രാവണന്റെ കോട്ട
മുരളി തുമ്മാരുകുടി
Posted on: 24 Feb 2012
'നിങ്ങള്‍ പരിചയമില്ലാത്ത ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാവരും ഒറ്റക്കാലില്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം ഒറ്റക്കാലില്‍ നടക്കണം എന്നിട്ടുവേണം അതിന്റെ കാരണം അന്വേഷിക്കാന്‍ .'

ഇതൊരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. പക്ഷെ എന്നും എവിടെയും ഉള്ള സഞ്ചാരികള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം ആണ് ഇത്. നമ്മള്‍ ഒരു സംസ്‌കാരത്തില്‍ വളരുമ്പോള്‍ നമ്മള്‍ ചെയ്യുന്ന രീതികള്‍ ശരിയാണെന്നും അതില്‍ നിന്നും വ്യത്യസ്തമായവയില്‍ എന്തോ ശരികേട് ഉണ്ടെന്നുമാണ് ആദ്യം നമുക്ക് തോന്നുക. കാണ്‍പൂര്‍ ഐഐടിയില്‍ എന്റെ പ്രൊഫസറായിരുന്ന കന്നഡ ബ്രാഹ്മണന്‍ വിവാഹം കഴിച്ചിരുന്നത് സ്വന്തം സഹോദരിയുടെ മകളെയാണെന്നത് ആദ്യം എന്നെ ഞെട്ടിച്ചു. പിന്നീടാണ് ഇന്ത്യയില്‍ പല ഭാഗത്തും അങ്ങനെ ആചാരം ഉള്ളതായി ഞാന്‍ അറിഞ്ഞത്.
ആചാരത്തില്‍ മാത്രമല്ല ഭക്ഷണത്തിലും വസ്ത്രത്തിലും എല്ലാ വൈജാത്യങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടിലെ ഒരു പാചകറാണി വടക്കുകിഴക്കേ ഇന്ത്യയില്‍ പോയി അവിടുത്തെ ഭക്ഷണം ഉണ്ടാക്കുന്ന രീതിയെ അവജ്ഞയോടെ നോക്കുകയും വര്‍ണിക്കുകയും ചെയ്യുന്ന ഒരു യുട്യൂബ് ക്ലിപ്പ് കണ്ടു. മറ്റുള്ളവരുടെ രീതികള്‍ എന്തെന്ന് മനസ്സിലാക്കാത്തവര്‍ ചുരുങ്ങിയത് അതിനെ അപഹസിക്കാതിരിക്കാനെങ്കിലും പഠിക്കണം. അതാണ് നല്ല സംസ്‌കാരം. സഞ്ചാരിയുടെ സുരക്ഷക്കും അത് നല്ലതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഇതുപറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി എപ്പോഴും എളുപ്പം ആകണം എന്നില്ല. ചൈനയിലെ ബ്രേക്ക് ഫാസ്റ്റ് ആയ ദിംസം (പലതരം വിഭവങ്ങളുടെ ഒരു സമാഹാരം ആണിത്) സെറ്റില്‍ കോഴിയുടെ കാലുകള്‍ (വിരലും തൊലിയും ഉള്‍പ്പെടെ) പുഴുങ്ങിയാണ് നമുക്ക് കിട്ടുക. ഇന്ത്യയില്‍ പല ഭാഗത്തും ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ചോറു വിളമ്പുന്നത് സ്വന്തം കൈകൊണ്ടാണ്. മദ്രാസ് ഐ.ഐ.ടി.യിലെ ലേഡീസ് ഹോസ്റ്റലിലെ വെയ്റ്റര്‍മാര്‍ ആയ തമിഴന്‍മാര്‍ ലുങ്കിയും മടക്കിയുടുത്ത് ഒരു ബക്കറ്റില്‍ സാമ്പാറുമായി നടക്കുന്നതു കാണുമ്പോള്‍ വടക്കേ ഇന്ത്യയില്‍നിന്നും വന്ന എന്റെ സുഹൃത്തിന് അവിടെ ആളുകള്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുവേണ്ടി പോകുന്ന ഓര്‍മയാണത്രേ വരാറ്. അതുകൊണ്ടുതന്നെ അവിടുത്തെ ഭക്ഷണം അവര്‍ക്ക് തീരെ മനസ്സില്‍ പിടിക്കാറില്ല. മുണ്ടും മടക്കിക്കുത്തി സദ്യക്കും ഹോട്ടലിലും വിളമ്പുന്നത് ചെറുപ്പത്തിലേ കണ്ടുവന്ന നമ്മള്‍ക്ക് ഇതിലെ ബുദ്ധിമുട്ട് ഒറ്റയടിക്ക് മനസ്സിലാവില്ല.
ചൈനയിലെ എന്നെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന പരിപാടി ആചാരപൂര്‍വം ഉള്ള വെള്ളമടിയാണ്. ഇരുപതോ മുപ്പതോ പേര്‍ക്കിരിക്കാവുന്ന ഒരു വട്ടമേശക്കു ചുറ്റുമിരുന്നാണ് അവിടെ വിരുന്നു നടത്തുന്നത്. വിരുന്നു തുടങ്ങുമ്പോള്‍ തന്നെ ചെറിയ ഒരു ഗ്ലാസ് പാത്രത്തില്‍ മദ്യം ഒഴിച്ച് ടോസ്റ്റിംഗ് തുടങ്ങും. ഈ മേശക്കുചുറ്റും ഇരിക്കുന്ന ഓരോരുത്തരോടുമൊപ്പം ചൈനയിലെ പരമ്പരാഗത മദ്യമായ ആംഗ് ചൂ കുടിക്കണം എന്നതാണ് മര്യാദ. അരിയില്‍ നിന്ന് വാറ്റുന്ന ഈ മദ്യത്തില്‍ ആകട്ടെ 25 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ട്. നാലു പെഗ് അടിച്ചാല്‍ നമ്മുടെ വീലൂരും.
ഭക്ഷണത്തില്‍ മാത്രമല്ല ഇതുപോലെയുള്ള വിഷമമുള്ള സംസ്‌കാര വ്യതിയാനങ്ങള്‍ .... ജപ്പാനിലെ ഒരു പ്രധാനസംസ്‌കാരമാണ് പൊതുകുളിസ്ഥലങ്ങള്‍. ചെറിയ ഒരു ടാങ്ക് പോലെ എട്ടോപത്തോ പേര്‍ക്ക് ഇരിക്കാവുന്ന ഒരു പൂള്‍. അതില്‍ രണ്ടടി വെള്ളമേ കാണൂ. നമ്മള്‍ കാലുനീട്ടി ഇരുന്നാല്‍ തല വെള്ളത്തിനു മുകളില്‍ ആയിരിക്കും. സാമാന്യം നല്ല ചൂടുള്ള വെള്ളം ആണ് പൂളില്‍. അവിടെ മണിക്കൂറുകളോളം ഇരിക്കുക എന്നതും ബിസിനസോ വീട്ടുകാര്യങ്ങളോ ഒക്കെ സംസാരിക്കുക എന്നതും സര്‍വസാധാരണമാണ്.
അവിടുത്തെ കുഴപ്പം എന്തെന്നാല്‍ ആളുകള്‍ പൂര്‍ണ നഗ്നരായാണ് ഈ കുളത്തില്‍ ഇരിക്കുന്നത്. പുറത്ത് ലോക്കറില്‍ തുണിഎല്ലാം ഊരിവെച്ച് പിറന്ന പടി വേണം പൂളിലേക്ക് മാര്‍ച്ച് ചെയ്യാന്‍. ഒരു തോര്‍ത്തെങ്കിലും ചുറ്റി അങ്ങോട്ടുപോകുന്നതോ ഷഡ്ഡിയെങ്കിലും ഇട്ട് വെള്ളത്തില്‍ ഇറങ്ങുന്നതോ വല്യമര്യാദകേടായി അവര്‍ കരുതുന്നു. സുഹൃത്തുക്കളോ ബിസിനസ് പങ്കാളികളോ നമ്മെ ഇവിടേക്ക് വിളിച്ചാല്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.
