കക്കോടിയില്‍ തെരുവുനായ ശല്യം

Posted on: 18 Dec 2014കക്കോടി: കക്കോടി പഞ്ചായത്തിലെ മോരിക്കരയില്‍ തെരുവുനായകളുടെ ശല്യം രൂക്ഷം. കുട്ടികളും മുതിര്‍ന്നവരും ഇതുമൂലം വഴിനടക്കാന്‍ ബുദ്ധിമുട്ടുന്നു. കല്ലോ, വടിയോ ഇല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. രാത്രിയില്‍ വീടുകളുടെ വരാന്തയില്‍ കയറി നായ്ക്കള്‍ കടിപിടികൂടി വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത് പതിവായിക്കഴിഞ്ഞു. നായ ശല്യംമൂലം കുട്ടികളെ സ്‌കൂളിലേക്കും മദ്രസകളിലേക്കും അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. കഴിഞ്ഞ ദിവസം വെള്ളിമാട്കുന്ന് വെണ്ണത്തറപൊയില്‍ മൈത്രി റെസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലുള്ള ഒമ്പതുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണം.

വാര്‍ത്ത അയച്ചത്: ഫിറോസ് ഖാന്‍ വി