ബില്‍ഡര്‍മാര്‍ക്ക് മാതൃകയായി ക്യൂന്‍സ് ഹാബിറ്റാറ്റ്‌സ്
Posted on: 09 Jan 2013
കോഴിക്കോട് നിര്‍മ്മാണം തുടങ്ങിയ എല്ലാ അപാര്‍ട്ട്‌മെന്റ്/വില്ല പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കുക, ഏറ്റവും മികച്ച ഡിസൈന്‍, ഗുണമേന്മയുടെ കാര്യത്തില്‍ കര്‍ക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട്, ബേങ്കിങ്ങ് ഇടപാടുകളില്‍ എ ക്ലാസ്സ് ബില്‍ഡര്‍ കാറ്റഗറി, മികച്ച വില്പനാനന്തര സേവനം എന്നീ പ്രത്യേകതകള്‍കൊണ്ട് കോഴിക്കോട് ആസ്ഥാനമായ ക്യൂന്‍സ് ഹാബിറ്റാറ്റ്‌സ് (Queens Habitats) ജനശ്രദ്ധപിടിച്ചു പറ്റുന്നു.ക്യൂന്‍സ് അപാര്‍ട്ട്‌മെന്റ്‌സ്, മാവൂര്‍ റോഡ് - ക്യൂന്‍സ് അവന്യൂ, പൊറ്റമ്മല്‍ - റോയല്‍ എന്‍ക്ലെയിവ്, കണ്ണൂര്‍ റോഡ് - ക്യൂന്‍സ് പാര്‍ക്ക് വില്ലാസ്, സില്‍വര്‍ ഹില്‍സ് - ക്യൂന്‍സ് ഹാര്‍മണി, കാരപറമ്പ് - പുതിയ പ്രൊജക്ട് ആയ 'ക്യൂന്‍സ് ഗ്രാന്റെ' എന്നിങ്ങനെ ആറ് പ്രൊജക്ടുകളിലായി 3ലക്ഷത്തില്‍പരം സ്‌ക്വയര്‍ ഫീറ്റ് ക്യൂന്‍സ് ഹാബിറ്റാറ്റ്‌സ് ഇതിനകം ഏറ്റെടുത്തു നടത്തിക്കഴിഞ്ഞു.
മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതികൊണ്ട് സമയബന്ധിതമായി ഓരോ പ്രൊജക്ടും തീര്‍ക്കാന്‍ ക്യൂന്‍സ് ഹാബിറ്റാറ്റ്‌സിനു സാധിക്കുന്നു. മാത്രവുമല്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിലെ എന്‍ജിനീയര്‍മാര്‍ ഓരോ അപാര്‍ട്ട്‌മെന്റിനും ഫിനിഷിങ്ങിലുള്ള ഗുണമേന്മ ഉറപ്പുവരുത്തുന്നു.ഏറ്റവും പുതിയ പ്രോജക്ടായ 'ക്യൂന്‍സ് ഗ്രാന്റെ'യുടെ പണി കോഴിക്കോട് കാരപറമ്പില്‍ പുരോഗമിച്ചുവരുന്നു. പരിപൂര്‍ണ്ണമായും ആധുനിക ആര്‍ക്കിടെക്ചര്‍ സിദ്ധാന്തങ്ങള്‍ നിലനിര്‍ത്തുന്ന ഡിസൈനാണ് ഈ പ്രൊജക്ടിലെ ഓരോ അപാര്‍ട്ട്‌മെന്റുകള്‍ക്കും അവലംബിച്ചിരിക്കുന്നത്. എല്ലാ മുറികള്‍ക്കും ക്രോസ് വെന്റിലേഷന്‍, അടുക്കളയ്ക്കും, ബെഡ്ഡ്‌റൂമുകള്‍ക്കും സ്വകാര്യത, flow of movement എന്നീ കാര്യങ്ങള്‍ ഇത്തരത്തിലുള്ള ഡിസൈനുകള്‍ ഉറപ്പുവരുത്തുന്നു. മാത്രവുമല്ല, ഏറ്റവും കുറഞ്ഞ ബില്‍ഡിങ്ങ് foot print, കെട്ടിടത്തിന്റെ പുറത്ത് 75ശതമാനത്തിലധികം ഓപ്പണ്‍ സ്‌പെയിസും ഉറപ്പുവരുത്തുന്നു.

18 മീറ്ററിലധികം വീതിയുള്ള റോഡ്, വിശാലമായ കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍, landscape garden, ആധുനിക സുരക്ഷാ ക്രമീകരണങ്ങള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, ജോഗിംഗ് ട്രാക്ക് എന്നങ്ങനെ ലോകോത്തരനിലവാരം പുലര്‍ത്തുന്ന Amenities എന്നിവകൊണ്ട് ഗ്രാന്റെയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 60ശതമാനത്തിലധികം ഫ്ലാറ്റുകള്‍ വില്‍പന നടത്തികഴിഞ്ഞു. ഈ പ്രോജക്ട് 2015 മാര്‍ച്ചിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
കോഴിക്കോട് മുന്‍നിര ബില്‍ഡറായ ക്യൂന്‍സ് ഹാബിറ്റാറ്റ്‌സ് ദേശീയ സംഘടനയായ CREDAI അംഗം കൂടിയാണ്.
Stories in this Section