യാത്ര എന്നാല്‍ അനുഭവങ്ങള്‍ ആണ്. അനുഭവങ്ങളിലൂടെ ആണ് നാം സംസ്‌കാരത്തെ അറിയുന്നത്. എവിടെ പോയാലും ചോറും കറിയുമേ കഴിക്കുമെന്ന വാശി പിടിക്കുന്നവര്‍ക്ക് യാത്ര ദുരിതമാണ്. എവിടുത്തെയും ആചാരങ്ങളേക്കാള്‍ നമ്മുടേത് മാത്രമാണ് ശരി എന്നു വിചാരിക്കുന്നവര്‍ ആകട്ടെ യാത്ര കൊണ്ട് മനസ്സ് തുറക്കാത്തവരും ആണ്.
മറ്റു രാജ്യങ്ങളിലേക്ക് കുറച്ചു സമയത്തേക്കെങ്കിലും യാത്ര ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം ചരിത്രം എല്ലായിടത്തും ഒരുപോലെ അല്ല പഠിപ്പിക്കുന്നത് എന്നാണ്. ഉദാഹരണത്തിന് വിഭജനം മുതല്‍ ബംഗ്ലാദേശ് യുദ്ധം വരെയുള്ള ചരിത്രം ഇന്ത്യയിലും പാകിസ്താനിലും കടകവിരുദ്ധമായിട്ടാണ് പഠിപ്പിക്കുന്നത്. ഇതറിയാതെ വര്‍ത്തമാനത്തിനോ വാഗ്വാദത്തിനോ പോയാല്‍ കുഴപ്പത്തില്‍ ചാടും.
ചില രാജ്യങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ചില പ്രത്യേക കാലഘട്ടങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടമല്ല. ജര്‍മ്മനിയിലെ ആളുകള്‍ക്ക് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടമോ ഹിറ്റ്‌ലറുടെ കാലമോ ഒന്നും ഓര്‍ക്കാനോ സംസാരിക്കാനോ താല്പര്യമില്ല. ആ കാലത്തിന്റെ അവശിഷ്ടങ്ങള്‍ മിക്കവയും അവര്‍ പൊളിച്ചുമാറ്റിക്കഴിഞ്ഞിട്ടുണ്ട്. മ്യൂണിക്കില്‍ പോകുമ്പോള്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് കണ്ടേക്കാം എന്ന് ഒരു സഞ്ചാരിക്ക് തോന്നുന്നത് സ്വാഭാവികം എങ്കിലും ഇതിനെപ്പറ്റിയുള്ള അന്വേഷണവും ഗവേഷണവും ശ്രദ്ധയോടെ വേണം ചെയ്യാന്‍ (മ്യൂണിക്കിനടുത്ത് ഡക്‌സാമുവില്‍ ആണ് ആദ്യത്തെ കോണ്‍സണ്‍ട്രേഷന്‍ കാമ്പ് ഉണ്ടാക്കിയത്. അതിപ്പോഴും സംരക്ഷിച്ചിട്ടും ഉണ്ട്.)
നമ്മുടെ തൊട്ടടുത്തുള്ളതും പലരും പോയിട്ടുള്ളതും ഏതുമലയാളിക്കും എളുപ്പം പോയി വരാവുന്നതും ആയ സ്ഥലമാണല്ലോ ശ്രീലങ്ക. നമ്മുടെ പുരാണത്തില്‍ അവിടുത്തെ നിവാസികള്‍ രാക്ഷസന്‍മാരും രാക്ഷസ രാജനായ രാവണന്‍ നമ്മുടെ സീതാദേവിയെ തട്ടിക്കൊണ്ടുപോയ ആളും ആണ്. ശ്രീലങ്കന്‍ പുരാണം എന്താണ് അവരെ പഠിപ്പിക്കുന്നത്?
സത്യം പറഞ്ഞാല്‍ രാവണനെപ്പറ്റിയുള്ള പുരാണത്തില്‍ ശ്രീലങ്കക്കാര്‍ക്ക് അത്ര താല്പര്യം ഇല്ല. ഇന്ത്യയില്‍ നിന്ന് ബുദ്ധമതപ്രചാരകര്‍ എത്തിചേര്‍ന്നതിനെപ്പറ്റിയുള്ള ചരിത്രത്തെപ്പറ്റി കണ്ട് അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും. രാവണകഥയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ശ്രീലങ്കയില്‍ ഉണ്ടെങ്കിലും ഈ അടുത്ത കാലം വരെ ഇവ പ്രമോട്ടുചെയ്യപ്പെട്ടിരുന്നില്ല.
