ക്വിസ് മത്സരം സംഘടിപ്പിച്ചു
Posted on: 16 Sep 2015
മഞ്ചേശ്വരം: ബി.എം. രാമയ്യ ഷെട്ടി സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് കന്നഡ, മലയാളം വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വാമഞ്ചൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ നടന്ന പരിപാടിയില്‍ 30 കുട്ടികള്‍ പങ്കെടുത്തു. മലയാള വിഭാഗത്തില്‍ അബ്ദുള്‍ റഹ്മാന് ആദില്‍ ഒന്നാം സ്ഥാനവും ദേവപ്രിയ രണ്ടാംസ്ഥാനവും നേടി. കന്നഡ വിഭാഗത്തില്‍ ഷദ്മ ഒന്നാംസ്ഥാനവും ഷെഹന്ഷാല് രണ്ടാംസ്ഥാനവും നേടി. ലൈബ്രറി രക്ഷാധികാരി വിശ്വനാഥ കദൂര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. വിനായകന് മാസ്റ്റര്‍ (ലൈബ്രറി പ്രസി.), കൃഷ്ണ ഷെട്ടി (ട്രഷ.), പ്രശാന്ത് കനില, ഗോവിന്ദ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.