സായിപ്പിന്റെ തക്കാളി
മുരളി തുമ്മാരുകുടി
Posted on: 27 Jan 2011
ആസ്‌ട്രേലിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയവാദം മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ..
നിങ്ങള്‍ എപ്പോഴെങ്കിലൂം ഇതിന്റെ പ്രശ്‌നം അനുഭവിച്ചിട്ടുണ്ടോ..? ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്.
എവിടെ, ഇന്ത്യയിലോ അതോ പുറത്തോ.. ഞാന്‍ തിരിച്ച് ചോദിക്കും. ചോദിച്ചവരുടെ അണ്ടവായിലമ്പഴങ്ങ വിഴുങ്ങും.
മിക്ക ഇന്ത്യക്കാരും കരുതുന്നത് വംശീയപ്രശ്‌നം ഇന്ത്യക്കാരുടെ മേല്‍ മറ്റു രാജ്യക്കാര്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നതാണ്.

നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളുടെ കിടപ്പുവശം അങ്ങനെയല്ല. വംശീയപ്രശ്‌നം ലോകത്താകമാനമുള്ള ഒരു വലിയ പ്രശ്‌നമാണ്. അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണോഷ്യ തുടങ്ങയിയിടങ്ങളിലും ഇന്ത്യയില്‍ പോലും വംശീയതയുടെ അഗ്നിവേരുകള്‍ പടര്‍ന്ന് കിടക്കുന്നുണ്ട്. വാസ്തവം പറയുകയാണെങ്കില്‍ ഇന്ത്യക്കാര്‍ വംശീയതയുടെ ഇരകള്‍ മാത്രമല്ല വേട്ടക്കാര്‍ കൂടിയാണെന്ന് എന്റെ അനുഭവത്തില്‍ എനിക്ക് പറയുവാന്‍ കഴിയും.
പുറംരാജ്യങ്ങളിലെ കാര്യങ്ങള്‍ വിശദമാക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ നടക്കുന്നതെന്താണെന്ന് പറയാം.
ഇന്ത്യയില്‍ വംശീയതയുടെ വേരുകള്‍ പല വഴിയിലായി കെട്ടുപിണഞ്ഞുകിടക്കുന്നു.
പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു ഇന്ത്യക്കാരന്റെ സ്വഭാവവിശേഷം എന്നത് മലയാളത്തിലുള്ള ഒറ്റപ്രയോഗത്തില്‍ ഒതുക്കാം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍. ബ്രീട്ടീഷുകാര്‍ വിട്ടുപോയിട്ട് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ ഇപ്പോഴും അവര്‍ക്കും വേണ്ടി നമ്മുടെ ജീവിതത്തിന്റെ തല കുനിക്കുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്.
ഡെല്‍ഹി ഏയര്‍പോര്‍ട്ടില്‍ ഞാന്‍ ഇത് പതിവായി കാണുന്നതാണ്. ലഗേജ് പരിശോധനയക്കായി ഞാന്‍ നീണ്ടക്യൂവില്‍ നില്ക്കുകയാണ്. കുട്ടികളെയയും കൊണ്ട് സ്ത്രീകളും കുട്ടികളില്ലാതെ വയസ്സായവരും ഒരേ ക്യൂവിലുണ്ട്. പെട്ടെന്ന് ഒരു കൂട്ടം യൂറോപ്യന്‍സ് അവിടുത്തേക്ക് രംഗപ്രവേശം ചെയ്യുന്നു. അവരവരുടെ രാജ്യത്ത് ചെയ്യും പോലെ നിരയുടെ ഏറ്റവും അവസാനം വന്ന് നിന്നതാണ്, സാബ്,ഇങ്ങോട്ട് വന്നാലും..ലാഗേജ് നോക്കുന്നവന്‍ അവരെ വിളിക്കുന്നു. അവരെ അയാള്‍ നിരയുടെ മുന്നിലേക്ക് ആനയിക്കുന്നു. അവര്‍ക്കതത്ര ഇഷ്ടമൊന്നുമല്ലെങ്കിലും 40 മിനുട്ടോളം നിരയില്‍ നില്ക്കുന്നതില്‍ നിന്നുള്ള ഭീകരമായ രക്ഷപ്പെടലിനെ ഇഷ്ടപ്പെടുന്ന എല്ലാവരേയും പോലെ അവരും മുന്നോട്ട് നീങ്ങുന്നു.
തീര്‍ച്ചായും അതിഥി ദേവോ ഭവ എന്ന സംസ്‌കൃതപ്രയോഗത്തെ ഓര്‍മ്മയില്‍ നിന്ന് മുന്നിലേക്ക് വിളിച്ച് നമുക്കിതിനെ അംഗീകരിക്കാം. കാല് വേദനിച്ചുകൊണ്ടുള്ള ക്യൂനില്‍ക്കലില്‍ ആശ്വാസം കണ്ടെത്താം. പക്ഷേ ഞാനൊന്ന് ചോദിച്ചോട്ടെ: ആഫ്രിക്കനോ അറബിയോ അവരുടെ കുടുംബവുമായി വന്നാല്‍ ഇത്തരം സൗകര്യം അനുവദിക്കുമോ... ഇല്ല, എന്ന് തന്നെയാണ് ഉത്തരം.