ശ്രീലങ്കയില്‍ ഒരു സന്ദര്‍ശനത്തിന് എത്തിയ എനിക്ക് അവിടെ രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാണണമെന്ന ഒരു താല്പര്യം ഉണ്ടായി. അന്ന് ഇന്റര്‍നെറ്റില്‍ അധികം വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. (ഇപ്പോഴും ഇന്റര്‍നെറ്റില്‍ കാണുന്ന പല വിവരങ്ങളും സത്യവും അല്ല. രാവണന്റെ ഹനുമാന്‍ കത്തിച്ച കൊട്ടാരമായി കൊടുത്തിരിക്കുന്നത് റോമിലെ കൊളോസിയത്തിന്റെ പടമാണ്.) എങ്കിലും ഒരു തമിഴ് ടാക്‌സിഡ്രൈവറെ കൂട്ടുപിടിച്ച് ശ്രീലങ്കയുടെ മധ്യഭാഗത്തുള്ള നൂര്‍ ഏലിയായിലേക്ക് ഞങ്ങള്‍ പോയി. നമ്മുടെ മുന്നാര്‍ പോലെ ശ്രീലങ്കയിലെ തേയില കൃഷിയുടെ കേന്ദ്രമാണ് നൂര്‍ ഏലിയ. ഇവിടെ എവിടെയോ ആണ് സീതാദേവിയെ താമസിപ്പിച്ചിരുന്ന അശോകവനവും രാവണന്റെ കോട്ടയും എന്നേ വിവരം ഉണ്ടായിരുന്നുള്ളൂ.
നൂര്‍ ഏലിയയില്‍നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഒരു അരുവിയുടെ കരയില്‍ ഉള്ള സീത അമ്മന്‍ കോവിലില്‍ എത്താം. ഈ സ്ഥലമാണ് അശോകവനം എന്നും ഈ അരുവിയില്‍ ആണ് സീത കുളിച്ചിരുന്നത് എന്നുമാണ് കോവിലിലെ പൂജാരി ഞങ്ങളോട് പറഞ്ഞത്. കോവില്‍ പക്ഷേ പത്തോ അമ്പതോ വര്‍ഷം പഴക്കമുള്ളതാണ്. ഐതീഹ്യം ആയതിനാല്‍ ഇതിനൊന്നും അധികം തെളിവ് നോക്കേണ്ടതില്ലല്ലോ. ഈ സ്ഥലം പക്ഷെ ഔദ്യോഗികമായി ഒരു പുരാതന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല.
രാവണനുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പുരാതന സ്ഥലമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മധ്യപ്രവിശ്യയിലെ തന്നെ 'വെരംഗണ്‍ടോട്ട' ആണ്. വിമാനം ഇറങ്ങുന്ന സ്ഥലം എന്നാണത്രെ സിംഹളഭാഷയില്‍ ഇതിന്റെ അര്‍ത്ഥം. പുരാതന കാലത്ത് തന്നെ ശ്രീലങ്ക സാങ്കേതികപുരോഗതി നേടിയിരുന്നു എന്നതിന്റെ തെളിവായിട്ടാണ് ഈ സ്ഥലത്തെ പ്രമോട്ടു ചെയ്യുന്നത്.
സീത അമ്മന്‍ കോവിലില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു മല കാണാം. അവിടെയാണ് രാവണന്റെ കോട്ട ഉണ്ടായിരുന്നത് എന്ന് കോവിലില്‍ ഉണ്ടായിരുന്ന ചിലര്‍ ഞങ്ങളോടു പറഞ്ഞു. (ശ്രീലങ്കയില്‍ ആഭ്യന്തരകലഹം ഉണ്ടായിരുന്ന കാലം ആയിരുന്നതിനാല്‍ അമ്പലത്തില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല). പക്ഷെ കോട്ടയിലെത്താനുള്ള വഴിയോ മറ്റു വിവരങ്ങളോ ഒന്നും അവര്‍ക്കോ അവിടെ അടുത്തുള്ളവര്‍ക്കോ അറിയില്ലായിരുന്നു. പിന്നെ രാവണനെ അന്വേഷിച്ച് നടക്കുന്ന ഇന്ത്യക്കാര്‍ രാമന്റെ ആളുകള്‍ ആണോ എന്ന് നാട്ടുകാര്‍ സംശയിച്ചാലോ എന്നോര്‍ത്ത് ഞങ്ങള്‍ സ്ഥലം വേഗം കാലിയാക്കി.
