കെ.എസ്.യു. പ്രതിഷേധദിനം ഇന്ന്

Posted on: 16 Sep 2015



കാഞ്ഞങ്ങാട്: പെരിയ പോളിടെക്‌നിക്കില്‍ കെ.എസ്.യു. പ്രവര്‍ത്തകരായ ചാക്കോ, സാമുവല്‍ എന്നിവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ കോളേജ് കാമ്പസുകളില്‍ പ്രകടനം നടത്തുമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ അറിയിച്ചു. എസ്.എഫ്.ഐ.ക്കാരാണ് മര്‍ദിച്ചതെന്നും പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ.ക്കെതിരെ മത്സരിച്ചതിനാണ് സഹോദരങ്ങളായ ചാക്കോയെയും സാമുവലിനെയും മര്‍ദിച്ചതെന്നും പ്രദീപ്കുമാര്‍ ആരോപിച്ചു.

More Citizen News - Kasargod