പാണ്ടിക്കണ്ടം റോഡിലെ കാട് വൃത്തിയാക്കി
Posted on: 16 Sep 2015
പെര്‍ളടുക്കം: പെര്‍ളടുക്കം-പാണ്ടിക്കണ്ടം റോഡരികിലെ കാട് വരിക്കുളം നാദം സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. പെര്ളടുക്കംമുതല് വരിക്കുളംവരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കാടാണ് വെട്ടിത്തെളിച്ചത്. കാടുമൂടിയതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഈഭാഗത്ത് പ്രയാസമുണ്ടായിരുന്നു.
സംഘംപ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്, കെ.കമലാക്ഷന്‍, സി.കെ.ജനാര്ദനന്, സി.രവീന്ദ്രന്, റിജേഷ്, ബി.കെ.ബാലകൃഷ്ണന്, സി.ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വംനല് കി.