തെരുവ് വിളക്കുകള്‍ കത്തുന്നില്ല

Posted on: 27 Sep 2014ആലത്തിയൂര്‍ : വളരെ കാലങ്ങളായി ആലത്തിയൂര്‍ കെ.എസ്.ഇ.ബി സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ആയ ആലത്തിയൂര്‍ അങ്ങാടി, ഹനുമാന്‍ കാവ് റോഡ്, പഞ്ഞന്‍ പടി, ഗരുഡന്‍ കാവ് റോഡ്, മറ്റു ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി തെരുവ് വിളക്കുകള്‍ കത്താത്തത് കാരണം ജനങ്ങള്‍ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

തെരുവ് നായ്ക്കളുടെ ഉപദ്രവം ഇതുമൂലം കൂടിയിരിക്കുന്നു. രാത്രി കാലങ്ങളിലും രാവിലെയും ജോലിക്ക് പോകുന്നര്‍വര്‍ക്ക് ഇത് മൂലം സഞ്ചരിക്കാന്‍ ഭയമാകുന്നു. പഞ്ചായത്ത് അധികൃതര്‍ ഇതെല്ലം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നത് കാരണം യാത്ര ദുസ്സഹമായിരിക്കുന്നു. അധികൃതര്‍ എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണം.

വാര്‍ത്ത അയച്ചത്: രവീന്ദ്രന്‍ പി നായര്‍