ഒരിന്ത്യക്കാരന് പടിഞ്ഞാറ് നിന്ന് ഒരംഗീകാരം കിട്ടുമ്പോള്‍(സിനിമയില്‍ നിന്നോ, പുസ്തകമെഴുതിയോ മറ്റെങ്ങെനെയെങ്കിലും) ഇക്കാര്യം കുറച്ചുകൂടി വ്യക്തമാകും. അങ്ങനെ വല്ല അംഗീകാരം കിട്ടുകയാണെങ്കില്‍ പ്രശസ്തി കൊണ്ടൂം ബഹുമാനം കൊണ്ടും അവനെ/ളെ കൊന്നുകളയും നമ്മള്‍. പടിഞ്ഞാറന്‍ യൂണിവാഴ്‌സിറ്റിയില്‍ എന്തെങ്കിലം പഠിച്ച് ഇന്ത്യയിലേക്ക് വന്നുനോക്കൂ നിങ്ങള്‍ക്ക് കിട്ടാവുന്ന ജോലി നിങ്ങളെത്തന്നെ അമ്പരപ്പിക്കും. അമേരിക്കക്കാര്‍ സംസാരിക്കുന്ന പോലെ സംസാരിക്കാനായി ആക്‌സന്റ് ന്യൂട്രലൈസേഷന്‍ കോഴ്‌സ് നടത്തുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയല്ലാതെ വേറൊന്നുമല്ല.
ആഫ്രിക്കക്കാരോട് ഇന്ത്യക്കാര്‍ കാണിക്കുന്ന സമീപനം രാത്രിയും പകലും പോലെയാണ്. ആഫ്രിക്കക്കാരായ എന്റെ സുഹൃത്തുക്കള്‍ ഇന്ത്യയില്‍ വന്നപ്പോഴുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അത് ഇവിടെ വിവരിക്കാനാഗ്രഹിക്കുന്നില്ല.
ഇത്ര നേരം നമ്മളുടെ വംശീയവികാരപ്രകടനമായിരുന്നൂ എഴുതിയത്. ഇനി മറ്റുള്ളവരുടെ വംശീയപ്രകടനത്തെക്കുറിച്ച് പറയാം.
പശ്ചിമേഷ്യയില്‍ ജോലി ചെയ്തവര്‍ക്കറിയാം-ഒരേ ജോലിയായാലും നന്നായി ജോലിയെടുത്താലും ഇന്ത്യക്കാര്‍ക്ക് പടിഞ്ഞാറുകാരെയും അവിടുത്തുകാരേക്കാളും ശമ്പളം കുറവാണ്.
ഇന്ത്യക്കാര്‍ക്ക് ഒരു ഗ്ലാസ്സ് സീലിംഗ് ഉണ്ടെന്നാണ് അവിടുത്തെ വ്യവസായ സ്ഥാപനങ്ങള്‍ കാലാകാലങ്ങളായുള്ള മുന്‍ധാരണ. ഇന്ത്യക്കാര്‍ ടെക്‌നിക്കലായി മുന്നിലാണെങ്കിലും സംഘാടനശേഷി ഏറെക്കുറാവാണെന്നുള്ള യാഥാസ്ഥികലോകത്താണ് അവരിപ്പോഴും.
തീര്‍ച്ചയായും ഒരു പാട് ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ വലിയ വലിയ സ്ഥാപനങ്ങളില്‍ (പെപ്‌സികോ തൊട്ട് സിറ്റിബാങ്ക് വരെ) ഉയര്‍ന്ന ജോലിചെയ്യുന്നു, സ്ഥാപനങ്ങള്‍ നടത്തുന്നു- അത്തരം സീലിങ്ങുകള്‍ ഇപ്പോള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുയാണ്.
ഞാന്‍ പറയാന്‍ പോകുന്ന എനിക്ക് പ്രിയപ്പെട്ട വംശീകഥയില്‍ മൂന്ന് പേരാണുള്ളത്,മൂന്നൂം ഇന്ത്യക്കാരാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
ഞാന്‍ മസ്‌കറ്റിലെ ഒമാനിലെ പെട്രോളിയം കമ്പിനിയില്‍ ജോയിന്‍ ചെയ്തതേയുണ്ടായിരുന്നുള്ളൂ. പക്ഷേ മാര്‍ക്കറ്റ് അടച്ചിരുന്നില്ല.
