വിവാഹത്തിനെത്തിയവര്‍ക്ക് പച്ചക്കറിവിത്ത്‌

Posted on: 16 Sep 2015തൃക്കരിപ്പൂര്‍: വിവാഹച്ചടങ്ങിനെത്തിയവര്‍ക്ക് മിഠായിക്ക് പകരം പച്ചക്കറിവിത്ത് നല്കി സ്വീകരണം. തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന കെ.പി.ലനീഷ്-രവീണ എന്നിവരുടെ വിവാഹത്തിനെത്തിയവര്‍ക്കാണ് വധൂവരന്മാരുടെ ഫോട്ടോവെച്ച ആശംസാകാര്‍ഡിനൊപ്പം പച്ചക്കറിവിത്ത് വിതരണം ചെയ്തത്. എച്ച്.എം.എസ്. തൃക്കരിപ്പൂര്‍ ഡിവിഷന്‍ കമ്മിറ്റിയാണ് വിത്ത് വിതരണത്തിന് നേതൃത്വം നല്‍കിയത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വെണ്ട, വെള്ളരി, പയര്‍ തുടങ്ങിയ വിത്തുകളടങ്ങിയ പായ്ക്കറ്റ് വാങ്ങിയത്. വിത്ത് വിതരണത്തിന് ഇളമ്പച്ചിയിലെ മുതിര്‍ന്ന കര്‍ഷകന്‍ വി.വി.കുഞ്ഞിരാമന്‍ തുടക്കം കുറിച്ചു. ചങ്ങാട്ടെ കെ.രവീന്ദ്രന്റെയും ടി.പി.നളിനിയുടെയും മകള്‍ രവീണയും പാടിച്ചാല്‍ ചീര്‍ക്കാട്ടെ ടി.വി.ലക്ഷ്മണന്റെയും കെ.പി.അനിതയുടെയും മകന്‍ ലനീഷും തമ്മിലുള്ള വിവാഹമാണ് നടന്നത്.

More Citizen News - Kasargod