ഉച്ചഭാഷിണി ബാങ്ക്വിളികള്‍ക്ക് മാത്രം

Posted on: 16 Sep 2015കാഞ്ഞങ്ങാട്: പള്ളിയിലെ ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്ക്വിളികള്‍ക്കും അത്യാവശ്യ അറിയിപ്പുകള്‍ക്കുമായി പരിമിതപ്പെടുത്താന്‍ അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. ദിഖ്‌റ സ്വലാത്തുകളും മൗലീദ് പാരായണവും പള്ളിക്കകത്ത് മാത്രം കേള്‍ക്കുന്ന വിധത്തില്‍ ക്രമപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod