ഒ.ഐ.സി.സി ഓസ്‌ട്രേലിയ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു
Posted on: 31 Aug 2013

മെല്‍ബണ്‍ : ഒ.ഐ.സി.സി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ എല്ലാ കമ്മറ്റികളും പിരിച്ചുവിട്ട് സി.പി സാജുവിനെ ചെയര്‍മാനായും, ബൈജു ഇലഞ്ഞിക്കുടിയെ കണ്‍വീനറുമായുള്ള അഡ്‌ഹോക്ക് കമ്മിറ്റിയെ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
തലയോലപറമ്പ് ഡി.ബി കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, സഹകരണ സംഘം പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള സാജു, നിലവില്‍ ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ പ്രസിഡന്‍റായിരുന്നു. മേരി സാജു ഭാര്യയും, അന്ന സാജു, അയന സാജു എന്നിവര്‍ മക്കളുമാണ്.
കെ.എസ്.സി ജില്ലാ സെക്രട്ടറി, യൂത്ത് ഫ്രണ്ട് കോതമംഗലം ബ്ലോക്ക് പ്രസിഡന്‍റ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര) സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബൈജു നിലവില്‍ ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ ജനറല്‍ സെക്രട്ടറിയാണ്. ഫോക്ക്‌സ്‌ടെല്‍ കമ്പനിയില്‍ മാര്‍ക്കറ്റിംങ് എക്?സിക്യൂട്ടീവ് ആയി ജോലിചെയ്യുന്ന ബൈജു, മെല്‍ബണ്‍ ഷെപ്പേര്‍ട്ടണിലാണ് താമസം. നഴ്‌സായി ജോലി ചെയ്യുന്ന ബിന്ദു ഭാര്യയും, അമിത, അനഘ എന്നിവര്‍ മക്കളുമാണ്.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ സമ്മേളനത്തിലാണ് ബിജു സ്‌കറിയയെ ഒ.ഐ.സി.സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംമ്പറായി കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിയമിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, കാലിക്കറ്റ് യൂണിവേഴ്?സിറ്റി സെനറ്റ് മെംമ്പര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, സംസ്ഥാന പോളിയൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബിജു നിലവില്‍ ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബിനു കുമാരന്‍ ഭാര്യയും ഗാവിന്‍ ബിജു സക്കറിയ മകനുമാണ്. ഓസ്?ട്രേലിയയിലെ മെല്‍ബണിലാണ് താമസം.
വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്ന്‍ നടത്തുവാനും, കെ.പി.സി.സി നിരീക്ഷകന്മാരുടെയും അഡ്‌ഹോക്ക് കമ്മിറ്റിയുടെയും നിര്‍ദ്ദേശപ്രകാരം വിവിധ രാജ്യങ്ങളിലെ കമ്മിറ്റി പുനഃസംഘടിപ്പിക്കുവാനും തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേര്‍ന്ന ഗ്ലോബല്‍ സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ലത്തീഫ്, പി.ടി അജയ്‌മോഹന്, ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: ജിന്‍സന്‍ കുരിയന്‍
(20%) (2 Votes)
Explore Mathrubhumi
Other News in this Section