തുമ്മാരുകുടി കഥകള്‍

ഇതൊരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. പക്ഷെ എന്നും എവിടെയും ഉള്ള സഞ്ചാരികള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം ആണ് ഇത്. നമ്മള്‍ ഒരു സംസ്‌കാരത്തില്‍ വളരുമ്പോള്‍ നമ്മള്‍ ചെയ്യുന്ന രീതികള്‍ ശരിയാണെന്നും അതില്‍ നിന്നും വ്യത്യസ്തമായവയില്‍ എന്തോ ശരികേട് ഉണ്ടെന്നുമാണ് ആദ്യം നമുക്ക് തോന്നുക. കാണ്‍പൂര്‍ ഐഐടിയില്‍ എന്റെ പ്രൊഫസറായിരുന്ന കന്നഡ ബ്രാഹ്മണന്‍ വിവാഹം കഴിച്ചിരുന്നത് സ്വന്തം സഹോദരിയുടെ മകളെയാണെന്നത് ആദ്യം എന്നെ ഞെട്ടിച്ചു. പിന്നീടാണ് ഇന്ത്യയില്‍ പല ഭാഗത്തും അങ്ങനെ ആചാരം ഉള്ളതായി ഞാന്‍ അറിഞ്ഞത്.
ആചാരത്തില്‍ മാത്രമല്ല ഭക്ഷണത്തിലും വസ്ത്രത്തിലും എല്ലാ വൈജാത്യങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടിലെ ഒരു പാചകറാണി വടക്കുകിഴക്കേ ഇന്ത്യയില്‍ പോയി അവിടുത്തെ ഭക്ഷണം ഉണ്ടാക്കുന്ന രീതിയെ അവജ്ഞയോടെ നോക്കുകയും വര്‍ണിക്കുകയും ചെയ്യുന്ന ഒരു യുട്യൂബ് ക്ലിപ്പ് കണ്ടു. മറ്റുള്ളവരുടെ രീതികള്‍ എന്തെന്ന് മനസ്സിലാക്കാത്തവര്‍ ചുരുങ്ങിയത് അതിനെ അപഹസിക്കാതിരിക്കാനെങ്കിലും പഠിക്കണം. അതാണ് നല്ല സംസ്‌കാരം. സഞ്ചാരിയുടെ സുരക്ഷക്കും അത് നല്ലതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഇതുപറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി എപ്പോഴും എളുപ്പം ആകണം എന്നില്ല. ചൈനയിലെ ബ്രേക്ക് ഫാസ്റ്റ് ആയ ദിംസം (പലതരം വിഭവങ്ങളുടെ ഒരു സമാഹാരം ആണിത്) സെറ്റില്‍ കോഴിയുടെ കാലുകള്‍ (വിരലും തൊലിയും ഉള്‍പ്പെടെ) പുഴുങ്ങിയാണ് നമുക്ക് കിട്ടുക. ഇന്ത്യയില്‍ പല ഭാഗത്തും ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ചോറു വിളമ്പുന്നത് സ്വന്തം കൈകൊണ്ടാണ്. മദ്രാസ് ഐ.ഐ.ടി.യിലെ ലേഡീസ് ഹോസ്റ്റലിലെ വെയ്റ്റര്‍മാര്‍ ആയ തമിഴന്‍മാര്‍ ലുങ്കിയും മടക്കിയുടുത്ത് ഒരു ബക്കറ്റില്‍ സാമ്പാറുമായി നടക്കുന്നതു കാണുമ്പോള്‍ വടക്കേ ഇന്ത്യയില്‍നിന്നും വന്ന എന്റെ സുഹൃത്തിന് അവിടെ ആളുകള്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുവേണ്ടി പോകുന്ന ഓര്‍മയാണത്രേ വരാറ്. അതുകൊണ്ടുതന്നെ അവിടുത്തെ ഭക്ഷണം അവര്‍ക്ക് തീരെ മനസ്സില്‍ പിടിക്കാറില്ല. മുണ്ടും മടക്കിക്കുത്തി സദ്യക്കും ഹോട്ടലിലും വിളമ്പുന്നത് ചെറുപ്പത്തിലേ കണ്ടുവന്ന നമ്മള്‍ക്ക് ഇതിലെ ബുദ്ധിമുട്ട് ഒറ്റയടിക്ക് മനസ്സിലാവില്ല.
