കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍

Posted on: 16 Sep 2015പിലിക്കോട്: അച്ഛന്‍ മരിക്കുകയും അമ്മയെ നഷ്ടപ്പെടുകയും ചെയ്ത് അനാഥരെപ്പോലെ കഴിയുന്ന പിലിക്കോട് മട്ടലായിലെ മൂന്ന് സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ഹ്യൂമന്റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ വൈസ് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് അറിയിച്ചു.
ദീപുരാജ് (11), ദിലീപ് രാജ് (9), ദിലീഷ് രാജ് (7) എന്നിവരുടെ വിദ്യാഭ്യാസം, താമസം, ഭക്ഷണം, മറ്റുചെലവുകള്‍ എന്നിവ പിലാത്തറയിലെ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ലഭ്യക്കാമെന്നും ബന്ധുക്കളെ അറിയിച്ചു. കുട്ടികള്‍ മട്ടലായിയില്‍ത്തന്നെ താമസിക്കുകയാണെങ്കില്‍ ഭക്ഷണച്ചെലവ് വഹിക്കാമെന്നും അറിയിച്ചു.
നാട്ടുകാരും പരിസരവാസികളുമായി ആലോചിച്ച് വീട്ടുകാരുടെ തീരുമാനം അറിയിക്കണം. ആദ്യപടിയായി ഒരുമാസത്തെക്കുള്ള വീട്ടുസാധനങ്ങള്‍ കുട്ടികളെ ഏല്പിച്ച് ഡോ. ഷാഹുല്‍ ഹമീദും ഹോപ് ജനറല്‍ സെക്രട്ടറി ജയമോഹനനും സംഘവും മടങ്ങി.
ചെറുവത്തൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ അംഗങ്ങളായ ഷംസുദ്ദീന്‍ കോളയത്ത്, യു.കെ.കുഞ്ഞബ്ദുള്ള, വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധി അറഫാത്ത് ചെറുവത്തൂര്‍ എന്നിവരും ചൊവ്വാഴ്ച രാവിലെ ഇവര്‍ക്കൊപ്പം കുട്ടികള്‍ക്കരികിലെത്തി.

More Citizen News - Kasargod