ചെത്തുതൊഴിലാളികള് ആര്.ഡി.ഒ. ഓഫീസ് മാര്‍ച്ച് നടത്തി
Posted on: 16 Sep 2015
കാഞ്ഞങ്ങാട്: കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുക, കള്ളുവ്യവസായ തൊഴിലാളി പെന്ഷന് 1000 രൂപയായി വര്‍ധിപ്പിക്കുക, സര്‍വീസ് അടിസ്ഥാനത്തില്‍ വര്‍ഷം തോറും 15 രൂപയുടെ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കള്ളുചെത്ത് തൊഴിലാളി ഫെഡറേഷന് !(സി.ഐ.ടി.യു.) കാഞ്ഞങ്ങാട് ആര്.ഡി.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. ടി.കുട്ട്യന്‍ അധ്യക്ഷതവഹിച്ചു. ഡി.വി.അമ്പാടി, കെ.കുമാരന്, കെ.വി.രാമന്‍പിള്ള, പി.അമ്പാടി എന്നിവര്‍ സംസാരിച്ചു