ചൈനയിലെ എന്നെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന പരിപാടി ആചാരപൂര്‍വം ഉള്ള വെള്ളമടിയാണ്. ഇരുപതോ മുപ്പതോ പേര്‍ക്കിരിക്കാവുന്ന ഒരു വട്ടമേശക്കു ചുറ്റുമിരുന്നാണ് അവിടെ വിരുന്നു നടത്തുന്നത്. വിരുന്നു തുടങ്ങുമ്പോള്‍ തന്നെ ചെറിയ ഒരു ഗ്ലാസ് പാത്രത്തില്‍ മദ്യം ഒഴിച്ച് ടോസ്റ്റിംഗ് തുടങ്ങും. ഈ മേശക്കുചുറ്റും ഇരിക്കുന്ന ഓരോരുത്തരോടുമൊപ്പം ചൈനയിലെ പരമ്പരാഗത മദ്യമായ ആംഗ് ചൂ കുടിക്കണം എന്നതാണ് മര്യാദ. അരിയില്‍ നിന്ന് വാറ്റുന്ന ഈ മദ്യത്തില്‍ ആകട്ടെ 25 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ട്. നാലു പെഗ് അടിച്ചാല്‍ നമ്മുടെ വീലൂരും.
ഭക്ഷണത്തില്‍ മാത്രമല്ല ഇതുപോലെയുള്ള വിഷമമുള്ള സംസ്‌കാര വ്യതിയാനങ്ങള്‍ .... ജപ്പാനിലെ ഒരു പ്രധാനസംസ്‌കാരമാണ് പൊതുകുളിസ്ഥലങ്ങള്‍. ചെറിയ ഒരു ടാങ്ക് പോലെ എട്ടോപത്തോ പേര്‍ക്ക് ഇരിക്കാവുന്ന ഒരു പൂള്‍. അതില്‍ രണ്ടടി വെള്ളമേ കാണൂ. നമ്മള്‍ കാലുനീട്ടി ഇരുന്നാല്‍ തല വെള്ളത്തിനു മുകളില്‍ ആയിരിക്കും. സാമാന്യം നല്ല ചൂടുള്ള വെള്ളം ആണ് പൂളില്‍. അവിടെ മണിക്കൂറുകളോളം ഇരിക്കുക എന്നതും ബിസിനസോ വീട്ടുകാര്യങ്ങളോ ഒക്കെ സംസാരിക്കുക എന്നതും സര്‍വസാധാരണമാണ്.
അവിടുത്തെ കുഴപ്പം എന്തെന്നാല്‍ ആളുകള്‍ പൂര്‍ണ നഗ്നരായാണ് ഈ കുളത്തില്‍ ഇരിക്കുന്നത്. പുറത്ത് ലോക്കറില്‍ തുണിഎല്ലാം ഊരിവെച്ച് പിറന്ന പടി വേണം പൂളിലേക്ക് മാര്‍ച്ച് ചെയ്യാന്‍. ഒരു തോര്‍ത്തെങ്കിലും ചുറ്റി അങ്ങോട്ടുപോകുന്നതോ ഷഡ്ഡിയെങ്കിലും ഇട്ട് വെള്ളത്തില്‍ ഇറങ്ങുന്നതോ വല്യമര്യാദകേടായി അവര്‍ കരുതുന്നു. സുഹൃത്തുക്കളോ ബിസിനസ് പങ്കാളികളോ നമ്മെ ഇവിടേക്ക് വിളിച്ചാല്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.
യാത്ര എന്നാല്‍ അനുഭവങ്ങള്‍ ആണ്. അനുഭവങ്ങളിലൂടെ ആണ് നാം സംസ്‌കാരത്തെ അറിയുന്നത്. എവിടെ പോയാലും ചോറും കറിയുമേ കഴിക്കുമെന്ന വാശി പിടിക്കുന്നവര്‍ക്ക് യാത്ര ദുരിതമാണ്. എവിടുത്തെയും ആചാരങ്ങളേക്കാള്‍ നമ്മുടേത് മാത്രമാണ് ശരി എന്നു വിചാരിക്കുന്നവര്‍ ആകട്ടെ യാത്ര കൊണ്ട് മനസ്സ് തുറക്കാത്തവരും ആണ്.
