ടാന്‍സാനിയയില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
Posted on: 12 Nov 2012

കലാമണ്ഡലം ടാന്‍സാനിയ 'കേരളോത്സവം' എന്ന പേരില്‍ ദാര്‍ സലാമില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ പത്താം തിയ്യതി ശനിയാഴ്ച വൈകീട്ട് ലോഹനമഹാജന്‍ ഹാളില്‍ വെച്ച്, 'കേരളോത്സവം 2012'എന്നാ പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ കണ്‍വീനര്‍, ശ്രീ.രാജേഷ് കുമാര്‍ ആയിരുന്നു. കുമാരി. ആര്യ പ്രകാശ് പരിപാടിയുടെ അവതാരകയായിരുന്നു.

അംഗങ്ങള്‍ക്കെല്ലാം വളരെ പരിചിതശബ്ദമായ, കലാമണ്ഡലം സെക്രട്ടറി ശ്രീ.നെവിന്‍ ആലപിച്ച, 'തിരുവാതിര ഞാറ്റുവേല...'എന്ന് തുടങ്ങുന്ന, കാലമാണ്ഡലം ടാന്‌സാനിയയുടെ സ്വന്തം ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമിട്ടു.
ഒരു പുരാണകഥയെ ആസ്പദമാക്കി ശ്രീമതി.രശ്മി സജീവ്, ശ്രീമതി. ശ്രീപ്രിയ കിഷോര്‍, ശ്രീമതി.സോണിയ വിനീത്, എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്താവതരണം ഭംഗിയാക്കുന്നതില്‍ അവര്‍ വിജയിച്ചു.

മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച 'കന്മദം' എന്ന ചിത്രത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ....' എന്ന ഗാനവുമായി ശ്രീ.മനോജും, 'എന്റെ ഖല്‍ബിലെ.....'എന്ന് തുടങ്ങുന്ന പ്രണയഗാനവുമായി കുമാരി.അമൃതയും, 'അമ്പിളി അമ്മാവാ..'എന്ന് നാടക ഗാനവുമായി ശ്രീമതി.ഹൈമയും, 'മാടപ്രാവേ വാ...'എന്ന പഴയ ഹിറ്റ് ഗാനവുമായി ശ്രീ.പ്രസാദും, 'കസ്തൂരി മാന്മിഴി....'എന്ന ജയന്‍ ഹിറ്റ് ഗാനവുമായി ശ്രീ.ബാലയും, അവസാനമായി ഒരു മധുരക്കിനാവിന്‍....'എന്ന് തുടങ്ങുന്ന റീമിക്‌സ് ഗാനവുമായി ശ്രീ.വിനീതും ശ്രീ.അനീഷും കാണികളുടെ ചെവികള്‍ക്ക് മധുരം പകര്‍ന്നു.
നയനമനോഹരമായിരുന്നു കൊച്ചു കുരുന്നുകളുടെ സിനിമാറ്റിക് ഡാന്‍സ്. ഡാന്‍സിന്റെ ഉസ്താദായ മൈക്കിള്‍ജാക്‌സണ്‍ന്റെ 'ജാം' എന്ന ഗാനത്തിന് ചുവടു പിടിച്ചു ഒരു കൂട്ടം ആണ്‍കുട്ടികള്‍ അവരുടെ നൃത്തപാടവവും തെളിയിച്ചു.

ഒന്നിലധികം ഗാനങ്ങള്‍ ചേര്‍ത്തോരുക്കിയ കേരളത്തനിമയുള്ള ഒരു നൃത്തയിനം കേരളപ്പിറവി ദിനത്തിന് ഏറ്റവും അനുയോജ്യമായിരുന്നു.
നൃത്തത്തിനും സംഗീതത്തിനും ഉപരിയായി കുറച്ചു ചിരിക്കാനുള്ള വകയും കാലമാണ്ഡലം ഒരുക്കിയിരുന്നു. ശ്രീ.സജീവ് കുമാറും സംഘവും അവതരിപ്പിച്ച ഹാസ്യനാടകം , ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിപ്പിക്കുകയും ഒപ്പംത്തന്നെ ചിരിപ്പിക്കുകയും ചെയ്തു.
(40%) (3 Votes)
Explore Mathrubhumi
Other News in this Section





