സംഗീതാത്മകം ഈ ഡ്രോയര്‍
Posted on: 28 Feb 2014
സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കാതിരിക്കാന്‍ ഒരു പോംവഴി. ഒരൊറ്റ കാഴ്ചയില്‍ മനസ്സില്‍ അനന്താനന്ദം പകരും സംഗീതം പെയ്യിക്കാന്‍ ഒരു സൂത്രം. ആ ഒരു ചിന്തയാണ് വേറിട്ട ഈ സൃഷ്ടികള്‍ക്ക് പിന്നില്‍.തേക്കില്‍ കടഞ്ഞെടുത്ത, കാവ്യാത്മകത നിറഞ്ഞ സംഗീതോപകരണങ്ങളുടെ മാതൃകകളില്‍ കുഞ്ഞന്‍ ഡ്രോയറുകള്‍ പുതുവീടുകളില്‍ തരംഗമാവുകയാണ്. നോക്കിയിരിക്കുമ്പോള്‍ മെല്ലെ മനസ്സില്‍ സംഗീതം നിറയുന്ന മാസ്മരികത അനുഭവിക്കാനാവും. സംഗീത ഡ്രോയറുകള്‍ എന്ന വിളിപ്പേരുമുണ്ടിവയ്ക്ക്.
ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ കടഞ്ഞെടുത്ത രൂപമാണ്. റസ്റ്റിക് ഫിനിഷിന്റെ മാറ്റ് പോളിഷിങ് കൂടിയാകുമ്പോള്‍ ആരും ഒന്ന് തഴുകിപ്പോകും. വലുതും ചെറുതുമായ ആറ് വലിപ്പുകള്‍ ഇതിലുണ്ട്. വയലിന്‍, ഗിറ്റാര്‍, പിയാനോ തുടങ്ങിയ സംഗീതോപകരണങ്ങളുടെ മാതൃകകളിലാണ് ഇപ്പോള്‍ ഇവ വിപണിയിലെത്തിയിരിക്കുന്നത്. ഉറപ്പോടെ ഇരിക്കുന്നതിനായി പ്രത്യേക രൂപകല്പനയില്‍ മെനഞ്ഞ ഫുട്ട് റസ്റ്റുമുണ്ട്.
അഞ്ചടിയോളം പൊക്കമുള്ളവയാണ് ഓരോന്നും. കൂടാതെ, 40 കിലോയോളം ഭാരവുമുണ്ട്. പുസ്തകങ്ങള്‍, മേക്കപ്പ് ഉപകരണങ്ങള്‍, താക്കോലുകള്‍, ചെറു ഉപകരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ അത്യുത്തമം തന്നെയെന്ന്, വീട് ഭംഗിയാക്കാന്‍ പുതുവഴി തേടുന്നവരുടെ കമന്റുകള്‍. കലൂര്‍-കതൃക്കടവ് റോഡിലെ എ.ജി.പി. ഹോം സെന്ററില്‍ 27,900 രൂപ മുതല്‍ വിലനിലവാരമുള്ള ഇവ സുലഭം.
Stories in this Section