മറ്റു രാജ്യങ്ങളിലേക്ക് കുറച്ചു സമയത്തേക്കെങ്കിലും യാത്ര ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം ചരിത്രം എല്ലായിടത്തും ഒരുപോലെ അല്ല പഠിപ്പിക്കുന്നത് എന്നാണ്. ഉദാഹരണത്തിന് വിഭജനം മുതല്‍ ബംഗ്ലാദേശ് യുദ്ധം വരെയുള്ള ചരിത്രം ഇന്ത്യയിലും പാകിസ്താനിലും കടകവിരുദ്ധമായിട്ടാണ് പഠിപ്പിക്കുന്നത്. ഇതറിയാതെ വര്‍ത്തമാനത്തിനോ വാഗ്വാദത്തിനോ പോയാല്‍ കുഴപ്പത്തില്‍ ചാടും. ചില രാജ്യങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ചില പ്രത്യേക കാലഘട്ടങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടമല്ല. ജര്‍മ്മനിയിലെ ആളുകള്‍ക്ക് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടമോ ഹിറ്റ്‌ലറുടെ കാലമോ ഒന്നും ഓര്‍ക്കാനോ സംസാരിക്കാനോ താല്പര്യമില്ല. ആ കാലത്തിന്റെ അവശിഷ്ടങ്ങള്‍ മിക്കവയും അവര്‍ പൊളിച്ചുമാറ്റിക്കഴിഞ്ഞിട്ടുണ്ട്. മ്യൂണിക്കില്‍ പോകുമ്പോള്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് കണ്ടേക്കാം എന്ന് ഒരു സഞ്ചാരിക്ക് തോന്നുന്നത് സ്വാഭാവികം എങ്കിലും ഇതിനെപ്പറ്റിയുള്ള അന്വേഷണവും ഗവേഷണവും ശ്രദ്ധയോടെ വേണം ചെയ്യാന്‍ (മ്യൂണിക്കിനടുത്ത് ഡക്‌സാമുവില്‍ ആണ് ആദ്യത്തെ കോണ്‍സണ്‍ട്രേഷന്‍ കാമ്പ് ഉണ്ടാക്കിയത്. അതിപ്പോഴും സംരക്ഷിച്ചിട്ടും ഉണ്ട്.)
നമ്മുടെ തൊട്ടടുത്തുള്ളതും പലരും പോയിട്ടുള്ളതും ഏതുമലയാളിക്കും എളുപ്പം പോയി വരാവുന്നതും ആയ സ്ഥലമാണല്ലോ ശ്രീലങ്ക. നമ്മുടെ പുരാണത്തില്‍ അവിടുത്തെ നിവാസികള്‍ രാക്ഷസന്‍മാരും രാക്ഷസ രാജനായ രാവണന്‍ നമ്മുടെ സീതാദേവിയെ തട്ടിക്കൊണ്ടുപോയ ആളും ആണ്. ശ്രീലങ്കന്‍ പുരാണം എന്താണ് അവരെ പഠിപ്പിക്കുന്നത്?
സത്യം പറഞ്ഞാല്‍ രാവണനെപ്പറ്റിയുള്ള പുരാണത്തില്‍ ശ്രീലങ്കക്കാര്‍ക്ക് അത്ര താല്പര്യം ഇല്ല. ഇന്ത്യയില്‍ നിന്ന് ബുദ്ധമതപ്രചാരകര്‍ എത്തിചേര്‍ന്നതിനെപ്പറ്റിയുള്ള ചരിത്രത്തെപ്പറ്റി കണ്ട് അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും. രാവണകഥയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ശ്രീലങ്കയില്‍ ഉണ്ടെങ്കിലും ഈ അടുത്ത കാലം വരെ ഇവ പ്രമോട്ടുചെയ്യപ്പെട്ടിരുന്നില്ല.
