സീനിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ: മലയാളി വിദ്യാര്‍ഥിനിക്ക് മൂന്നാം റാങ്ക്
Posted on: 22 Jan 2013
ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ 2012 ലെ നാഷണല്‍ സീനിയര്‍ സര്‍ട്ടിഫിക്കറ്റ് (ചടഇ) പരീക്ഷയുടെ ഫലം വന്നപ്പോള്‍ റാങ്കിന്റെ തിളക്കവുമായി മലയാളി വിദ്യാര്‍ഥിനിയും. കോട്ടയം ജില്ലയിലെ മണിമല കരിക്കാട്ടൂര്‍ കൂന്താനം ടോമിയുടെയും, മൂഴൂര്‍ മണിയങ്ങാട്ടു റെജിയുടെയും പുത്രിയായ ശ്രുതീ ആനി തോമസാണ് മലയാളിക്കള്‍ഭിമാനമായി സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ മെട്രിക് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയത്. പ്ലസ് ടു വിനു തുല്യമായി സൗത്ത് ആഫ്രിക്കയില്‍ നടത്തുന്ന സ്‌കൂള്‍ ലീവിങ്ങ് (ഹൈസ്‌കൂള്‍ ഡിപ്ലോമ) പരീക്ഷയാണിത്. 6 ലക്ഷം പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്.

മൂന്നാം റാങ്കിന്റെ നേട്ടത്തില്‍ ശ്രുതിക്കൊപ്പം മാതാപിതാക്കളും, കൂടാതെ ശ്രുതി പഠിച്ച പൊലൊക്ക് വാനെ കാപ്രികോണ്‍ ഹൈസ്‌കൂളിലെ സഹപാഠികളും, അദ്ധ്യാപകരും ഒരുപോലെ ആഹ്ലാദത്തിലാണ്.
പഠനത്തോടൊപ്പം ഇന്‍റര്‍ നാഷണല്‍ വേദിയിലും ശ്രുതി ഇതിനോടകം കഴിവ് തെളിയിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി 2011 മാര്‍ച്ചില്‍ അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ നടത്തിയ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (ങഡച), ഡിബേറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു ശ്രുതി പുരസ്‌ക്കാരം നേടി. സൗത്ത് ആഫ്രിക്കയിലെ പ്രസിദ്ധമായ ജോഹ്നാസ്‌ബെര്‍ഗ്, വിറ്റ്‌സ് വാട്ടര്‍സ്റ്റാന്റ് യൂണിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ ഉപരിപഠനത്തിനു തയ്യാറെടുക്കയാണ് ഈ മിടുക്കി ഇപ്പോള്‍.
ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
(60%) (4 Votes)
Explore Mathrubhumi
Other News in this Section





