ്ങളുടെ സ്‌കൂളിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഇടവക പള്ളിയും ഒക്കെ ബാവാ കക്ഷി ആയിരുന്നു. അപ്പോള്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചതിനാല്‍ ഞാന്‍ ഹിന്ദു ആയ പോലെ, കമ്മ്യുണിസ്റ്റുകാരനായിരുന്ന ഒരു അമ്മാവന്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കമ്മ്യുണിസ്റ്റ് അനുഭാവി ആയി വളര്‍ന്നപോലെ ബഹുമാനിക്കുന്നവരും ചുറ്റുമുള്ളവരും ബാവാ കക്ഷിക്കാരായതിനാല്‍ ഞാന്‍ ബാവാ കക്ഷി ആയേനെ എന്നു മാത്രം. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചിരുന്നുവെങ്കില്‍ ഞാന്‍ മുസ്ലിമും മുസ്ലിംലീഗ് പ്രവര്‍ത്തകരായിരുന്ന കാരണവന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ ലീഗ് അനുഭാവിയും ആകുമായിരുന്ന പോലെ. അത്രേയുള്ളൂ.
അതുകൊണ്ടാണ് ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടില്‍ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ സമരം ചെയ്തതും പരീക്ഷ ബഹിഷ്‌കരിച്ചതും.
വെങ്ങോലയിലെ മാര്‍ ബഹനാം സഹദായുടെ പേരിലുള്ള പള്ളിയോടനുബന്ധിച്ചു നടത്തിയിരുന്ന ശാലേം ഹൈസ്‌കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. ദൈവവിശ്വാസം ഇല്ലായിരുന്നെങ്കിലും പരീക്ഷയുടെ മുന്‍പ് പള്ളിയുടെ ഭണ്ഡാരത്തില്‍ പത്തു പൈസ നേര്‍ച്ചയിടുന്ന പതിവ് ഉണ്ടായിരുന്നു (പരീക്ഷയില്ലാത്ത സമയത്ത് ഭണ്ഡാരത്തില്‍ മണലു വാരിയിടുന്ന തല്ലുകൊള്ളിപ്പരിപാടിയും ഉണ്ടായിരുന്നു).
സ്‌കൂളുകളില്‍ വരെ രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്ന 1970കളില്‍ ആയിരുന്നു എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ശാലേം സ്‌കൂളില്‍ ആണെങ്കില്‍ എല്ലാ രാഷ്ട്രീയവും സമാസമം ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യൂബയിലെ പ്രശ്‌നം തൊട്ട് രാജന്റെ പ്രശ്‌നം വരെ മുന്‍നിര്‍ത്തി ഞങ്ങള്‍ ക്ലാസ് മുടക്കാറുണ്ട്. പക്ഷെ തൃക്കുന്നത്തു പള്ളിയിലെ പ്രശ്‌നം വന്നപ്പോള്‍ ആദ്യം അല്പം ആശയക്കുഴപ്പം ഉണ്ടായി.
ഒന്നാമതായി സാധാരണ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ അനിഷേധ്യനായ ലീഡര്‍ ബെന്നി ജോണ്‍ അന്നേ നല്ല രാഷ്ട്രീയബോധം ഉള്ള ആളാണ്. പള്ളിക്കാര്യം പറഞ്ഞ് പരീക്ഷ മുടക്കാന്‍ ബെന്നിയെ കിട്ടില്ല.
ക്രിസ്ത്യാനികളില്‍ നേതൃത്വഗുണമുള്ളവര്‍ പിന്നെയും പലരുണ്ട്. ബെന്നിമാര്‍ തന്നെ രണ്ടു പേര്‍ വേറെയുണ്ട് (തുരുത്തിയും കരുമാംകോടനും), പൗലോസ് രണ്ട് (പി.പി.യും പി.എമ്മും), ബഹന്നാന്‍ വേറെ. പക്ഷെ, ഇവരെല്ലാം പഠിപ്പിസ്റ്റുകളാണ്. കൂടാതെ പരീക്ഷ മുടക്കി വീട്ടില്‍ ചെന്നാല്‍ അടി കിട്ടും എന്ന് അവര്‍ക്കറിയാം.
