കരവാളൂരില്‍ കര്‍ഷകരെ ആദരിച്ചു

Posted on: 19 Aug 2014
കൊല്ലം: കരവാളൂര്‍ കൃഷിഭവന്‍ കര്‍ഷക ദിനത്തില്‍ മികച്ച ഏഴ് കര്‍ഷകരെ ആദരിച്ചു. കര്‍ഷക ദിനാചരണം കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രി. എസ് ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍. വാസവന്‍, മികച്ച കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ആര്യ വി സി , കുടുംബ കൃഷിയെ പറ്റി ക്ലാസ്സ് എടുത്തു.

വാര്‍ത്ത അയച്ചത് കെ.ബികെ കരവാളൂര്‍
Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം