ചെര്‍ക്കള: സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ വില്പന നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധനനടത്തി. വില്പനനടത്തിയ കടകളില്‍നിന്ന് പിഴയീടാക്കി. റവന്യു, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനയ്കെത്തിയിരുന്നു.
സിഗരറ്റും, ബീഡിയും മറ്റ് പുകയില ഉത്പന്നങ്ങളും വില്പനനടത്തിയ തളങ്കര, കാസര്‍കോട്, ചെര്‍ക്കള എന്നിവിടങ്ങളിലെ അഞ്ച് കടകളില്‍നിന്ന് 200 രൂപ വീതം പിഴയീടാക്കി. സ്കൂളില്‍നിന്ന് നൂറുമീറ്റര്‍ ചുറ്റളവിലുള്ള കടകളിലെ സിഗരറ്റും ബീഡിയും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന നിരോധിച്ചിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.കിജന്‍, ഡി.ഇ.ഒ. ഇ.വേണുഗോപാലന്‍, അഡീഷണല്‍ തഹസില്‍ദാര്‍ വി.ജയരാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.ഗോവിന്ദന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനനടന്നത്.
തളങ്കര, കാസര്‍കോട് ടൗണ്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പരിശോധനനടന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്നുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കടകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.കിജന്‍ പറഞ്ഞു.