സമരം നടക്കണമെന്ന് പക്ഷെ സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഗ്രഹമുണ്ട്. ഏതു വിദ്യാര്‍ത്ഥിക്കാണ് പരീക്ഷക്കാലത്ത് സമരം വരുന്നത് ഇഷ്ടമല്ലാത്തത് ? ഏറ്റവും വലിയ പഠിപ്പിസ്റ്റായിരുന്ന എന്റെ ക്ലാസിലെ ജോളിയുടെ കാര്യത്തിലേ എനിക്കല്പം സംശയമുള്ളൂ. ഹാരിപോട്ടറിലെ ഹെര്‍മയോണിയെപ്പോലെ പഠിക്കണമെന്നും മാര്‍ക്ക് വാങ്ങണം എന്നും അല്ലാതെ ഒരു വിചാരവും ജോളിക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല.
സാധാരണ സ്‌കൂളില്‍ സമരമുണ്ടാകുമ്പോള്‍ ഹെഡ്മാസ്റ്ററായ കോയിക്കര അച്ചന്റെ നേതൃത്വത്തില്‍ അതിനെ അടിച്ചൊതുക്കാന്‍ ഒരു ശ്രമമൊക്കെ നടക്കാറുണ്ട്. പക്ഷെ ഈ സമരം നടന്ന് സ്‌കൂള്‍ അടക്കണമെന്ന് അധ്യാപകര്‍ക്കും ആഗ്രഹമുണ്ട്. ബാവാ പള്ളി മാനേജ്‌മെന്റ് സ്‌കൂളായിട്ടും പ്രധാന അദ്ധ്യാപകന്‍ അച്ചനായിട്ടും പരീക്ഷ നടന്നാല്‍ ദൈവം പൊറുക്കുമോ, ദൈവം പൊറുത്താലും ബാവ പൊറുക്കുമോ?
അങ്ങനെയാണ് സമരത്തിന്റെ നേതൃത്വം വാസുദേവന്റെ കയ്യില്‍ എത്തിയത്. പോഞ്ഞാശ്ശേരിയില്‍ പ്രശസ്തമായ ചായക്കട നടത്തിക്കൊണ്ടിരുന്ന വേലുപ്പിള്ളയുടെ മകനാണ് വാസുദേവന്‍ (വേലുപ്പിള്ള മരിച്ചിട്ടും ചായക്കട പൂട്ടിയിട്ടും നായരുപീടിക എന്ന സ്‌റ്റോപ്പ് ഇപ്പോഴും ഉണ്ട്). ബാവ വന്നാലും മെത്രാന്‍ വന്നാലും വാസുദേവന് ഒന്നുമില്ല. പക്ഷെ പരീക്ഷ മാറ്റിവച്ചാല്‍ അങ്ങനെയല്ല, ആ വര്‍ഷം ഓള്‍ പ്രൊമോഷന്‍ കിട്ടാനും മതി. അധ്യാപകരുടെ പരോക്ഷമായ അനുമതികൂടി ആയപ്പോള്‍ വാസുദേവന്‍ ഉഷാറായി.
പരീക്ഷ ഹാളില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യാന്‍ വന്ന അധ്യാപികയില്‍ നിന്നും അത് മേടിച്ച് ഡസ്‌കിനു മുകളില്‍ കയറി നിന്ന് 'ഞങ്ങളുടെ ബാവയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന വാസുദേവന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ട ബെല്ലടിച്ച് സ്‌കൂള്‍ വിട്ടു. പരീക്ഷ ഗോപി.
