സി.പി.എം. ഓഫീസ് സെക്രട്ടറിയെ ആക്രമിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്
Posted on: 16 Sep 2015
നീലേശ്വരം: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ ബസ്സില്‍ കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകരായ ഉണ്ണിക്കൃഷ്ണന്, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സി.പി.എം. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി നര്‍ക്കിലക്കാട്ടെ പി.കെ.യോഗേഷിനെ (31) കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നാണ് പരാതി.
കാഞ്ഞങ്ങാട്ടുനിന്ന് മാലോത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ നര്ക്കിലക്കാട്ടേക്ക് യാത്രചെയ്യുകയായിരുന്ന യോഗേഷിനെ ഞായറാഴ്ച വൈകിട്ട് പുതിയകോട്ടയില്‍ കാറിലെത്തിയ സംഘം ബസ്സില്‍ കയറി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യോഗേഷ് നീലേശ്വരം തേജസ്വിസി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. പി.കരുണാകരന് എം.പി., ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് തുടങ്ങിയവര്‍ ആസ്പത്രിയില്‍ േയാഗേഷിനെ സന്ദര്‍ശിച്ചു.