ശ്രീലങ്കയില്‍ ഒരു സന്ദര്‍ശനത്തിന് എത്തിയ എനിക്ക് അവിടെ രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാണണമെന്ന ഒരു താല്പര്യം ഉണ്ടായി. അന്ന് ഇന്റര്‍നെറ്റില്‍ അധികം വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. (ഇപ്പോഴും ഇന്റര്‍നെറ്റില്‍ കാണുന്ന പല വിവരങ്ങളും സത്യവും അല്ല. രാവണന്റെ ഹനുമാന്‍ കത്തിച്ച കൊട്ടാരമായി കൊടുത്തിരിക്കുന്നത് റോമിലെ കൊളോസിയത്തിന്റെ പടമാണ്.) എങ്കിലും ഒരു തമിഴ് ടാക്‌സിഡ്രൈവറെ കൂട്ടുപിടിച്ച് ശ്രീലങ്കയുടെ മധ്യഭാഗത്തുള്ള നൂര്‍ ഏലിയായിലേക്ക് ഞങ്ങള്‍ പോയി. നമ്മുടെ മുന്നാര്‍ പോലെ ശ്രീലങ്കയിലെ തേയില കൃഷിയുടെ കേന്ദ്രമാണ് നൂര്‍ ഏലിയ. ഇവിടെ എവിടെയോ ആണ് സീതാദേവിയെ താമസിപ്പിച്ചിരുന്ന അശോകവനവും രാവണന്റെ കോട്ടയും എന്നേ വിവരം ഉണ്ടായിരുന്നുള്ളൂ.
നൂര്‍ ഏലിയയില്‍നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഒരു അരുവിയുടെ കരയില്‍ ഉള്ള സീത അമ്മന്‍ കോവിലില്‍ എത്താം. ഈ സ്ഥലമാണ് അശോകവനം എന്നും ഈ അരുവിയില്‍ ആണ് സീത കുളിച്ചിരുന്നത് എന്നുമാണ് കോവിലിലെ പൂജാരി ഞങ്ങളോട് പറഞ്ഞത്. കോവില്‍ പക്ഷേ പത്തോ അമ്പതോ വര്‍ഷം പഴക്കമുള്ളതാണ്. ഐതീഹ്യം ആയതിനാല്‍ ഇതിനൊന്നും അധികം തെളിവ് നോക്കേണ്ടതില്ലല്ലോ. ഈ സ്ഥലം പക്ഷെ ഔദ്യോഗികമായി ഒരു പുരാതന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല.
രാവണനുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പുരാതന സ്ഥലമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മധ്യപ്രവിശ്യയിലെ തന്നെ 'വെരംഗണ്‍ടോട്ട' ആണ്. വിമാനം ഇറങ്ങുന്ന സ്ഥലം എന്നാണത്രെ സിംഹളഭാഷയില്‍ ഇതിന്റെ അര്‍ത്ഥം. പുരാതന കാലത്ത് തന്നെ ശ്രീലങ്ക സാങ്കേതികപുരോഗതി നേടിയിരുന്നു എന്നതിന്റെ തെളിവായിട്ടാണ് ഈ സ്ഥലത്തെ പ്രമോട്ടു ചെയ്യുന്നത്.
സീത അമ്മന്‍ കോവിലില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു മല കാണാം. അവിടെയാണ് രാവണന്റെ കോട്ട ഉണ്ടായിരുന്നത് എന്ന് കോവിലില്‍ ഉണ്ടായിരുന്ന ചിലര്‍ ഞങ്ങളോടു പറഞ്ഞു. (ശ്രീലങ്കയില്‍ ആഭ്യന്തരകലഹം ഉണ്ടായിരുന്ന കാലം ആയിരുന്നതിനാല്‍ അമ്പലത്തില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല). പക്ഷെ കോട്ടയിലെത്താനുള്ള വഴിയോ മറ്റു വിവരങ്ങളോ ഒന്നും അവര്‍ക്കോ അവിടെ അടുത്തുള്ളവര്‍ക്കോ അറിയില്ലായിരുന്നു. പിന്നെ രാവണനെ അന്വേഷിച്ച് നടക്കുന്ന ഇന്ത്യക്കാര്‍ രാമന്റെ ആളുകള്‍ ആണോ എന്ന് നാട്ടുകാര്‍ സംശയിച്ചാലോ എന്നോര്‍ത്ത് ഞങ്ങള്‍ സ്ഥലം വേഗം കാലിയാക്കി.
തുമ്മാരുകുടി കഥകള്‍
(40%) (5 Votes)
Explore Mathrubhumi
Other News in this Section