കാലം ഏറെ കഴിഞ്ഞു. വാസുദേവന്‍ ഇപ്പോള്‍ എവിടെയാണോ എന്തോ. പക്ഷെ ബാവയും മെത്രാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും പത്രത്തിലും പള്ളിയിലും കോടതിയിലും തുടരുന്നു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കുകൂടലും തമ്മില്‍ തല്ലലും ഒന്നും തൃക്കുന്നത്ത് കണ്ടുപിടിച്ചതല്ല കേട്ടോ. ക്രിസ്തുദേവന്റെ കുരിശാരോഹണം നടന്നുവെന്നു പറയപ്പെടുന്ന കാല്‍വരിക്കുന്നിലെ അതിപ്രശസ്തമായ ദേവാലയത്തില്‍ (തിരുക്കല്ലറയുടെ പള്ളി എന്നാണിതിന്റെ പേര്) അവകാശികള്‍ രണ്ടല്ല. പലതാണ്. കിഴക്കന്‍ ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ അപോസ്‌ടോലിക്, റോമന്‍ കാത്തോലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, കോപ്ടിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് പിന്നെ സിറിയന്‍ ഓര്‍ത്തഡോക്‌സ്. ഇത് കൂടാതെ പള്ളി രാവിലെ തുറക്കാനുള്ള അവകാശം ഒരു കുടുംബത്തിനും പൂട്ടാനുള്ളത് മറ്റൊരു കുടുംബത്തിനും ആണ്.
ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ചില സ്ഥാനങ്ങളും അവകാശങ്ങളും വിഭജിച്ചു നല്കിയിട്ടുണ്ട്. അതില്‍നിന്ന് ഒരല്പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അടി ഉറപ്പ്.
ഇതു ഞാന്‍ ചുമ്മാ കളി പറയുന്നതല്ല. ഒരു ദിവസം പള്ളിയില്‍ കസേരയിട്ട് കാറ്റ് കൊള്ളാനിരുന്ന ഒരു കോപ്ടിക് (ഈജിപ്ഷ്യന്‍) അച്ചന്‍ വെയിലു കാരണം കസേര അല്പം ഒന്നു മാറ്റിയിട്ടു. ഇത് എത്യോപ്പന്‍ അച്ചന്മാര്‍ക്ക് പിടിച്ചില്ല. വഴക്കായി അടിപിടിയായി. ഒടുവില്‍ ഇസ്രായേല്‍ സൈനികര്‍ വന്ന് സ്ഥിതി ശാന്തമാക്കിയപ്പോഴേക്കും ഒരു ഡസന്‍ പേര്‍ ആശുപത്രിയിലായി.
എല്ലാ വിഭാഗങ്ങളുടേയും സമ്മതമില്ലാതെ പള്ളിയില്‍ ഒരു പണി പോലും ചെയ്യരുതെന്ന് നൂറ്റിയന്‍പത് വര്‍ഷം മുന്‍പ് ഒരു കരാറുണ്ടാക്കി. രണ്ടു വിഭാഗം തമ്മില്‍ എഗ്രിമെന്റ് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നമുക്കറിയാമല്ലോ. അപ്പോള്‍ എല്ലാ വിഭാഗക്കാരും സമ്മതിച്ച് എന്തെങ്കിലും നടക്കുമോ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. പരിണിതഫലമായി, ലക്ഷക്കണക്കിന് ആളുകള്‍ വരുന്നതാണെങ്കിലും അത്യാവശ്യത്തിനുള്ള റിപ്പയര്‍ പോലും ചെയ്യാതിരിക്കയാണ് ഈ പള്ളി.

ഈ ആറു മതവിഭാഗങ്ങളും തമ്മിലുള്ള വാശിയുടേയും കരാറിന്റേയും ഏറ്റവും അബ്‌സേഡ് ആയ ഉദാഹരണമാണ് ജറുസലേമിലെ സുപ്രസിദ്ധമായ കോണി. നൂറ്റമ്പതു വര്‍ഷം മുന്‍പ് എഗ്രിമെന്റുണ്ടാക്കുന്നതിനു മുന്‍പ് ആരോ ആവിടെ കൊണ്ടുവന്ന് വച്ചതാണിത്. പക്ഷെ എഗ്രിമെന്റുണ്ടാക്കി കഴിഞ്ഞപ്പോള്‍ ആ കോണി അവിടെ നിന്നും എടുത്തു മാറ്റുന്നത് 'തല്‍സ്ഥിതി തുടരണം' എന്ന കരാറിനു വിപരീതമാണെന്ന് ചിലര്‍ വാദിച്ചു. അതായത് ഈ കോണി അവിടെ നിന്ന് എടുത്തു മാറ്റണമെങ്കില്‍ എല്ലാ പക്ഷക്കാരും സമ്മതിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം കോണി അവിടെ നിന്ന് എടുത്തു മാറ്റിയെങ്കിലും മറ്റുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് തിരിച്ചു സ്ഥാപിച്ചു. ഇപ്പോള്‍ പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് ഒരു കൗതുക വസ്തുവായും അവിശ്വാസികള്‍ക്ക് മൗഢ്യത്തിന്റെ പ്രതീകമായും അതവിടെ ഇരിക്കുന്നു. കേരളത്തില്‍ നിന്നും വര്‍ഷാവര്‍ഷം ദിവ്യനാട് സന്ദര്‍ശനത്തിനു പോകുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ബാവാമെത്രാന്‍ പ്രശ്‌നം എത്ര നിസ്സാരമാണെന്ന് അപ്പോള്‍ മനസ്സിലാകും.
ഒരേ മതത്തിലെ പല വിഭാഗക്കാര്‍ തമ്മില്‍ ദൈവികമല്ലാത്ത കാര്യങ്ങളെപ്പറ്റി വാഗ്വാദവും വഴക്കും തമ്മില്‍ തല്ലും കൊലയും ഒക്കെ നടത്തുന്നത് ഒരു ക്രിസ്ത്യന്‍ കുത്തക ഒന്നും അല്ല എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് ഒക്കെ അറിയാം. സംഘടിതമായ എല്ലാ മതങ്ങളിലും ഇതുണ്ട്. എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇത് മതത്തിന്റെ കുഴപ്പം അല്ല, അധികാരത്തിന്റെ ഒരു സ്വഭാവം ആണ്. മൂന്നു മലയാളികള്‍ ഉള്ള രാജ്യത്തു രണ്ടു മലയാളി അസോസിയേഷന്‍ ഉണ്ടാകുന്ന പോലെ, ഇട്ടാ വട്ടത്തിലുള്ള കേരളത്തില്‍ പരിമിതം ആയി മാത്രം സ്വാധീനമുള്ള പാര്‍ട്ടി വളരും തോറും പിളരുന്ന പോലെ എല്ലാ സംഘടിത പ്രസ്ഥാനത്തിലും ഇങ്ങനെ വടംവലികള്‍ ഉണ്ടാകും. അത് മതമായാലും ടെന്നീസ് ടീം ആയാലും ഒന്നുപോലെ ആണ്. അനവധി ചേരിതിരിവുകളായി എത്രയോ നാടുകളില്‍ എത്രയോ കാലമായി ഇത് നടക്കുന്നു, ചിലയിടത്ത് വാക്കില്‍ ചിലയിടത്ത് വാളില്‍ അത്രേയുള്ളൂ.
കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്‍ മതമൂല്യങ്ങളില്‍ നിന്നും മതാനുഷ്ഠിത ജീവിതത്തില്‍ നിന്നും അകലുന്നതു കൊണ്ടാണെന്നൊക്കെ ഇടക്ക് മതപുരോഹിതരും സാമൂഹ്യ നേതാക്കളും രാഷ്ട്രീയക്കാരും ഒക്കെ പ്രസംഗിക്കാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വരുന്നത് ജറുസലേമിലെ കോണിയാണ്. പിന്നെ എന്റെ അമ്മാവന്‍ പറഞ്ഞുതന്ന ഒരു കഥയും.പണ്ടൊക്കെ കര്‍ക്കിടകത്തിലെ സംക്രാന്തിയുടെ അന്ന് പോര്‍ക്കിന്റെ ഇറച്ചി കഴിക്കുക എന്നത് ഒരു നായര്‍ ആചാരമായിരുന്നു. എന്നാണ് എങ്ങനെയാണ് ഇങ്ങനെ ഒരു ആചാരമുണ്ടായതെന്ന് എനിക്കറിയില്ല. മത്സ്യ മാംസാദികള്‍ കഴിച്ചിരുന്ന നായര്‍ കുടുംബങ്ങളില്‍ തമ്പുരാക്കന്മാരും നമ്പൂതിരിമാരും മറ്റും സംബന്ധത്തിനു വരാറില്ല. അപ്പോള്‍ സൂരി നമ്പൂതിരി പോലെയുള്ള നീചന്‍മാരില്‍ നിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാന്‍ ബുദ്ധിമാന്‍മാര്‍ ആയ നായന്‍മാര്‍ കണ്ടുപിടിച്ച പണിയാകണം ഈ പോര്‍ക്ക് തീറ്റയുടെ ആചാരം എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം.
കാര്യം എന്തായാലും ഒരു മകര സംക്രാന്തിയുടെ തലേന്നാള്‍ വാരിക്കാടിലെ ഷാപ്പില്‍ പോയി കള്ളുകുടിച്ച് പിറ്റേന്നത്തേക്കുള്ള പോര്‍ക്കിറച്ചിയും വാങ്ങി രാത്രിയില്‍ വീട്ടിലേക്കു വരികയായിരുന്നു ഞങ്ങളുടെ മൂത്ത കാരണവര്‍.
വരുന്ന വഴിക്ക് ഒരു കാവുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോള്‍ കാര്‍ന്നോര്‍ക്ക് തോന്നി, ഒന്നു പ്രാര്‍ത്ഥിച്ചിട്ട് പോയേക്കാം. കൈയ്യില്‍ ഇറച്ചിയും വച്ച് പ്രാര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ എന്ന് അപ്പോള്‍ പോലും ആശാന് തോന്നി. അതുകൊണ്ട് പൊതി താഴെ വച്ച് കണ്ണടച്ച് കൈ കൂപ്പി അദ്ദേഹം പറഞ്ഞു.
'ദേവീ, അടിയനെ കാത്തോളണേ'
കാര്‍ന്നോരുടെ കഷ്ടകാലത്തിന് ഈ തക്കം നോക്കി ഒരു തെണ്ടിപ്പട്ടി ഇറച്ചിപ്പൊതി തട്ടിയെടുത്ത് കടന്നു. ഇറച്ചി ഇല്ലാതെ സംക്രാന്തിയുടെ തലേന്ന് സംബന്ധത്തിനു പോയാല്‍ എന്ത് നടക്കുമെന്ന് കാരണവര്‍ക്കറിയാം. കാര്‍ന്നോരുടെ ഭക്തിയും വിനയവും പമ്പ കടന്നു.
'ഒരു ഞൊടി ഇറച്ചി നോക്കാന്‍ പറ്റാത്ത ആളാണ് ഇനിയുള്ള കാലം എന്നെ കാക്കാന്‍ പോവുന്നത്. '* @#$%ഫ...'
പിന്നെ കാരണവര്‍ എന്ത് പറഞ്ഞു എന്ന് അമ്മാവന്‍ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഇക്കാലത്ത് പബ്ലിക്കായി പറഞ്ഞാല്‍ തല്ലുകൊള്ളും. കള്ള് കുടിച്ചു മത്തനായും ഇറച്ചി പോയി കൊപകുലനായും കാരണവര്‍ എന്തൊക്കെ പ്രാകിക്കാണും എന്ന് ചിന്തിച്ചാല്‍ മതി.
സ്വന്തം മതത്തിലെ നിസ്സാരമായ പ്രശ്‌നങ്ങല്‍ രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത മതങ്ങളാണോ ലോക സമാധാനം ഉണ്ടാക്കാന്‍ പോകുന്നത് എന്ന് അമ്മാവന്‍ എനിക്ക് പറഞ്ഞു തന്നിട്ടില്ലെങ്കിലും എനിക്കറിയാം.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
(80%) (12 Votes)
Explore Mathrubhumi
Other News in this Section