മഞ്ഞടുക്കം കളിയാട്ടം ഇന്ന് സമാപിക്കും

Posted on: 26 Feb 2015രാജപുരം: മഞ്ഞടുക്കം തുളുര്‍വനത്ത് ക്ഷേത്രത്തിലെ കളിയാട്ടം വ്യാഴാഴ്ച സമാപിക്കും. 18-ന് തുടങ്ങിയ കളിയാട്ടത്തില്‍ 101 തെയ്യങ്ങളാണ് കെട്ടിയാടിയത്. ചൊവ്വാഴ്ച കെട്ടിയാടിയ മുന്നായര്‍ ഈശ്വരന്റെ അനുഗ്രഹം തേടി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നും കര്‍ണാടകയില്‍നിന്നുമായി നിരവധി ഭക്തരെത്തി. ബുധനാഴ്ച പ്രധാന തെയ്യങ്ങളായ തുളുര്‍വനത്ത് ഭഗവതിയും ക്ഷേത്രപാലകന്‍ ഈശ്വരനും മുടിയെടുത്തു. വ്യാഴാഴ്ച നടക്കുന്ന കലശാട്ടോടെ കളിയാട്ടത്തിന് സമാപനമാകും.


More News from Kasargod