കരിന്തളം പി.എച്ച്.സി.യില്‍ ലാബ് ടെക്നീഷ്യനില്ല
Posted on: 16 Sep 2015
നീലേശ്വരം: മലയോരമേഖലയിലെ ആളുകള്‍ ആശ്രയിക്കുന്ന കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ലാബ് ടെക്നീഷ്യനില്ല. ഇവിടെ അടിയന്തരമായി ലാബ് ടെക്നീഷ്യനെ നിയമിക്കണമെന്ന് ബി.ജെ.പി. യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി. ശ്രീജിത്ത്, കെ.എം.മണികണ്ഠന്, പി.പ്രകാശ്, സജീവന് കോയിത്തട്ട, പി.അര്ജുനന് എന്നിവര്‍ സംസാരിച്ചു.