സ്വദേശ് മെഗാ ക്വിസ് 19-ന്
Posted on: 16 Sep 2015
കാസര്‍കോട്: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് നടത്തുന്ന മെഗാ ക്വിസിന്റെ ഭാഗമായി കാസര്‍കോട് ഉപജില്ലാ ക്വിസ് മത്സരം ശനിയാഴ്ച നടക്കും. നായന്മാര്മൂല തന്ബീഹുല് ഇസ്!ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മത്സരം. ജവാഹര്‍ലാല്‍ നെഹ്രുവും ഇന്ത്യയും എന്ന വിഷയത്തിലാണ് ക്വിസ്. എല്‍.പി., യു.പി, എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ രണ്ടുകുട്ടികള്‍ വീതമുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9447357539