മുമ്പൊക്കെ പശ്ചിമോഷ്യന്‍ രാഷ്ട്രങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരിമിതമായിരുന്നു. അതുകൊണ്ട് തന്നെ ഓയില്‍കമ്പിനികള്‍ അതിനോട് ചേര്‍ന്ന് സ്വന്തം നിലയില്‍ സാധനങ്ങള്‍ വില്ക്കുന്നതിനായി കടകള്‍ തുറന്നിരുന്നു. പടിഞ്ഞാറന്‍ രാഷ്ടങ്ങളില്‍ നിന്നുള്ള സാധനങ്ങളാണ് അവിടെ വിറ്റുകൊണ്ടിരുന്നത്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും വെണ്ണ, ന്യൂസിലന്റില്‍ നിന്ന് പാല്‍, ആസ്‌ട്രേലിയയില്‍ നിന്ന് ബീഫ്, ഡെന്മാര്‍ക്കില്‍ നിന്ന് നെയ്യ്, ഇറ്റലിയില്‍ നിന്ന് പാസ്റ്റ നിരയങ്ങനെ നീളുന്നു. ഒായില്‍ കമ്പിനിജീവനക്കാര്‍ക്ക് മാത്രമേ ഇത്തരം ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറ്റുമായിരുന്നുള്ളൂ.
ഞാന്‍ മസ്‌കറ്റിലെത്തുന്ന സമയത്ത് ഒരു പാട് സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ടായിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇത്തരം ഷോപ്പുകള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരുന്നു.
മസ്‌കറ്റിലെത്തി കുറച്ച് ദിവസം കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തും കൂടി ഷോപ്പിംഗിന് അവിടെയെത്തി. പശ്ചിമേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റിലേത് പോലെ മിക്ക ജോലിക്കാരും മലയാളികളായിരുന്നു, അല്ല ആണ്.
സാധനങ്ങള്‍ വാങ്ങുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റിലൂടെ നടന്നുപോകുമ്പോള്‍ ഫ്രീസറില്‍ വെച്ചിരിക്കുന്ന ചെറിടൊമാറ്റോ(ചെറിയ തക്കാളി)കള്‍ക്ക് മുന്നില്‍ അല്പനേരം നിശ്ചലരായി. ഗ്രീന്‍ഹൗസുകളില്‍ വളരുന്നവായണ് ചെറി ടൊമാറ്റോകള്‍. ഒരേ വലുപ്പത്തില്‍ കാണപ്പെടുന്ന ഇവ സലാഡുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത് കാണാന്‍ നല്ല ഭംഗിയുമാണ്.
എന്റെ സുഹൃത്ത് ഒരു പാക്കറ്റ് എടുത്തു, അഞ്ച് ഡോളറിനടുത്ത് വരും വില.
പൊടുന്നെനെ വില്പനക്കാരിലൊരാള്‍ ഞങ്ങളുടെയടുത്തേക്ക് ഓടിവന്ന് പറഞ്ഞു.
ആ തക്കാളി അവിടെ വെച്ചേര്...അത് സായിപ്പന്മാര്‍ക്കുള്ളതാ..
കോപം വന്ന് എന്റെ സുഹൃത്തിന്റെ മുഖം നാടന്‍തക്കാളിയായി. അവള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്.
ഞാന്‍ അന്നേരം രണ്ട് മാനസികാവസ്ഥയിലായി. അയാളുടെ നിഷേധത്തില്‍ ഞാന്‍ കോപക്രാന്തനായി എന്നത് ഒന്ന്. കടയിലെ എല്ലാ തക്കാളികളും ഒന്നിച്ച് വാങ്ങാനും എനിക്കുള്ളിലാന്തലുണ്ടായി.
മനസ്സിന്റെ രണ്ടാം ഭാവം ഒരു തരം രസമായിരുന്നു. പാവം മനുഷ്യന്‍, താന്‍ ഇവിടെ ഒരു പാട് കാലമായെന്നും താന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നെന്നുമുള്ള കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിനെ പോലെയുള്ള അവന്റെ നാട്യം എന്നെ ചിരിപ്പിച്ചു.
അവസാനം ഞാന്‍ അവനെ തോല്പിച്ചു..നമ്മള് മലയാളികള്‍ക്കുള്ള തക്കാളി എവിടെയാ..ഞാന്‍ അവനോട് ചോദിച്ചു.
ഒരു മുന്‍വിധയുമില്ലാതെ അവനെന്നെ ഒരു ബാസ്‌കറ്റിനടുത്തേക്ക് നയിച്ചു. അവിടെ മഞ്ഞയിലും പച്ചയിലും ചുവപ്പിലും നല്ലതും പൊട്ടയുമായി നമ്മള് മലയാളികള്‍ക്കുള്ള തക്കാളി കിടക്കുന്നു, ഇരിക്കുന്നു. അതിലേക്ക് വിരല്‍ ചൂണ്ടി ബഹുമാനപൂര്‍വ്വം അവന്‍ പറഞ്ഞു:ഇതാ സാറേ..
പിന്നിടൊരിക്കലും ഞാനും എന്റെ സുഹൃത്തും ആ ഷോപ്പിലേക്ക് തിരിഞ്ഞുനോക്കിയില്ല.
ആ കടയും ഇപ്പോള്‍ ഇല്ല...
മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

(86.86%) (35 Votes)
Explore Mathrubhumi
Other News in this Section