സി. നാരായണന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Posted on: 16 Sep 2015



രാജപുരം: കാലിച്ചാനടുക്കംകായക്കുന്നിലെ സി.പി.എം പ്രവര്‍ത്തകന്‍ നാരായണന്റെ കൊലപാതകത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റുചെയ്തു. അക്രമത്തിനിടെ പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എരളാലിലെ പുഷ്പരാജന്‍(26), കായക്കുന്നിലെ വിജയന്‍(56) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു. പ്രേമന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. മുഖ്യപ്രതി ശ്രീനാഥിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. സി.പി.എം കൊടി മോഷണവുമായി ബന്ധപ്പെട്ട് തിരുവോണനാളിലുണ്ടായ തര്‍ക്കമാണ് നാരായണന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

More Citizen News - Kasargod