സിറ്റി സ്റ്റാന്‍ഡിലെ അനധികൃതപാര്‍ക്കിങിനുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു

Posted on: 29 Jun 2015
കോഴിക്കോട്: രണ്ടാം ഗേറ്റിലെ സിറ്റി ബസ്റ്റാന്‍ഡിലെ ബസ് ബേയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് പതിവായിട്ടും അധികൃതര്‍ കണ്ണടക്കുന്നു.

ആള്‍ക്കാര്‍ക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കിയാണ് നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹന ഗതാഗതം കുറവായ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനെതിരെ നടപടിയെടുക്കുന്ന കോഴിക്കോട് സിറ്റി പോലീസും ഇവിടെയുള്ള പാര്‍ക്കിങ്ങിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ബസ് ബേയിലേക്ക് കയറാനാവാത്തതിനാല്‍ ബസുകള്‍ നടുറോഡില്‍ തന്നെ ആളെയിറക്കുന്നതും അപകടത്തിന് സാധ്യതയുണ്ടാക്കുന്നുണ്ട്.
Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം