ഡിസ്പെന്‍സറി കെട്ടിടം തുറന്നു
Posted on: 16 Sep 2015
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അധ്യക്ഷതവഹിച്ചു.
മാഹിന്‍ കേളോട്ട്, ഡോ. വി.സി.സുഷമ, കെ.എന്‍.കൃഷ്ണ ഭട്ട്, എം.പി.സവിത, അന്‍വര്‍ ഓസോണ്‍, മഞ്ചുനാഥ് മാന്യ, ഭാര്‍ഗവി, ഡോ. രൂപസരസ്വതി, ഡോ. ശ്രീജ, ബി.സുഫി, രാമചന്ദ്രന് സി.നായര്‍, സുഭാഷ്, കോട്ട അബ്ദുല്റഹിമാന്, എം.എച്ച്.ജനാര്‍ദന, ജഗന്നാഥ റൈ, ജഗന്നാഥ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.